ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ലുസിസി ആവശ്യപ്പെട്ടു; മന്ത്രി പി രാജീവ്

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ലുസിസി ആവശ്യപ്പെട്ടു; മന്ത്രി പി രാജീവ്
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രാജീവിന്റെ വെളിപ്പെടുത്തല്‍.ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യുസിസി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കവേയാണ് രാജീവിന്റെ പ്രതികരണം. 'ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയുമായി ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് അവര്‍ എന്നോട് പറഞ്ഞു', എന്നാണ് പി രാജീവ് പറഞ്ഞത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ സിനിമാ മേഖലയിലെ പ്രമുഖരായ പല വ്യക്തികളുടെയും യഥാര്‍ത്ഥ ചിത്രം പുറത്തു വരുമെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ പാര്‍വതി തിരുവോത്ത് നേരത്തെ പറഞ്ഞിരുന്നു. പലരുടെയും പേര് പുറത്തുവരുമെന്ന് ഭയന്ന് പ്രബലരായ പല വ്യക്തികളും റിപ്പോര്‍ട്ടിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. റിപ്പോര്‍ട്ട് പുറത്തു വരാതിരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു. ഒരാള്‍ ആക്രമിച്ചു, അപമര്യാദയായി പെരുമാറി എന്ന് സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പറയാനാവാത്തത് ചിലര്‍ക്ക് ഗുണം ചെയ്യുന്നുണ്ട്. പരാതി പരിഹാര സെല്‍ വരുന്നതിനെ ഇവര്‍ എതിര്‍ക്കുന്നതിന് കാരണമിതാണെന്നും പാര്‍വതി പറഞ്ഞു.

Other News in this category



4malayalees Recommends