വിജയ് ബാബു പോലുള്ള വിഷയങ്ങള്‍ സിനിമാ രംഗത്ത് ഉടനീളമുണ്ട്, പ്രതികരിക്കാന്‍ ഭയമാണ്: സാന്ദ്രാ തോമസ്

വിജയ് ബാബു പോലുള്ള വിഷയങ്ങള്‍ സിനിമാ രംഗത്ത് ഉടനീളമുണ്ട്, പ്രതികരിക്കാന്‍ ഭയമാണ്: സാന്ദ്രാ തോമസ്
വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗക്കേസില്‍ പ്രതികരണവുമായി സാന്ദ്രാ തോമസ്. സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഇപ്പോഴും ഒരു ആണധികാര മേഖലയായി മലയാള സിനിമാരംഗം തുടരുകയാണെന്നും അവര്‍ ഇടിവി ഭാരത് ചാനലുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

സാന്ദ്രാ തോമസിന്റെ വാക്കുകള്‍

ഒരുമിച്ച് സ്ത്രീകള്‍ മുന്നേറുമ്പോഴുള്ളത് പോലെയല്ല, ഒറ്റയ്ക്ക് കാരണം സിനിമ ഇപ്പോഴും ഒരു മെയില്‍ ഡോമിനേറ്‌റഡ് ഇന്‍ഡസ്ട്രിയാണ് അതാണ് വാസ്തവം. വിനായകന്‍ സ്ത്രീകള്‍ക്കെതിരെ മോശമായി സംസാരിച്ചപ്പോഴൊന്നും ആരെയും പ്രതികരിച്ച് കണ്ടില്ല. ഡബ്‌ള്യുസിസി പോലെ യുള്ള സംഘടനകള്‍ പോലും പലപ്പോഴും ഇക്കാര്യത്തില്‍ ഒരു പരാജയമായി മാറുകയാണ്. സ്ത്രീകളുടെ ചിന്താഗതി മാറണം. കാരണം ഇപ്പോഴും ഈ പുരുഷന്മാരുടെ അടിമകളാണെന്നാണ് അവര്‍ പലരും വിശ്വസിക്കുന്നത്.

വിജയ് ബാബുവിന്റെ പ്രശ്‌നം എല്ലായിടത്തുമുണ്ട്. പക്ഷേ ഇത് വിജയ് ബാബു ആയതുകൊണ്ട് ഹൈലൈറ്റ് ചെയ്യപ്പെടുകയാണ്. പരാതിയുമായി വന്ന ആ പെണ്‍കുട്ടിയുടെ അവസ്ഥ കണ്ടില്ലേ അവള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് വരെ ഡീ ആക്ടിവേറ്റ് ചെയ്യേണ്ടി വന്നു. അത്രയും വലിയ സൈബര്‍ അറ്റാക്കാണ് വരുന്നത്. എനിക്കും സത്യത്തില്‍ പേടിയാണ്. കാരണം നമ്മളെ അത് മാനസികമായി തകര്‍ത്തുകളയും

Other News in this category



4malayalees Recommends