Association / Spiritual

എട്ടാമത് ഇടുക്കിജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കി MP ശ്രി ജോയ്‌സ് ജോര്‍ജ് ആശംസകള്‍ നേര്‍ന്നു....
 മെയ് 4ന്   ബിര്‍മിങ്ങ്ഹാമിലുള്ള വുള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന എട്ടാമത് ഇടുക്കി ജില്ലാ  സംഗമം കൂട്ടായ്മക്ക്  ഇടുക്കിജില്ലയുടെ MP ആശംസകള്‍ നേര്‍ന്നു.  2017 ല്‍ നടത്തിയ ഇടുക്കി ജില്ലാ സംഗമത്തില്‍ ശ്രി ജോയ്‌സ് ജോര്‍ജ് MP കുടുംബ സമേധം പങ്ക് എടുത്തിരുന്നു. ഇടുക്കി ജില്ലാ സംഗമം യുക്കെയിലും, നാട്ടിലും നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്ക് എടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷവും, എല്ലാ വര്‍ഷവും നടക്കുന്ന ഇടുക്കിജില്ലയുടെ തനിമ നിലനിര്‍ത്തുന്ന  ഇടുക്കി ജില്ലാ സംഗമം ശക്തിയായി മുന്നേറട്ടെ എന്നും ആശംസിച്ചു.  മെയ് മാസം 4ന് നടത്തുന്ന കൂട്ടായ്മയില്‍ ക്യാന്‍സര്‍ റിസേര്‍ച്ച് യു കെ യുമായി സഹകരിച്ച് അന്നേ ദിവസം  കൊണ്ട് വരുന്ന തുണികള്‍  കൈമാവുന്നതും,  വിധ്യസ്ഥമായ കലാപരിപാടികളാലും, വിഭവ സമൃദ്ധമായ ഭക്ഷണത്താലും എത്തിച്ചേരുന്ന മുഴുവന്‍

More »

വേനലില്‍ തെളിയുന്ന മഴവില്ലിനായുള്ള കാത്തിരിപ്പിന് തുടക്കമായി:
മഴവില്‍ സംഗീത വിരുന്ന്, യുകെ യുടെ നാനാഭാഗത്തുനിന്നും ഉള്ള സാങ്കേതിതജ്ഞരെയും സംഗീത പ്രേമികളെയും കോര്‍ത്തിണക്കികൊണ്ട് ബോണ്‍മൗത്തില്‍ വച്ച് പ്രതിവര്‍ഷം നടക്കുന്ന സംഗീതസായാഹ്നമാണ് മഴവില്‍ സംഗീതം.   ഈ വര്‍ഷവും പതിവുപോലെ ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് ജൂണ്‍ 8 ന് നടക്കുന്ന സംഗീത വിരുന്നിന് ഒരുക്കങ്ങളെല്ലാം തകൃതിയായി പൂര്‍ത്തിയായികൊണ്ടിക്കുന്നതായി

More »

സേവനം യുകെയുടെ നാലാമത് വാര്‍ഷികാഘോഷവും ഗുരുദേവകുടുംബ സംഗമവും മേയ് 5ന് എയ്‌സ്ബറിയില്‍ വച്ച് ; സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും
സേവനം യുകെ എന്ന പേര് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ലോക മലയാളികള്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് ഇതുവരെ ' സേവനം യുകെ' കാഴ്ചവയ്ക്കുന്നത്. ജാതി മത ഭേദമേന്യ സമൂഹം മുന്നോട്ട് പോകണമെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിച്ച് ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളെ പിന്തുടരുകയും യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണിയ പ്രസ്ഥാനമായി മാറുകയും ചെയ്ത സേവനം വസേവനം യുകെയുടെ നാലാമത് വാര്‍ഷികാഘോഷവും

More »

ലിവര്‍പൂളില്‍ ക്യാഷ് മിഷ്യന്‍ തട്ടിപ്പ് ,മലയാളിക്ക് പണം നഷ്ട്ടപ്പെട്ടു .
ലിവര്‍പൂള്‍ അലെര്‍ട്ടന്‍  ഭാഗത്തു താമസിക്കുന്ന സോജി ജെയിംസിനാണു ക്യാഷ് മിഷ്യന്‍ തട്ടിപ്പിലൂടെ പണം നഷ്ട്ടമായത്,   ലിവര്‍പൂള്‍  മോസ്‌ലിഹില്‍,  ഗ്രീന്‍ ഹില്‍ റോഡിലുള്ള ക്യാഷ് മിഷ്യനില്‍ പണം എടുക്കുന്നതിനു വേണ്ടി കാര്‍ഡ്  ഇട്ട് പിന്‍ നമ്പരും നല്‍കി  പണത്തിനു വേണ്ടി കാത്തുനില്‍ക്കുമ്പോള്‍  The transaction cannot be completed  എന്നൊരു നോട്ടിഫിക്കേഷന്‍  കണ്ടു .   ക്യാഷ്

More »

