UAE

സൗദിയില്‍ മാസപ്പിറവി; യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ആഗസ്ത് 11ന് ബലി പെരുന്നാള്‍ ആഘോഷിക്കും
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ബലി പെരുന്നാള്‍ ഈ മാസം 11ന് ആഘോഷിക്കും. സൗദിയിലെ സുദൈര്‍ മജ്മഅ യൂണിവേഴ്സിറ്റി ഗോള നിരീക്ഷണ കേന്ദ്രത്തിലാണ് ഇന്നലെ മാസപ്പിറവി ദൃശ്യമായത്. ഇതിനെ തുടര്‍ന്ന് സൗദി സുപ്രിം കോടതി ഇന്ന് ദുല്‍ഹജ്ജ് ഒന്നാം ദിനമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് പ്രകാരം ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ആഗസ്ത് പത്തിന് ശനിയാഴ്ച നടക്കും. ലോകത്തെ ഇരുപത് ലക്ഷത്തിലധികം ഹജ്ജ് തീര്‍ഥാടകര്‍ ഇത്തവണ അറഫയില്‍ സംഗമിക്കും. ആഗസ്ത് 11ന് ഇവര്‍ ബലി പെരുന്നാള്‍ ആഘോഷിക്കും. സൗദിയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാഷ്ട്രങ്ങളും ഞായറാഴ്ച ബലി പെരുന്നാള്‍ ആഘോഷിക്കും. എന്നാല്‍ ഒമാനില്‍ മാസപ്പിറവി ദൃശ്യമായതിന് തെളിവ് ലഭിക്കാത്തതിനാല്‍ ആഗസ്ത് 12ന് തിങ്കളാഴ്ചയായിരിക്കും

More »

ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകളില്ലാത്ത സിഗരറ്റുകള്‍ക്ക് യുഎഇയില്‍ നിരോധനം; ഇത്തര സിഗരറ്റുകള്‍ വാങ്ങുകയ കൈവശം വെക്കുകയോ അരുത്
ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകളില്ലാത്ത എല്ലാത്തരം സിഗരറ്റുകള്‍ക്കും ഓഗസ്റ്റ് ഒന്നുമുതല്‍ യു.എ.ഇ. വിപണിയില്‍ നിരോധനം. ഇത്തരം സിഗരറ്റുകള്‍ വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്യരുതെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്.ടി.എ.) അറിയിച്ചു. രണ്ട് തരത്തിലുള്ള ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകളാണ് അതോറിറ്റി അംഗീകരിച്ചിരിക്കുന്നത്. അതില്‍ ആദ്യത്തേത് എല്ലാ പ്രാദേശിക വിപണികളിലും

More »

തീര്‍ത്ഥാടന കാലം; ഹജ്ജ് തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ എമിറേറ്റ്‌സും ഇത്തിഹാദും
ഹജ്ജ് തീര്‍ത്ഥാടന കാലത്തെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പില്‍ യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദും. ഹജ്ജ് തീര്‍ത്ഥാടകരെ കണക്കിലെടുത്ത് അബുദാബിയിലെ ഇത്തിഹാദ് എയര്‍വേസ് ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 25 വരെ 15 അധിക വിമാനങ്ങള്‍ മദീന സര്‍വീസിനിറക്കും. ഇത്തവണ 25000 ഹജ്ജ് തീര്‍ത്ഥാടകര്‍ ഇത്തിഹാദ് വിമാന സര്‍വീസുകള്‍

More »

ജോലിക്കാരിയുമായി അവിഹിത ബന്ധം; ഫ്രഞ്ച് വംശജയായ 10 വയസുകായോട് ലൈംഗിക അതിക്രമം; ദുബായില്‍ ഇന്ത്യന്‍ ഇലക്ട്രീഷ്യന് തടവ് ശിക്ഷ
ഫ്രഞ്ച് വംശജയായ 10 വയസുകാരിയെ പീഡിപ്പിച്ച ഇന്ത്യന്‍ ഇലക്ട്രീഷ്യന് ശിക്ഷ വിധിച്ച് കോടതി. മൂന്നു വര്‍ഷം തടവു ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനുമാണ് വിധി. ജുമൈറയിലുള്ള കുട്ടിയുടെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള വില്ലയില്‍ വച്ചാണ് കുട്ടി പീഡനത്തിനിരയായത്. വില്ലയിലെ ജോലിക്കാരിയായ ശ്രീലങ്കന്‍ വംശജയാണ് ഇയാളെ വീട്ടിന് അകത്തേക്ക് പ്രവേശിപ്പിച്ചത്. ഇവരുമായി ഇയാള്‍ക്ക്

