യുവതിക്ക് തെറ്റായ ചികിത്സ നിര്‍ദ്ദേശിച്ച വിദേശ ഡോക്ടര്‍ക്ക് ആറു മാസം തടവും അമ്പതിനായിരം ദിനാര്‍ പിഴയും. രാജ്യത്തെ പ്രമുഖ കോസ്മെറ്റിക് ക്ലിനിക്കിലെ ഡോക്ടറെയാണ് ചികിത്സാ പിഴവിനെ തുടര്‍ന്ന് കോടതി ശിക്ഷിച്ചത്. ത്വക്ക് രോഗ വിദഗ്ധനായ ഡോക്ടര്‍ക്ക് ലിപ്പോസക്ഷനില്‍ വൈദഗ്ധ്യമില്ലായിരുന്നു.
മതിയായ പരിശോധന നടത്താതെയാണ് ഡോക്ടര്‍ ചികിത്സ നല്‍കിയതെന്ന് യുവതി പരാതി നല്കി. തുടര്‍ന്ന് അന്വേഷണത്തില്‍ ഡോക്ടറുടെ അശ്രദ്ധ മൂലമാണ് പിഴവ് സംഭവിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.