Kuwait

കുവൈറ്റ് ദേശീയ ദിനം ; രണ്ടു ദിവസം പൊതു അവധി പ്രഖ്യാപിച്ചു
കുവൈറ്റില്‍ ദേശീയ ദിനം. വിമോചന ദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് കുവൈറ്റ്. ഫെബ്രുവരി 25(ഞായര്‍), 26 (തിങ്കള്‍) എന്നീ ദിവസങ്ങളില്‍ ശമ്പളത്തോടുകൂടിയ അവധിയാണ് കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. വാരാന്ത്യ അവധിദിനങ്ങളും കൂട്ടി നാല് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഈ ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സുപ്രധാന ദേശീയ സംഭവങ്ങളെ അനുസ്മരിക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.  

More »

കുവൈത്ത് അമീര്‍ ഒമാന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു
കുവൈത്ത് അമീര്‍ ഷെയ്ഖ് മിശാല്‍ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഒമാന്‍ സന്ദര്‍ശനത്തിനെത്തുന്നു. നാളെ ഒമാനിലെത്തുന്ന അദ്ദേഹം ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച നടക്കുന്ന ദുകം ഫിഫൈനറി ആന്റ് പെട്രോ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് ഉത്ഘാടന ചടങ്ങില്‍ സുല്‍ത്താന്റെ കൂടെ കുവൈത്ത് അമീറും

More »

കുവൈത്തില്‍ സുരക്ഷാ പരിശോധനയില്‍ 258 നിയമ ലംഘനങ്ങള്‍ കണ്ടെത്തി
മഹ്ബൂലയില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ പൊലീസ് 258 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. വിവിധ കുറ്റങ്ങള്‍ ചുമത്തി 38 പേരെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയം ആക്ടിങ് അണ്ടര്‍ സെക്രട്ടറി ലഫ്‌നന്റ് ജനറല്‍ ശൈഖ് സാലിം നവാഫ് അല്‍ അഹമ്മദ് അസ്സബാഹിന്റെ നേരിട്ടുള്ള തുടര്‍ നടപടികളോടെയായിരുന്നു പരിശോധന. രാജ്യത്തുടനീളം വിപുലമായ പരിശോധനകളുടെ തുടര്‍ച്ചയാണ് ഇതും.  258 ട്രാഫിക് നിയമ ലംഘനങ്ങള്‍, 15

More »

കുവൈത്തില്‍ ഒരാഴ്ചക്കിടെ 23122 വിവിധ ട്രാഫിക് നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തി
 കുവൈത്തില്‍ ഒരാഴ്ചക്കിടെ 23122 വിവിധ ട്രാഫിക് നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തി. ജനുവരി 20 മുതല്‍ 26 വരെ നടത്തിയ ട്രാഫിക് പട്രോളിങ് കാമ്പയിനുകളിലാണ് ഇത്രയും ലംഘനങ്ങള്‍ കണ്ടെത്തിയത്. നിയമ ലംഘനം നടത്തിയ 394 വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും കണ്ടുകെട്ടിയതായും 17 നിയമ ലംഘകരെ മുന്‍കരുതല്‍ തടവിലേക്ക് മാറ്റിയതായും അല്‍റായി പത്രം റിപ്പോര്‍ട്ടു ചെയ്തു. റോഡ് സുരക്ഷയുടെ ഭാഗമായി രാജ്യത്ത്

More »

കുവൈറ്റ് അമീര്‍ സൗദിയിലെത്തി; അധികാരത്തിലേറിയ ശേഷമുളള ആദ്യ സന്ദര്‍ശനം
കുവൈറ്റിന്റെ പുതിയ അമീര്‍ ശൈഖ് മിശ്അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സൗദിയിലെത്തി. കുവൈറ്റ് അമീറിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരിച്ചു. അമീറായി അധികാരമേറ്റതിന് ശേഷമുളള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.  ശൈഖ് മിശ്അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ആദ്യത്തെ വിദേശ സന്ദര്‍ശനം കൂടിയാണിത്. എര്‍ഖ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവ് അമീറിനെ

More »

ഫാമിലി വീസയില്‍ മാതാപിതാക്കളേയും സഹോദരങ്ങളേയും രാജ്യത്തേക്ക് കൊണ്ടുവരാനാകില്ലെന്ന് കുവൈത്ത്
ഫാമിലി വീസയില്‍ മാതാപിതാക്കളേയും സഹോദരങ്ങളേയും രാജ്യത്തേക്ക് കൊണ്ടുവരാനാകില്ലെന്ന് കുവൈത്ത് അധികൃതര്‍. ജീവിത പങ്കാളി, 14 വയസ്സിന് താഴെയുള്ള മക്കള്‍ എന്നിവര്‍ക്കു മാത്രമായി വീസ പരിമിതപ്പെടുത്തിയത് മലയാളികള്‍ക്കടകം തിരിച്ചടിയാണ്. പരിഷ്‌കരിച്ച വീസ നിയമം പ്രാബല്യത്തില്‍ വന്നതോടെ ആദ്യ ദിവസം തന്നെ 1165 അപേക്ഷകള്‍ അധികൃതര്‍ തള്ളി. ഇതില്‍ അധികവും മാതാപിതാക്കളെ കൊണ്ടുവരാനുള്ള

