UAE

ഷാര്‍ജ മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലാക്കാന്‍ നീക്കം; നടപടി കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍; ലക്ഷ്യം എമിറേറ്റ് മുഴുവന്‍ കാമറകള്‍ സ്ഥാപിച്ച് പഴുതുകളില്ലാത്ത സുരക്ഷ ഉറപ്പാക്കല്‍
കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ ലക്ഷ്യമിട്ട് ഷാര്‍ജ മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലാക്കുന്നു. ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സിലാണ് പദ്ധതി നടപ്പാക്കുന്നത്.  എമിറേറ്റ് മുഴുവന്‍ കാമറകള്‍ സ്ഥാപിച്ച് പഴുതുകളില്ലാത്ത സുരക്ഷയാണ് ഷാര്‍ജ പോലീസ് ലക്ഷ്യം വെയ്ക്കുന്നത്. അല്‍ നഹ്ദ മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം മറ്റു പ്രദേശങ്ങളിലും വ്യാപിപ്പിക്കും. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, കവര്‍ച്ച, വാഹന മോഷണം തുടങ്ങിയ പ്രധാന കുറ്റകൃത്യങ്ങള്‍ കാര്യമായി കുറയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്ന് പോലീസ് ഓപറേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് റാഷിദ് ബയാത് പ്രതീക്ഷ പ്രകടിപ്പിച്ചു. ആംബുലന്‍സിന് മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുന്ന വാഹനത്തിന് പിഴ 3000 ദിര്‍ഹവും 6 ബ്ലാക്ക് പോയിന്റുമായി

More »

ജന്മനാടിനു വേണം പ്രവാസികളുടെ കൈത്താങ്ങ്; അതിരൂക്ഷമായ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ദുബായില്‍ കളക്ഷന്‍ സെന്ററുകള്‍ തുറന്നു; അവശ്യ സാധനങ്ങള്‍ ഈ സെന്ററുകളില്‍ എത്തിക്കാം
 അതിരൂക്ഷമായ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ദുബായില്‍ കളക്ഷന്‍ സെന്റര്‍ തുറന്നു. ജന്മനാടിന് ആശ്വാസമായി ഒരുകൂട്ടം പ്രവാസികള്‍ കൈകോര്‍ക്കുകയാണ്. ഷെയ്ഖ് സയദ് റോഡിലെ പാബ്ലോ കഫേ, കരാമയിലെ ദേ പുട്ട് റസ്റ്റോറന്റ്, അല്‍ കുസൈസിലെ ടാമറിന്‍ഡ് ടെറേസ്, മുഹൈസിന 4ലെ വൈഡ് റേഞ്ച് റസ്‌റ്റോറന്റ്, ബര്‍ദുബായിലെ സ്റ്റാര്‍ ഗ്രില്‍സ്

More »

അബുദാബിയില്‍ ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടി കൂടുതല്‍ കര്‍ശനമാക്കി; പോലീസ് നിരീക്ഷണം ശക്തമാക്കി
ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ക്കും വാഹന ഉടമയ്ക്കുമെതിരെ നടപടി സ്വീകരിക്കും.അപകടങ്ങള്‍ കൂടുന്നതിനാല്‍ നിലവിലുള്ള ശിക്ഷയില്‍ മാറ്റം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 3 മാസം തടവും 5,000 ദിര്‍ഹം പിഴയുമാണ് ഫെഡറല്‍ ട്രാഫിക് നിയമപ്രകാരമുള്ള ശിക്ഷ.ഈ വര്‍ഷം 6 മാസത്തിനിടെ

More »

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഈവര്‍ഷം ഇതുവരെ യാത്രചെയ്തത് 41.3 ദശലക്ഷം പേര്‍; വിമാനത്താവളം വഴി കൂടുതലാളുകള്‍ യാത്രചെയ്തിരിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്നില്‍
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഈവര്‍ഷം ഇതുവരെ യാത്രചെയ്തത് 41.3 ദശലക്ഷം ആളുകള്‍. അറ്റകുറ്റപ്പണികള്‍ക്കായി വിമാനത്താവളത്തിന്റെ റണ്‍വേകളില്‍ ഒരെണ്ണം ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ അടച്ചിട്ടതുമൂലം യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.6 ശതമാനം കുറവുണ്ടായതായി എയര്‍പോര്‍ട്ട് അധികൃതര്‍