More »

ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ടുകളുടെ കൂട്ടത്തില്‍ യുഎഇയും; യുഎഇ പാസ്‌പോര്‍ട്ടിന് ലോകത്തില്‍ 20ാം റാങ്ക്
ലോകത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ടുകളുടെ ഗണത്തില്‍ യു.എ.ഇക്ക് മികച്ച നേട്ടം. ലോക തലത്തില്‍ യു.എ.ഇ പാസ്‌പോര്‍ട്ട് ഇരുപതാം റാങ്കിലേക്കാണ് ഉയര്‍ന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് എണ്‍പത്തിയാറാം സ്ഥാനമാണുള്ളത്. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയാണ് ലോക തലത്തില്‍ റാങ്കിങ് നിര്‍ണയം നടത്തിയത്. സൗജന്യ വിസ, വിസ ഓണ്‍ അറൈവല്‍ എന്നിവയുള്‍പ്പെടെ ലോക രാജ്യങ്ങള്‍ക്കിടയിലെ

More »

ദുബായില്‍ വീടിന് തീപിടിച്ച് എട്ടുമാസം പ്രായമുള്ള പെണ്‍കുട്ടി വെന്തുമരിച്ചു; കുഞ്ഞിനെ ഉറക്കിക്കിടത്തിയ മുറിയിലേക്ക് തീപടരുകയായിരുന്നു
വീടിന് തീപിടിച്ച് ദുബായില്‍ എട്ടുമാസം പ്രായമുള്ള പെണ്‍കുട്ടി വെന്തുമരിച്ചു. ദുബായിലെ അല്‍ ബാര്‍ഷ ഏരിയയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് തീപിടിത്തമുണ്ടായത്. കുഞ്ഞിനെ ഉറക്കിക്കിടത്തിയ മുറിയിലേക്ക് തീപടരുകയായിരുന്നു. മേജര്‍ ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മാരിയടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വീട്

More »

അബുദാബിക്കും അജ്മാനുമിടയിലുള്ള യാത്ര ഇനി എളുപ്പം; രണ്ട് എമിറേറ്റുകള്‍ക്കുമിടയിലുള്ള ബസ് സര്‍വീസ് വ്യാഴാഴ്ച മുതല്‍
അബുദാബിക്കും അജ്മാനുമിടയിലുള്ള യാത്ര ഇനി കൂടുതല്‍ എളുപ്പമാകും. രണ്ട് എമിറേറ്റുകളും ബസ് സര്‍വീസ് തുടങ്ങാനുള്ള കരാറില്‍ ഒപ്പുവെച്ചു. ഓഗസ്റ്റിലാണ് സര്‍വീസ് ആരംഭിക്കുക. 30 ദിനാര്‍ ആണ് ഒരാള്‍ക്ക് ഈടാക്കുന്ന ചാര്‍ജ്. ഒരു വശത്തേക്കുള്ള യാത്രാ നിരക്കാണിത്. മലയാളികളുള്‍പ്പെടെ ഒട്ടേറെ ആളുകളാണ് ദിനംപ്രതി അജ്മാനില്‍നിന്ന് അബുദാബിയിലേക്ക്

More »

വിശന്നു വലഞ്ഞു ചെല്ലുന്നവര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി ദുബായിലെ ഒരു ഭക്ഷണശാല; കൈയില്‍ പണമില്ലെങ്കിലും ഫൗള്‍ ഡബ്ല്യു ഹമൂസില്‍ നിന്ന് ഭക്ഷണം കഴിക്കാം
വിശക്കുന്നുണ്ടോ? കഴിക്കാന്‍ കൈയില്‍ പണമില്ലേ?  എങ്കില്‍ ദുബായിലും ഷാര്‍ജയിലും നിരവധി ശാഖകളുള്ള ഫൗള്‍ ഡബ്ല്യു ഹമൂസ് എന്ന റസ്റ്റൊറന്റിലേക്ക് പൊയ്‌ക്കോളൂ. കഴിച്ച ഭക്ഷണത്തിനുള്ള പണത്തിനു പകരം ഒരു നിറഞ്ഞ പുഞ്ചിരി മാത്രം സമ്മാനിച്ചാല്‍ മതി. ആരും ഒരിക്കലും വിശന്നിരിക്കരുത് എന്ന തത്വത്തില്‍ നിന്നാണ് ഇത്തരമൊരു ആശയം ഉടലെടുത്തത,്പരത്യേകിച്ച് എന്നും ജോലി തേടി അലയുന്ന തൊഴിലാളികള്‍