More »

തെറ്റായ ചികിത്സ ; വിദേശ ഡോക്ടര്‍ക്ക് തടവും പിഴയും
യുവതിക്ക് തെറ്റായ ചികിത്സ നിര്‍ദ്ദേശിച്ച വിദേശ ഡോക്ടര്‍ക്ക് ആറു മാസം തടവും അമ്പതിനായിരം ദിനാര്‍ പിഴയും. രാജ്യത്തെ പ്രമുഖ കോസ്‌മെറ്റിക് ക്ലിനിക്കിലെ ഡോക്ടറെയാണ് ചികിത്സാ പിഴവിനെ തുടര്‍ന്ന് കോടതി ശിക്ഷിച്ചത്. ത്വക്ക് രോഗ വിദഗ്ധനായ ഡോക്ടര്‍ക്ക് ലിപ്പോസക്ഷനില്‍ വൈദഗ്ധ്യമില്ലായിരുന്നു. മതിയായ പരിശോധന നടത്താതെയാണ് ഡോക്ടര്‍ ചികിത്സ നല്‍കിയതെന്ന് യുവതി പരാതി നല്‍കി.

More »

വിസ തട്ടിപ്പ് ; മൂന്നു പേര്‍ അറസ്റ്റില്‍
വിസ തട്ടിപ്പ് നടത്തിയ മൂന്നു പേരെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു. ഏഷ്യന്‍ വംശജരായ മൂന്നു പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് വ്യാജ വിസകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച സീലുകള്‍, എടിഎം കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ പിടിച്ചെടുത്തു. മൂന്നു പേരും കുറ്റം സമ്മതിച്ചതായി അധികൃതര്‍

More »

കുവൈത്തില്‍ പ്രവാസികള്‍ക്ക് ഇനി ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം
കുവൈത്തില്‍ പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. നിര്‍ദിഷ്ട നിയമത്തിലൂടെ സ്വദേശികള്‍ക്കും രാജ്യത്തെ വിദേശികള്‍ക്കും മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ചികിത്സാ ചെലവ് ഇനത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനൊപ്പം ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും ഇതു ഉപകരിക്കും. സ്വദേശികളുടെ ഇന്‍ഷുറന്‍സ് പ്രീമിയം രാജ്യവും

More »

വീട്ടില്‍ കഞ്ചാവ് കൃഷി ; കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

വീട്ടില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത് വളര്‍ത്തിയ കേസില്‍ കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേരെ രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ പിടിയിലായി. മറ്റു മൂന്നു പേര്‍ ഏഷ്യന്‍ പൗരത്വമുള്ള യുവാക്കളാണ്. ഇവരുടെ കൈയില്‍ നിന്ന്

കുവൈറ്റില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു

കുവൈറ്റില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ രാജ്യത്ത് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് രാജ കല്‍പ്പനയിലൂടെ പുതിയ

കുവൈറ്റ് ദേശീയ അസംബ്ലി അമീര്‍ പിരിച്ചുവിട്ടു

രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കുവൈറ്റ് ദേശീയ അസംബ്ലി പിരിച്ചുവിട്ട് അമീര്‍ ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പാര്‍ലമെന്റ് പിരിച്ചുവിടുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

കുവൈറ്റില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി; നാലു പ്രവാസികള്‍ അറസ്റ്റില്‍

കുവൈറ്റില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ വ്യാജമദ്യ നിര്‍മാണ ഫാക്ടറി കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. അലി സബാഹ് അല്‍ സാലിം (ഉം അല്‍ ഹൈമാന്‍) ഏരിയയിലെ ഒരു വലിയ വീട് കേന്ദ്രീകരിച്ചാണ് വ്യാജമദ്യ നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. മദ്യ നിര്‍മാണത്തില്‍

വേനല്‍ രൂക്ഷമാകുന്നതോടെ കുവൈത്തില്‍ വൈദ്യുതി ഉപഭോഗവും ഉയരുന്നു

രാജ്യത്തെ ചൂട് ഉയരുന്നതോടെ വൈദ്യുതി ഉപയോഗവും ഉയരുന്നു. വേനല്‍ രൂക്ഷമാകുന്നതോടെ രാജ്യത്തെ വൈദ്യുതി ആവശ്യകത ഇനിയും കുതിച്ചുയരുമെന്നാണ് സൂചന. നിലവിലെ ഉപഭോഗ നിരക്കില്‍ നാലു മുതല്‍ ആറു ശതമാനം വരെ വാര്‍ഷിക വളര്‍ച്ച നിരക്ക് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ വൈദ്യുതി

കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കുവൈത്ത് ; നിയമം ലംഘിച്ചാല്‍ കടുത്തശിക്ഷ

വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതും പ്രസിദ്ധീകരിക്കുന്നതും കുവൈത്ത് വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിദ്യാര്‍ത്ഥികളുമായി അഭിമുഖം നടത്തുന്നതിനും പ്രസ്താവന പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്. കെജി