Kuwait

അനധികൃത പ്രവാസികള്‍ക്ക് പിഴയടച്ച് തുടരാനുള്ള പ്രത്യേകാനുമതി കുവൈറ്റ് നിര്‍ത്തലാക്കി
അനധികൃത താമസക്കാര്‍ക്കുള്ള പിഴമാപ്പ് പദ്ധതി കുവൈറ്റ് നിര്‍ത്തിവച്ചു. 2020ന് മുമ്പ് രാജ്യത്ത് വന്ന അനധികൃത പ്രവാസികള്‍ക്ക് നിശ്ചിത പിഴ അടച്ചാല്‍ രേഖകള്‍ ശരിയാക്കി നിയമപരമായി രാജ്യത്ത് തുടരാന്‍ അനുവദിക്കുന്ന നടപടിയാണ് കുവൈറ്റ് അധികൃതര്‍ നിര്‍ത്തിവച്ചത്. ഇതു സംബന്ധിച്ച ഹ്രസ്വകാല ഉത്തരവ് പിന്‍വലിച്ചതായി കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ കാലയളവിലെപ്പോലെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കുന്നവരെ രാജ്യത്ത് നിന്ന് നാടുകടത്താനുള്ള പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം മുന്നോട്ട് പോകുന്നതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയെന്ന് കുവൈത്ത് ദിനപത്രമായ അല്‍ അന്‍ബ അറിയിച്ചു. 2020ന് മുമ്പുള്ള അനധികൃത

More »

കുവൈറ്റ് ദിനാര്‍; ലോകത്തിലെ ഏറ്റവും ശക്തമായ കറന്‍സി
ലോകത്തിലെ ഏറ്റവും ശക്തമായ കറന്‍സികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കുവൈറ്റ് ദിനാറിന്. ലോക കറന്‍സികളില്‍ ശക്തമായ സാന്നിധ്യമാണ് കുവൈറ്റ് ദിനാറിനുള്ളത്. 3.25 ഡോളറിന് തുല്യമാണ് ഒരു കുവൈത്ത് ദിനാര്‍. ലോകത്തെ ശക്തമായ പത്ത് കറന്‍സികളുടെ പട്ടികയിലാണ് കുവൈറ്റ് ദിനാര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഫോബ്‌സാണ് കറന്‍സികളില്‍ മുന്‍ നിരകളിലുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

More »

കുവൈത്തില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
കുവൈത്തില്‍ മൂന്നു ദിവസം മുമ്പ് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചെന്നിത്തല മുണ്ടുവേലില്‍ ഷൈജു രാഘവന്‍ (46) ആണ് മരിച്ചത്. അല്‍ഗാനിം കമ്പനിയില്‍ ടെക്‌നീഷ്യനായിരുന്നു ഭാര്യ രാധിക. രണ്ടു മക്കളുണ്ട്. സംസ്‌കാരം പിന്നീട് നാട്ടില്‍  

More »

കുവൈറ്റില്‍ ബാങ്ക് വായ്പയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍
വിദേശത്തുള്ള പ്രവാസികള്‍ക്ക് സാമ്പത്തിക പ്രതിസന്ധികളുടെ സമയത്ത് ആശ്വാസമാകുന്ന ഒരു വഴി ബാങ്ക് വായ്പകളാണ്. ഇപ്പോഴിതാ അവിടെയും നിയന്ത്രണങ്ങളാണ്. കുവൈറ്റിലെ ബാങ്കുകളാണ് പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്നതിന് കര്‍ശന നിയന്ത്രണം

More »

ഫുഡ് ഡെലിവറി ബോയിക്ക് അജ്ഞാതന്റെ വെടിയേറ്റു; ആരോഗ്യനില അതീവ ഗുരുതരം, അന്വേഷണം ആരംഭിച്ച് കുവൈത്ത് അധികൃതര്‍
ഒരു റെസ്റ്റോറന്റിലെ ഫുഡ് ഡെലിവറി ബോയിയ്ക്ക് വെടിയേറ്റു. കുവൈത്തിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ജഹ്‌റ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.  സുബ്ബിയയില്‍ വെച്ചാണ് ഡെലിവറി ബോയിയ്ക്ക് അജ്ഞാതന്റെ ഷോട്ട്ഗണില്‍ നിന്നുള്ള വെടിയേറ്റതെന്ന് അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. അല്‍ ജഹ്‌റ ഹോസ്പിറ്റല്‍ അധിക!ൃതരാണ് ഏഷ്യക്കാരന് വെടിയേറ്റ്

More »

കുവൈറ്റില്‍ ഫെബ്രുവരി എട്ടിന് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി
ഫെബ്രുവരി എട്ടിന് രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സിവില്‍ സര്‍വീസ് കമ്മീഷന്‍. ഇസ്‌റാഅ്, മിഅ്‌റാജ് വാര്‍ഷികം പ്രമാണിച്ച് ആണ് അവധി. എല്ലാ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന അവധി പത്ത് വരെ നീളും. പതിനൊന്നിന്

More »

നിയമ ലംഘനം; കുവൈറ്റില്‍ പതിനൊന്ന് ദിവസത്തിനിടെ നാടുകടത്തിയത് 1470 പേരെ
പതിനൊന്ന് ദിവസത്തിനിടെ രാജ്യത്ത് താമസ, തൊഴില്‍ നിയമലംഘനം നടത്തിയ 1,470 പേരെ നാടുകടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകള്‍ യോജിച്ചാണ് നടപടി സ്വീകരിച്ചതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ മേഖലകളിലും നിയമലംഘനം നടത്തുന്ന കൂടുതല്‍ ആളുകളെ കണ്ടെത്തുന്നതിനുള്ള സുരക്ഷാ ക്യാമ്പയിനുകള്‍ നടന്നുവരികയാണ്. റെസിഡന്‍സി, ലേബര്‍ നിയമ ലംഘനങ്ങള്‍ നടത്തിയ 700 പേരെയാണ് കഴിഞ്ഞ പത്ത്

More »

കുവൈത്ത് ; വെയര്‍ഹൗസില്‍ തീപിടിച്ചു
കുവൈത്ത് അള്‍റായിയില്‍ വെയര്‍ഹൗസില്‍ തീപിടിച്ചു. വിറകും പെയിന്റും അടങ്ങിയ ഇടത്താണ് തീപിടിത്തമുണ്ടായത്.  ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍, അര്‍ദിയ കേന്ദ്രങ്ങളില്‍ നിന്നുള്ള ഫയര്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി. സംഘം ഫലപ്രദമായി പോരാടുകയും തീ നിയന്ത്രിക്കുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നുമില്ലെന്ന് അധികൃതര്‍

More »

കുവൈത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 290 വിദേശികള്‍ അറസ്റ്റില്‍
കുവൈത്തില്‍ താമസ, കുടിയേറ്റ നിയമം ലംഘിച്ച ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 290 വിദേശികള്‍ അറസ്റ്റില്‍. ഫഹാഹീല്‍, മഹ്ബൂല, ഫര്‍വാനിയ, അല്‍റായ്, ഹവല്ലി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യക്കാര്‍ പിടിക്കപ്പെട്ടത്. അനധികൃത താമസക്കാര്‍ക്കെതിരെയുള്ള പരിശോധന വരും ദിവസങ്ങളില്‍ ശക്തമാക്കും. നിയമ ലംഘകര്‍ താമസം നിയമ വിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നും അധികൃതര്‍

More »

വീട്ടില്‍ കഞ്ചാവ് കൃഷി ; കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

വീട്ടില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത് വളര്‍ത്തിയ കേസില്‍ കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേരെ രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ പിടിയിലായി. മറ്റു മൂന്നു പേര്‍ ഏഷ്യന്‍ പൗരത്വമുള്ള യുവാക്കളാണ്. ഇവരുടെ കൈയില്‍ നിന്ന്

കുവൈറ്റില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു

കുവൈറ്റില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ രാജ്യത്ത് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് രാജ കല്‍പ്പനയിലൂടെ പുതിയ

കുവൈറ്റ് ദേശീയ അസംബ്ലി അമീര്‍ പിരിച്ചുവിട്ടു

രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കുവൈറ്റ് ദേശീയ അസംബ്ലി പിരിച്ചുവിട്ട് അമീര്‍ ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പാര്‍ലമെന്റ് പിരിച്ചുവിടുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

കുവൈറ്റില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി; നാലു പ്രവാസികള്‍ അറസ്റ്റില്‍

കുവൈറ്റില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ വ്യാജമദ്യ നിര്‍മാണ ഫാക്ടറി കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. അലി സബാഹ് അല്‍ സാലിം (ഉം അല്‍ ഹൈമാന്‍) ഏരിയയിലെ ഒരു വലിയ വീട് കേന്ദ്രീകരിച്ചാണ് വ്യാജമദ്യ നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. മദ്യ നിര്‍മാണത്തില്‍

വേനല്‍ രൂക്ഷമാകുന്നതോടെ കുവൈത്തില്‍ വൈദ്യുതി ഉപഭോഗവും ഉയരുന്നു

രാജ്യത്തെ ചൂട് ഉയരുന്നതോടെ വൈദ്യുതി ഉപയോഗവും ഉയരുന്നു. വേനല്‍ രൂക്ഷമാകുന്നതോടെ രാജ്യത്തെ വൈദ്യുതി ആവശ്യകത ഇനിയും കുതിച്ചുയരുമെന്നാണ് സൂചന. നിലവിലെ ഉപഭോഗ നിരക്കില്‍ നാലു മുതല്‍ ആറു ശതമാനം വരെ വാര്‍ഷിക വളര്‍ച്ച നിരക്ക് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ വൈദ്യുതി

കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കുവൈത്ത് ; നിയമം ലംഘിച്ചാല്‍ കടുത്തശിക്ഷ

വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതും പ്രസിദ്ധീകരിക്കുന്നതും കുവൈത്ത് വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിദ്യാര്‍ത്ഥികളുമായി അഭിമുഖം നടത്തുന്നതിനും പ്രസ്താവന പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്. കെജി