തനിക്കെതിരേയും കേസുണ്ട്, സത്യാവസ്ഥ അറിയാതൈ നടപടിയെടുക്കരുത് ; വിജയ് ബാബുവിനെ പിന്തുണച്ച് ഉണ്ണി മുകുന്ദന്‍

തനിക്കെതിരേയും കേസുണ്ട്, സത്യാവസ്ഥ അറിയാതൈ നടപടിയെടുക്കരുത് ; വിജയ് ബാബുവിനെ പിന്തുണച്ച് ഉണ്ണി മുകുന്ദന്‍
ബലാത്സംഗ പരാതിയില്‍ നിര്‍മാതാവ് വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതിനായി ചേര്‍ന്ന അമ്മ യോഗത്തില്‍ വിജയ് ബാബുവിനെ പിന്തുണച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം വിജയ് ബാബുവിനെതിരെ പെട്ടെന്നൊരു നടപടി വേണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടത്. തനിക്കെതിരെയും ഇത്തരത്തിലൊരു കേസുണ്ട്. ഞാന്‍ അനുഭവിക്കുകയാണ്. സത്യാവസ്ഥ അറിഞ്ഞ ശേഷം നടപടി സ്വീകരിക്കുന്നതാണ് ഉചിതമെന്നും ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടു.

2018 ല്‍ ഉണ്ണി മുകുന്ദനെതിരെ പീഡന പരാതി ഉയര്‍ന്നിരുന്നു. നടന്റെ എറണാകുളത്തെ ഫ്‌ലാറ്റില്‍ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയെ അതിക്രമിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. എന്നാല്‍ പരാതി വ്യാജമാണെന്നും തന്റെ പേര് നശിപ്പിക്കാനും പണം തട്ടാനുമായിരുന്നു പരാതിക്കാരിയുടെ ശ്രമമെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാദം.

Other News in this category



4malayalees Recommends