More »

ഷാര്‍ജയില്‍ ഇനി അയല്‍പക്കം സുരക്ഷിതം; ജനജീവിതം സുരക്ഷിതമാക്കാന്‍ സുരക്ഷിത അയല്‍പക്കം എന്ന പ്രത്യേക പദ്ധതിയുമായി ഷാര്‍ജ പോലീസ്
ജനജീവിതം സുരക്ഷിതമാക്കാന്‍ പ്രത്യേക പദ്ധതിയുമായി ഷാര്‍ജ പോലീസ്. സുരക്ഷിത അയല്‍പക്കം എന്നാണ് പദ്ധതിയുടെ പേര്. ഷാര്‍ജ പോലീസിന്റെ വിവിധ വിഭാഗങ്ങള്‍ പദ്ധതിയില്‍ പങ്കാളിയാകും. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ പോലീസ് സ്റ്റേഷനും ഉണ്ടാകും. രാത്രികാല പട്രോളിങ്ങ്, രാത്രിയില്‍ അടിയന്തര പരാതി സ്വീകരിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് സുരക്ഷിത അയല്‍പക്കം

More »

വിസ്മയക്കാഴ്ചകളൊരുക്കി ദുബായ് എക്‌സ്‌പോ മ്യൂസിയം ; ഇന്ന് പ്രവേശനം സൗജന്യം

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണും ദുബായ് കൗണ്‍സില്‍ അംഗവുമായ ശെയ്ഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സ്‌പോ സിറ്റിയില്‍ ഉദ്ഘാടനം ചെയ്തു. 1970കളില്‍ വേള്‍ഡ് എക്‌സ്‌പോ മേഖലയിലേക്കുള്ള യുഎഇയുടെ

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുമായി ഷാര്‍ജ

റിയല്‍ ഏസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പുമായി ഷാര്‍ജ. ഏപ്രിലില്‍ മാത്രം ഷാര്‍ജയില്‍ നടന്നത് 170 കോടി ദിര്‍ഹത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍. 1632 ഇടപാടുകളിലൂടെ 65 ലക്ഷം ചതുരശ്ര അടിയുടെ വില്‍പ്പന നടന്നതായി ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പ്

ഇന്ത്യഅബുദബി വിമാന സര്‍വീസ്; പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, ഛണ്ഡീഗഡ്, ലഖ്‌നോ

യുഎഇയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷ വിസ

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വക്താക്കള്‍ക്കുമായി പുതിയ ദീര്‍ഘകാല റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ. 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന വിസ 'ബ്ലൂ റെസിഡന്‍സി' എന്ന പേരിലാണ് അറിയപ്പെടുക. പരിസ്ഥിതി സംരക്ഷണ രംഗത്ത് അസാധാരണമായ പരിശ്രമങ്ങള്‍ നടത്തുകയും സംഭാവനകള്‍ നല്‍കുകയും ചെയ്ത

മഴക്കെടുതി; ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍

കഴിഞ്ഞ മാസം യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ ഫെഡറല്‍ ബാങ്കുകള്‍. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ബാങ്കുകള്‍ സാമ്പത്തിക സഹായവും ദുരിതാശ്വാസ

പ്രധാന സ്ഥലങ്ങളില്‍ പത്തു മിനിറ്റിനുള്ളിലെത്താം ; ഒരാള്‍ക്ക് 350 ദിര്‍ഹം ; ദുബായില്‍ എയര്‍ ടാക്‌സിയില്‍ പറക്കാം

അടുത്തവര്‍ഷം അവസാനത്തോടെ ദുബായില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്ന ആര്‍ടിഎ എയര്‍ടാക്‌സിയില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിര്‍ഹം . യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയാണ് ഇതിനു പിന്നില്‍. യാത്രക്കാര്‍ക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും