താടി വടിച്ച് കളഞ്ഞിട്ടുണ്ട്, ഇനിയുള്ളത് നല്ല രണ്ട് കൊമ്പ്'; ട്രോളന്മാര്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി

താടി വടിച്ച് കളഞ്ഞിട്ടുണ്ട്, ഇനിയുള്ളത് നല്ല രണ്ട് കൊമ്പ്'; ട്രോളന്മാര്‍ക്ക് മറുപടിയുമായി സുരേഷ് ഗോപി
സിനമാതാരവും എംപിയുമായ സുരേഷ് ഗോപിയുടെ വെള്ളത്താടിയായിരുന്നു അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ചിലര്‍ താടിയെ പുകഴ്ത്തുമ്പോള്‍ മറ്റ് ചിലര്‍ അത് പരിഹസിക്കാനുള്ള ആയുധമാക്കി. ഇപ്പോഴിതാ ഈ ചര്‍ച്ചകള്‍ക്കെല്ലാം വിരാമമിട്ട് സുരേഷ് ഗോപി തന്റെ താടി വടിച്ചിരിക്കുന്നു. എംപി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

രാജ്യസഭാഗമായി ആറ് വര്‍ഷം പൂര്‍ത്തിയാത്തിയതിലുള്ള സന്തോഷം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റിലായിരുന്നു സുരേഷ് ഗോപിയുടെ 'താടിയെ കുറിച്ചുള്ള' പരാമര്‍ശം. പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലന്‍ ആയും പലര്‍ക്കും തോന്നിയ തന്റെ താടി വടിച്ച് കളഞ്ഞിട്ടുണ്ടെന്നാണ് സരേഷ് ഗോപി കുറിച്ചത്.

തൊട്ടുപിന്നാലെ സുരേഷ് ഗോപിക്ക് കൈയടിച്ചും, ആശംസകള്‍ അറിയിച്ചും ആരാധകര്‍ കമന്റുമായി രംഗത്തുവന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

Taking a moment to thank you all for the gracious support extended on my sixyear term as a Rajya Sabha MP. With your constant encouragement I have attained strength to my hands and progress to my vision.

NB: പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലന്‍ ആയും പലര്‍ക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്..

ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്…

ഒറ്റക്കൊമ്പന്റെ കൊമ്പ്



Other News in this category



4malayalees Recommends