More »

നാട് ദുരിതത്തില്‍ കഴിയുമ്പോള്‍ പൊലിമയില്ലാതെ ഈദ് ആഘോഷിച്ച് യുഎഇയിലെ പ്രവാസി മലയാളികള്‍; സഹായിക്കാന്‍ തല്‍പ്പരരെന്നും ആഘോഷങ്ങള്‍ക്കു വേണ്ടി മാറ്റിവച്ച തുക ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ സഹായിക്കാന്‍ സംഭാവന നല്‍കുമെന്നും പ്രവാസികള്‍
യുഎഇയിലെ മിക്ക ഇന്ത്യന്‍ മുസ്ലിംങ്ങളും ഇന്നലെ പെരുന്നാള്‍ ആഘോഷിച്ചത് പൊലിമ കുറച്ച്. കനത്ത മഴയും പ്രളയവും പിടിച്ചുലച്ച തങ്ങളുടെ നാടിനേക്കുറിച്ച് ഓര്‍ത്തുകൊണ്ടായിരുന്നു ഇവരുടെ പെരുന്നാള്‍ ആഘോഷം. ഓര്‍ക്കുക മാത്രമല്ല തങ്ങളാലാകും വിധം സഹായങ്ങള്‍ ചെയ്യാനും ഇവര്‍ സജ്ജരായി മുന്നോട്ട് വന്നു. മതിയാകു വരെ ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത തങ്ങളുടെ സഹോദരങ്ങള്‍ക്കു വേണ്ടിയുള്ള

More »

കുട്ടിപ്പട്ടാളത്തോടൊപ്പം പെരുന്നാള്‍ ആഘോഷിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം; കുടുംബത്തോടൊപ്പം പങ്കുവെച്ച വീഡിയോ വൈറല്‍
ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വലിയപെരുന്നാള്‍ ദിനത്തില്‍ സമയം ചെലവിട്ടത് മരുമക്കള്‍ക്കും കുടുംബത്തിലെ കുട്ടികള്‍ക്കും ഒപ്പം. തന്റെ രാജകീയ ചുമതലകള്‍ക്കു ശേഷമാണ് അദ്ദേഹം കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ സമയം കണ്ടെത്തിയത്. കുടുംബത്തിലെ കൊച്ചുകുട്ടികള്‍ക്കൊപ്പം സന്തോഷം

More »

മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള സര്‍വീസുകളുമായി എയര്‍ വിസ്താര; ഓഗസ്റ്റ് 21 മുതല്‍ എല്ലാ ദിവസവും നേരിട്ടുള്ള സര്‍വീസുകള്‍
ടാറ്റാ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ എയര്‍ വിസ്താര മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതല്‍ എല്ലാ ദിവസവും നേരിട്ടുള്ള സര്‍വീസുകളുണ്ടാകും. മുംബൈയില്‍ നിന്ന് വൈകുന്നേരം 4.25ന് പുറപ്പെടും. തിരികെ വൈകുന്നേരം 7.15നാണ് സര്‍വീസ്. 17820 രൂപ മുതലാണ് ടിക്കറ്റ് നിരക്കെന്ന് കമ്പനി സോഷ്യല്‍ മീഡിയയില്‍

More »

