Cinema

പുറത്താക്കുന്നതുവരെ 'അമ്മ'യോടൊപ്പം എന്നും ഉണ്ടാകുമെന്ന് നടി മാലാ പാര്‍വതി
പുറത്താക്കുന്നതുവരെ 'അമ്മ'യോടൊപ്പം എന്നും ഉണ്ടാകുമെന്ന് നടി മാലാ പാര്‍വതി. വൈസ് പ്രസിഡന്റെ മണിയന്‍പിള്ള രാജുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍. 'ആഭ്യന്തര പരാതി പരിഹാര സമിതി, ഗവണ്മെന്റിനു കീഴിലുള്ള ഓട്ടോണോമസ് ബോഡിയാണ്. ലോവര്‍ കോര്‍ട്ടിന്റെ പവര്‍ ഉള്ള ബോഡി. അതുകൊണ്ട് തന്നെ വിജയ് ബാബുവിനെതിരെ ആക്ഷനെടുക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. പകരം സംഘടന മെയില്‍ വഴി അദ്ദേഹവുമായി ബന്ധപ്പെടുകയാണ് ചെയ്തത്. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് അയച്ച, ഒളിവിലുള്ള ഒരാളുടെ കാര്യമാകുമ്പോള്‍ അത് പാലിക്കപ്പെടേണ്ട ചില നിയമങ്ങളെ അവഗണിക്കുകയാണ് എന്നു തോന്നി. പൊലീസിനെ അറിയിച്ചിട്ടാണോ അവര്‍ അങ്ങനെ ചെയ്തതെന്ന് അറിയില്ല. നിയമം അറിയുന്നത് ള്ള വിയോജിപ്പ് മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് ഇങ്ങനെ ഒരു പദവിയില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം

More »

കൃത്യസമയത്ത് എത്താന്‍ ഗതാഗതക്കുരുക്ക് തടസമായി; കാറുപേക്ഷിച്ച് ഓട്ടോയിലെത്തി സുരേഷ് ഗോപി
ഉദ്ഘാടനത്തിന് കൃത്യസമയത്ത് എത്താന്‍ ഗതാഗതക്കുരുക്ക് തടസമായതോടെ കാറുപേക്ഷിച്ച് ഓട്ടോയിലെത്തിയ നടന്‍ സുരേഷ് ഗോപിയുടെ വീഡിയോ ആണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. താരത്തിന്റെ വരവ് കണ്ട് അമ്പരന്ന അവസ്ഥയിലാണ് സംഘാടകരും. കഴിഞ്ഞ ദിവസം വൈകിട്ട് എറണാകുളം ബി.ടി.എച്ച് ഹോട്ടലില്‍ നടന്ന വി.എച്ച്.പി സ്വാഭിമാന്‍ നിധി ഉദ്ഘാടന പരിപാടിയിലാണ് താരം അപ്രതീക്ഷിത വരവ് നടത്തിയത്. നഗരത്തിലെ

More »

വിജയ് ബാബു പോലുള്ള വിഷയങ്ങള്‍ സിനിമാ രംഗത്ത് ഉടനീളമുണ്ട്, പ്രതികരിക്കാന്‍ ഭയമാണ്: സാന്ദ്രാ തോമസ്
വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗക്കേസില്‍ പ്രതികരണവുമായി സാന്ദ്രാ തോമസ്. സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഇപ്പോഴും ഒരു ആണധികാര മേഖലയായി മലയാള സിനിമാരംഗം തുടരുകയാണെന്നും അവര്‍ ഇടിവി ഭാരത് ചാനലുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. സാന്ദ്രാ തോമസിന്റെ വാക്കുകള്‍ ഒരുമിച്ച് സ്ത്രീകള്‍ മുന്നേറുമ്പോഴുള്ളത് പോലെയല്ല, ഒറ്റയ്ക്ക് കാരണം സിനിമ ഇപ്പോഴും ഒരു മെയില്‍ ഡോമിനേറ്‌റഡ്

More »

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ലുസിസി ആവശ്യപ്പെട്ടു; മന്ത്രി പി രാജീവ്
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രാജീവിന്റെ വെളിപ്പെടുത്തല്‍.ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യുസിസി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കവേയാണ് രാജീവിന്റെ പ്രതികരണം. 'ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയുമായി ഞാന്‍ ചര്‍ച്ച

More »

വിജയ് ബാബുവിനെതിരെ നടപടി, അമ്മയില്‍ തര്‍ക്കം രൂക്ഷം; മാലാ പാര്‍വതി രാജിവെച്ചു
നടന്‍ വിജയ് ബാബുവിനെതിരായ നടപടിയിലെ മെല്ലെ പോക്കില്‍ അമ്മ സംഘടനയില്‍ രൂക്ഷ തര്‍ക്കമാണ് ഉടലെടുത്തിരിക്കുന്നത്. മാല പാര്‍വതി ഐസിയില്‍ നിന്നും രാജി വെച്ചു. അമ്മയുടെ പരാതി പരിഹാര സമിതിയില്‍ നിന്നാണ് രാജി. വിജയ് ബാബുവിനെ പുറത്താക്കാന്‍ 30 ന് തന്നെ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന യോഗം അത് തള്ളിയതില്‍ കടുത്ത അമര്‍ഷം. പാര്‍വതി അമ്മക്ക് രാജി കത്ത് നല്‍കി. സമിതിയിലെ

More »

തനിക്കെതിരേയും കേസുണ്ട്, സത്യാവസ്ഥ അറിയാതൈ നടപടിയെടുക്കരുത് ; വിജയ് ബാബുവിനെ പിന്തുണച്ച് ഉണ്ണി മുകുന്ദന്‍
ബലാത്സംഗ പരാതിയില്‍ നിര്‍മാതാവ് വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതിനായി ചേര്‍ന്ന അമ്മ യോഗത്തില്‍ വിജയ് ബാബുവിനെ പിന്തുണച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം വിജയ് ബാബുവിനെതിരെ പെട്ടെന്നൊരു നടപടി വേണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടത്. തനിക്കെതിരെയും ഇത്തരത്തിലൊരു കേസുണ്ട്. ഞാന്‍ അനുഭവിക്കുകയാണ്. സത്യാവസ്ഥ അറിഞ്ഞ ശേഷം നടപടി

More »

അന്ന് ആ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഓടിയെത്തിയത് എന്റെ വീട്ടിലേക്കാണ്; ഇത്തരക്കാരെ സംഘടനയില്‍ നിന്ന് തന്നെ പുറത്താക്കണം: ലാല്‍
 വിജയ് ബാബുവിനെതിരെ നടപടിക്കായി അമ്മ ഭാരവാഹി യോഗത്തില്‍ ശക്തമായി ആവശ്യമുന്നയിച്ച് നടന്‍ ലാല്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളാവുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ലാല്‍ യോഗത്തില്‍ വ്യക്തമാക്കി. 2017 ല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ഓര്‍മ്മപ്പെടുത്തിയാണ് ലാല്‍ ഈ ആവശ്യം ഉന്നയിച്ചത്. 'എന്റെ വീട്ടിലാണ് അന്ന് ആ പെണ്‍കുട്ടി കരഞ്ഞ്

More »

സൈക്കോ ; വിജയ് ബാബുവിനെ കുറിച്ച് സാന്ദ്രയുടെ ഒറ്റ വാക്കില്‍ മറുപടി
വിജയ് ബാബുവിനെ കുറിച്ച് രണ്ട് വാക്ക് പറയാമോ എന്ന ഒരു കമന്റിന് സാന്ദ്ര തോമസിന്റേതെന്ന രീതിയില്‍ പ്രചരിക്കുന്ന മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. രണ്ടു വാക്ക് ആവശ്യമില്ലെന്നാണ് താരം നല്‍കുന്ന മറുപടി. ഒരു വാക്കില്‍ തന്നെ മറുപടി നല്‍കാം എന്ന് സാന്ദ്ര തോമസ് എന്ന ഐഡിയില്‍ നിന്നും കമന്റ് ചെയ്യുന്നുണ്ട്. താരം ഒറ്റവാക്കില്‍ വിജയ് ബാബുവിനെ വിശേഷിപ്പിച്ചത് സൈക്കോ എന്നാണ്. സംഭവത്തിന്റെ