'മരുഭൂമിയിലെ ശബ്ദം' ഗ്ലോബല്‍ ലേഖന മത്സരം
ഗള്‍ഫില്‍നിന്നുള്ള പ്രഥമ മലയാളം കത്തോലിക്കാ പ്രസിദ്ധീകരണമായ മരുഭൂമിയിലെ ശബ്ദം മാസിക 250 ലക്കം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് ആഗോളതലത്തില്‍ ലേഖനമത്സരം സംഘടിപ്പിക്കുന്നു.   പുരസ്‌കാര ജേതാവിന് 25,000  രൂപയും ശില്പവും, പ്രശസ്തി പത്രവും, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡായി യഥാക്രമം 15,000, 10,000 രൂപ, ശില്പം,പ്രശസ്തി പത്രം  എന്നിവയും , 2019 ഓഗസ്റ്റ്   മാസത്തില്‍

More »

ശ്രുതിയുടെ വാര്‍ഷികദിന ആഘോഷം മെയ് 5 ന് ബാണ്‍സ്ലിയില്‍
യു. കെ യിലെ പ്രമുഖ മലയാളി സാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ ഈ വര്‍ഷത്തെ കലാവിരുന്നിന് യോര്‍ക്ക്ഷയറിലെ ബാണ്‍സ്ലിയില്‍ അരങ്ങൊരുങ്ങുന്നു. മെയ് 5 ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 2:30 മുതല്‍ ബാണ്‍സ്ലിയിലെ ഹൊറൈസന്‍ കമ്മ്യുണിറ്റി കോളേജില്‍ വച്ച് നടക്കുന്ന വാര്‍ഷികദിനാഘോഷത്തില്‍ പ്രമുഖ മലയാള ചരിത്രകാരനുംവിമര്‍ശകനുമായ ശ്രീ പി. കെ. രാജശേഖരന്‍, പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ശ്രീമതി ഗോപിക

More »

തൃശൂര്‍ ജില്ലക്കാരുടെ ഒത്തുകൂടല്‍ പൂരം ജൂലായ് 6ന് ഓക്‌സ്‌ഫോര്‍ഡില്‍
ഓക്‌സ്‌ഫോര്‍ഡ്: കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍പൂരം ബ്രിട്ടനിലും ആഘോഷിക്കാനായി പൂരത്തിന്റെ നാട്ടുകാരായ തൃശ്ശൂര്‍ ജില്ലക്കാര്‍ ജൂലായ് 6 ശനിയാഴ്ച വിശ്വപ്രസിദ്ധമായ ഓക്‌സ്‌ഫോര്‍ഡിലെ നോര്‍ത്ത്‌വേ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളില്‍ മറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു. ബ്രിട്ടനിലെ തൃശ്ശൂര്‍ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറാമത് ജില്ലാകുടുംബസംഗമം

More »

ഹൃദയ വാല്‍വുകള്‍ തകരാറിലായ കാസര്‌കോട്ടുള്ള ദേവസ്യ കരുണതേടുന്നു, വോക്കിങ് കാരുണ്യയോട് ചേര്‍ന്ന് നിങ്ങളും ഒരുകൈ സഹായം നല്കില്ലേ ?
കാസര്‍ഗോഡ് : കോടംവേളൂര്‍  പഞ്ചായത്തില്‍ മുല്ലൂര്‍ വീട്ടില്‍ ദേവസ്യയെയും കുടുംബത്തെയും രോഗങ്ങള്‍ പിടികൂടിയിട്ട്  വര്‍ഷങ്ങളേറെയായി. കഴിഞ്ഞ പതിനേഴു വര്‍ഷമായി ദേവസ്യയുടെ രണ്ടു ഹൃദയ വാല്‍വുകളും  തകരാറിലായിട്ടു. ഇതിനോടകം പലരുടെയും സഹായത്താല്‍ ദേവസ്യയുടെ ഹൃദയ സര്‍ജറി രണ്ടുതവണ ചെയ്തു കഴിഞ്ഞു. മൂന്നു കുട്ടികളും ഭാര്യയും അടങ്ങുന്ന ദേവസ്യയുടെ കുടുംബം പഞ്ചായത്തു നല്‍കിയ

More »

അന്നദാനം മഹാദാനം ; സേവനം യുകെയുടെ നേതൃത്വത്തില്‍ പാലാരിവട്ടം ശ്രീ ഹരിഹര ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ആതുരാലയങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് അന്നദാനം നടത്തുന്നു
അന്നദാനം മഹാദാനമെന്നാണ്. തൃപ്തിയെന്നുള്ളത് മനുഷ്യന് അന്നത്തില്‍ നിന്ന് മാത്രം കിട്ടുന്നുവെന്നതാണ് സത്യം. അങ്ങനെ തൃപ്തിപ്പെടുത്തി ഒരു മഹാദാനത്തിന്റെ ഭാഗമാകുകയാണ് സേവനം യുകെ. പാലാരിവട്ടം ശ്രീ ഹരിഹര സുധ ക്ഷേത്രത്തിന്റെ ഉത്സവത്തോടനുബന്ധിച്ച് ആതുരാലയങ്ങള്‍ നടത്തിവരുന്ന അന്നദാനത്തില്‍ സേവന യുകെയും കൈകോര്‍ക്കുന്നു. ഓരോ ദിവസവും 150 പേര്‍ക്കുവീതം ആതുരാലയങ്ങളില്‍ ജീവിക്കുന്ന

More »

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 മുതല്‍ 23വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2024 ഹൂസ്റ്റണ്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ മെയ് 19 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സതേണ്‍ (ഹൂസ്റ്റണ്‍ഡാളസ്‌സാന്‍ അന്റോണിയോ, ലഫ്ക്കിന്‍ഡെന്‍വര്‍ഒക്കലഹോമ) റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