സൈക്കോ ; വിജയ് ബാബുവിനെ കുറിച്ച് സാന്ദ്രയുടെ ഒറ്റ വാക്കില്‍ മറുപടി

സൈക്കോ ; വിജയ് ബാബുവിനെ കുറിച്ച് സാന്ദ്രയുടെ ഒറ്റ വാക്കില്‍ മറുപടി
വിജയ് ബാബുവിനെ കുറിച്ച് രണ്ട് വാക്ക് പറയാമോ എന്ന ഒരു കമന്റിന് സാന്ദ്ര തോമസിന്റേതെന്ന രീതിയില്‍ പ്രചരിക്കുന്ന മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. രണ്ടു വാക്ക് ആവശ്യമില്ലെന്നാണ് താരം നല്‍കുന്ന മറുപടി. ഒരു വാക്കില്‍ തന്നെ മറുപടി നല്‍കാം എന്ന് സാന്ദ്ര തോമസ് എന്ന ഐഡിയില്‍ നിന്നും കമന്റ് ചെയ്യുന്നുണ്ട്. താരം ഒറ്റവാക്കില്‍ വിജയ് ബാബുവിനെ വിശേഷിപ്പിച്ചത് സൈക്കോ എന്നാണ്. സംഭവത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

ഇതില്‍ ചിലരുടെ കമന്റുകള്‍ താരം ലൈക്ക് ചെയ്തിട്ടുമുണ്ട്. 'ഞാന്‍ ആ വാര്‍ത്ത കണ്ടപ്പോള്‍ സാന്ദ്രയെ ഓര്‍ത്തു, കാലം കണക്ക് ചോദിക്കാതെ കടന്നുപോകില്ല സാന്ദ്ര. സാന്ദ്ര അയാള്‍ക്ക് മാപ്പ് കൊടുത്തു, അത് താങ്കളുടെ വലിയ മനസ്. പക്ഷെ, കര്‍മ്മ എന്ന് ഒന്നുണ്ടല്ലോ', എന്നൊരാള്‍ കുറിച്ച കമന്റ് സാന്ദ്ര ലൈക്കും ചെയ്തിട്ടുണ്ട്. 'വിജയ് ബാബുവിന്റെ ന്യൂസ് കണ്ടിരുന്നോ? അദ്ദേഹവുമായി ഒരു ബിസിനസ്സും വേണ്ട' എന്നും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതും സാന്ദ്ര തോമസ് ലൈക്ക് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. അതേസമയം, ഇത് സാന്ദ്രയുടെ ഒറിജിനല്‍ ഐഡി ആണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം, സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു നടിയാണ് വിജയ് ബാബു തന്നെ ബലാത്സംഗം ചെയ്തു എന്ന് കേസ് നല്‍കിയത്. പിന്നാലെ, പരാതിക്കാരിയെ അപമാനിച്ച്, ഇവരുടെ പേര് വെളിപ്പെടുത്തി കൊണ്ട് വിജയ് ബാബു രംഗത്തെത്തിയിരുന്നു. വിജയ് ബാബു നിലവില്‍ വിദേശത്താണുള്ളത്. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

Other News in this category



4malayalees Recommends