More »

താടി വടിച്ച് കളഞ്ഞിട്ടുണ്ട്, ഇനിയുള്ളത് നല്ല രണ്ട് കൊമ്പ്'; ട്രോളന്മാര്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി
സിനമാതാരവും എംപിയുമായ സുരേഷ് ഗോപിയുടെ വെള്ളത്താടിയായിരുന്നു അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ചിലര്‍ താടിയെ പുകഴ്ത്തുമ്പോള്‍ മറ്റ് ചിലര്‍ അത് പരിഹസിക്കാനുള്ള ആയുധമാക്കി. ഇപ്പോഴിതാ ഈ ചര്‍ച്ചകള്‍ക്കെല്ലാം വിരാമമിട്ട് സുരേഷ് ഗോപി തന്റെ താടി വടിച്ചിരിക്കുന്നു. എംപി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. രാജ്യസഭാഗമായി ആറ് വര്‍ഷം

More »

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ് ; കങ്കണ

ബോളിവുഡില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന അവകാശവാദവുമായി നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ്

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും

രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് നടി മൃണാള്‍ ഠാക്കൂറും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ 'ആവേശം' സിനിമ കണ്ട ശേഷമുള്ള ആവേശം പങ്കുവച്ചത്. സീത രാമം പോലുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃണാല്‍. സാമന്ത, നയന്‍താര എന്നിവര്‍ക്ക് പിന്നാലെ ആവേശത്തെ

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയുളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസ് ആലപിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് വിജയ് യേശുദാസ്. തുടക്ക കാലത്ത് ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

കോപ്പിയടി വിവാദത്തില്‍ പെട്ടിരിക്കുകയാണ് 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രവും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും. മലയാളി അടക്കം ഡിജോ സംവിധാനം ചെയ്ത മൂന്ന് സിനിമകളും കോപ്പിയടിയാണെന്ന ചര്‍ച്ചകളാണ് ഉയര്‍ന്നിരിക്കുന്നത്. മലയാളി ഫ്രം ഇന്ത്യയ്‌ക്കെതിരെ തിരക്കഥാകൃത്ത് നിഷാദ് കോയ

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലര്‍ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി ; ഭാര്യ ആശയ്‌ക്കെതിരായ പരിഹാസത്തിന് മറുപടിയുമായി മനോജ് കെ ജയന്‍

ഗായകന്‍ കെ ജി ജയന്റെ മരണവാര്‍ത്ത ഏവരും വേദനയോടെയാണ് അറിഞ്ഞത്. അച്ഛന്റെ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുകൊണ്ട് മനോജ് കെ ജയന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്. അച്ഛന്റെ വേര്‍പാടിന് ശേഷം താന്‍ തിരിച്ചറിഞ്ഞ ശൂന്യതയെ കുറിച്ചും അദ്ദേഹത്തിന് ഇക്കാലയളവില്‍ സാധിച്ചെടുത്ത

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

കോവിഡ് 19 വാക്‌സിന്‍ എടുത്ത ശേഷമാണ് തനിക്ക് ഹൃദയാഘാതം വന്നതെന്ന് നടന്‍ ശ്രേയസ് തല്‍പഡെ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു നടന് ഹൃദയാഘാതം സംഭവിച്ചത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇത് തന്നെയാണോ ഹൃദയാഘാതത്തിന് കാരണമായത് എന്നതില്‍