യുഎഇയിലെവിടെയും മുസ്ലിം ഇതര മതക്കാര്‍ക്കു വില്‍പത്രം തയ്യാറാക്കാം; വിവിധ എമിറേറ്റുകളിലെയും രാജ്യത്തിനു പുറത്തെയും എല്ലാ സ്വത്തുവകകളും ഇനി ഒറ്റ വില്‍പത്രത്തില്‍ റജിസ്റ്റര്‍ ചെയ്യാം
യുഎഇയിലെവിടെയും മുസ്ലിം ഇതര മതക്കാര്‍ക്കു വില്‍പത്രം തയ്യാറാക്കാനും റജിസ്റ്റര്‍ ചെയ്യാനും ഉദാരവ്യവസ്ഥകളോടെ സംവിധാനമൊരുങ്ങി. ഇതുവരെ ദുബായിലെയും റാസല്‍ഖൈമയിലെയും സ്വത്തുവകകള്‍ മാത്രമാണ് റജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നത്. ഇനി യുഎഇയിലെ വിവിധ എമിറേറ്റുകളിലെയും രാജ്യത്തിനു പുറത്തെയും എല്ലാ സ്വത്തുവകകളും ഒറ്റ വില്‍പത്രത്തില്‍ റജിസ്റ്റര്‍ ചെയ്യാം. ദുബായ്

More »

യുഎഇയില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നാല് ദിവസത്തെ അവധി
യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നാല് ദിവസത്തെ അവധി ലഭിക്കുമെന്നാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് പ്രഖ്യാപിച്ചിരിക്കുന്നത്. അറബി മാസം ദുല്‍ഹജ്ജ് ഒന്‍പത് മുതല്‍ 12 വരെയാണ് യുഎഇയിലെ ബലിപെരുന്നാള്‍ അവധി. വ്യാഴാഴ്ച വൈകുന്നേരം സൗദിയില്‍ മാസപ്പിറവി

More »

വിസ്മയക്കാഴ്ചകളൊരുക്കി ദുബായ് എക്‌സ്‌പോ മ്യൂസിയം ; ഇന്ന് പ്രവേശനം സൗജന്യം

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണും ദുബായ് കൗണ്‍സില്‍ അംഗവുമായ ശെയ്ഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സ്‌പോ സിറ്റിയില്‍ ഉദ്ഘാടനം ചെയ്തു. 1970കളില്‍ വേള്‍ഡ് എക്‌സ്‌പോ മേഖലയിലേക്കുള്ള യുഎഇയുടെ

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുമായി ഷാര്‍ജ

റിയല്‍ ഏസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പുമായി ഷാര്‍ജ. ഏപ്രിലില്‍ മാത്രം ഷാര്‍ജയില്‍ നടന്നത് 170 കോടി ദിര്‍ഹത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍. 1632 ഇടപാടുകളിലൂടെ 65 ലക്ഷം ചതുരശ്ര അടിയുടെ വില്‍പ്പന നടന്നതായി ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പ്

ഇന്ത്യഅബുദബി വിമാന സര്‍വീസ്; പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, ഛണ്ഡീഗഡ്, ലഖ്‌നോ

യുഎഇയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷ വിസ

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വക്താക്കള്‍ക്കുമായി പുതിയ ദീര്‍ഘകാല റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ. 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന വിസ 'ബ്ലൂ റെസിഡന്‍സി' എന്ന പേരിലാണ് അറിയപ്പെടുക. പരിസ്ഥിതി സംരക്ഷണ രംഗത്ത് അസാധാരണമായ പരിശ്രമങ്ങള്‍ നടത്തുകയും സംഭാവനകള്‍ നല്‍കുകയും ചെയ്ത

മഴക്കെടുതി; ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍

കഴിഞ്ഞ മാസം യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ ഫെഡറല്‍ ബാങ്കുകള്‍. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ബാങ്കുകള്‍ സാമ്പത്തിക സഹായവും ദുരിതാശ്വാസ

പ്രധാന സ്ഥലങ്ങളില്‍ പത്തു മിനിറ്റിനുള്ളിലെത്താം ; ഒരാള്‍ക്ക് 350 ദിര്‍ഹം ; ദുബായില്‍ എയര്‍ ടാക്‌സിയില്‍ പറക്കാം

അടുത്തവര്‍ഷം അവസാനത്തോടെ ദുബായില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്ന ആര്‍ടിഎ എയര്‍ടാക്‌സിയില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിര്‍ഹം . യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയാണ് ഇതിനു പിന്നില്‍. യാത്രക്കാര്‍ക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും