Kuwait

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനല്‍ കെട്ടിട നിര്‍മാണം 2022ല്‍ പൂര്‍ത്തിയാകും
കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനല്‍ കെട്ടിട നിര്‍മാണം 2022ല്‍ പൂര്‍ത്തിയാകുമെന്ന് സാമ്പത്തികകാര്യ മന്ത്രി മറിയം അല്‍ അഖീല്‍. 36.6% പൂര്‍ത്തിയായതായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം അവര്‍ പറഞ്ഞു. രാജ്യത്തെ സുപ്രധാന വികസന പദ്ധതികളില്‍ ഉള്‍പ്പെട്ട ടെര്‍മിനല്‍ നിര്‍മാണത്തിന് 1.3ബില്യന്‍ ദിനാര്‍ ആണ് ചെലവ്. തുര്‍ക്കിയിലെ ലെമാക് കമ്പനിക്കാണ് നിര്‍മാണ ചുമതല. നിശ്ചയിക്കപ്പെട്ട സമയക്രമം അനുസരിച്ച് നിര്‍മാണം പുരോഗമിക്കുന്നുവെന്നും അവര്‍ പറഞ്ഞു.  

More »

ആറുവര്‍ഷത്തിനിടെ കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ടത് 36000 ഇന്ത്യക്കാര്‍; തിരിച്ചയക്കപ്പെട്ട വിദേശി സമൂഹത്തില്‍ മുമ്പില്‍ ഇന്ത്യക്കാര്‍
ആറുകൊല്ലത്തിനിടെ കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ടത് 36000 ഇന്ത്യക്കാരെ. ഇതില്‍ 7000 വനിതകളും ഉള്‍പ്പെടുന്നുവെന്നാണ് കണക്കുകള്‍. തൊഴില്‍/ താമസാനുമതി നിയമ ലംഘകര്‍, വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ് നാടുകടത്തപ്പെട്ടത്. ആകെ നാടുകടത്തപ്പെട്ടവരില്‍ 88000 പുരുഷന്മാരും 60000 സ്ത്രീകളുമാണുള്ളത്. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അന്‍ബ ദിനപത്രമാണ് ഇക്കാര്യം

More »

കുവൈത്തില്‍ വിസ മാറ്റത്തിന് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ നീക്കം
ജന സഖ്യാ സന്തുലനം ലക്ഷ്യമിട്ട് കുവൈത്തില്‍ വിസ മാറ്റത്തിന് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ നീക്കം. മനുഷ്യ വിഭവ ശേഷി അതോറിറ്റിയാണ് തീരുമാനത്തിന് പിന്നില്‍. സ്ഥാപനങ്ങളുടെ ആവശ്യം പഠിച്ച ശേഷം മാത്രമെ പുതിയ വിസ അനുവദിക്കൂ. കമ്പനികളില്‍ നിന്ന് കമ്പനികളിലേയ്ക്കും ചെറുകിട സ്ഥാപനത്തില്‍ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്കും വിദേശികളുടെ വിസാ മാറ്റത്തിനുള്ള ഫീസ് ആണ്

More »

കുവൈത്തില്‍ റംസാന്‍ മാസത്തില്‍ യാചനക്ക് പിടിക്കപ്പെട്ടാല്‍ കുടുംബസമേതം നാടുകടത്തും
കുവൈത്തില്‍ റംസാന്‍ മാസത്തില്‍ യാചനക്ക് പിടിക്കപ്പെട്ടാല്‍ കുടുംബസമേതം നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം. ഒരു ഇളവും നല്‍കാതെ ഉടന്‍ നാടുകടത്താന്‍ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. സ്ത്രീകളാണ് പിടിക്കപ്പെടുന്നതെങ്കില്‍ ഭര്‍ത്താവും മക്കളുമുള്‍പ്പെടെ കുവൈത്ത് വിടേണ്ടി വരും. കമ്പനി ജീവനക്കാര്‍ പിടിക്കപ്പെട്ടാല്‍

More »

കുവൈറ്റിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന പരസ്യങ്ങള്‍ വ്യാജം ; ഇന്ത്യന്‍ എംബസി
കുവൈറ്റിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന പരസ്യങ്ങള്‍ വ്യാജമെന്ന് ഇന്ത്യന്‍ എംബസി. നിലവില്‍ പ്രചരിക്കുന്ന പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നും കുവൈറ്റ് ആരോഗ്യ മന്ത്രാലയം, റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടില്ലെന്നും എംബസി അറിയിച്ചു. നേഴ്‌സ്മാരുടെ ഒഴിവുണ്ടെന്ന് വ്യാപകമായി പരസ്യം നല്‍കുന്നത് ശ്രദ്ധയില്‍

More »

കുവൈത്തില്‍ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താന്‍ നീക്കം
2021 മുതല്‍ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താനൊരുങ്ങി കുവൈത്ത്. പുകയില ഉത്പന്നങ്ങള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവയ്ക്കാകും തുടക്കത്തില്‍ നികുതി ഏര്‍പ്പെടുത്തുകയെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തണ മെന്ന ജിസിസിയുടെ തീരുമാനത്തിന്റെ  ചുവട് പിടിച്ചാണ് പുതിയ നീക്കം. സൗദിയും, യുഎഇയും കഴിഞ്ഞ വര്‍ഷം വാറ്റ് നടപ്പിലാക്കിയിരുന്നു.  202122

More »

കുവൈറ്റില്‍ ആയിരക്കണക്കിന് പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിച്ചു
ആയിരക്കണക്കിന് പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം പിന്‍വലിച്ചു. ജോലിയില്‍ മാറ്റം വരുത്തിയ പ്രവാസികളുടെയും അനധികൃത വഴികളിലൂടെ ലൈസന്‍സ് നേടിയവരുടെയും ഡ്രൈവിംഗ് ലൈസന്‍സുകളാണ് റദ്ദാക്കിയത്. വിവിധ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സുകള്‍ വിതരണം ചെയ്തിരുന്നതായി മന്ത്രാലയം സ്ഥിരീകരിച്ചു.2015 ജനുവരി മുതല്‍ 2018 വരെ

More »

കുവൈത്ത് മലയാളിയ്ക്ക് 12 ദശലക്ഷം ദിര്‍ഹം ലോട്ടറിയടിച്ചു ; അബുദബി ബിഗ് ടിക്കറ്റ് സമ്മാനം നേടിയത് ആലപ്പുഴ സ്വദേശി
കുവൈത്തില്‍ നിന്നുള്ള മലയാളിക്ക് 12 ദശലക്ഷം ദിര്‍ഹം സമ്മാനത്തുകയുള്ള ലോട്ടറി അടിച്ചു. അബുദാബി ബിഗ് ടിക്കറ്റ് റാഫ്ള്‍ ഒന്നാം സമ്മാനമാണ് ആലപ്പുഴ സ്വദേശി റോജി ജോര്‍ജ്ജിന് സ്വന്തമായത്. ബിഗ് ടിക്കറ്റില്‍ മലയാളികള്‍ക്ക് സ്ഥിരമായി ലോട്ടറിയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നുണ്ട്.  ലോട്ടറി തനിക്കാണ് അടിച്ചതെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു റോജിയുടെ ആദ്യ പ്രതികരണണമെന്ന്

More »

കുവൈറ്റില്‍ 18 മാസം പ്രായമുള്ള കുട്ടി ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു
18 മാസം പ്രായമുള്ള കുട്ടി ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. യുഎഇയിലെ ഫുജൈറയില്‍ താമസിച്ചിരുന്ന കുടുംബം അവധി ആഘോഷിക്കുന്നതിനായി കുവൈറ്റില്‍ എത്തിയപ്പോഴായിരുന്നു അപകടം.ഹോട്ടലില്‍ താമസിച്ചിരുന്ന കുടുംബം റൂം ഒഴിയുന്നതിനായി സാധനങ്ങള്‍ തയ്യാറാക്കുന്നതിനിടെയാണ് മകന്‍ ഒപ്പമില്ലെന്ന് മനസിലാക്കിയത്. പരിസരത്ത് അന്വേഷിച്ചതിനൊപ്പം ഹോട്ടല്‍ അധികൃതരെയും വിവരമറിയിച്ചു.

More »

കുവൈത്തില്‍ ബയോമെട്രിക് രജിസ്‌ട്രേഷന്റെ സമയപരിധി ഡിസംബര്‍ 30 വരെ നീട്ടി

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ

വീട്ടില്‍ കഞ്ചാവ് കൃഷി ; കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

വീട്ടില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത് വളര്‍ത്തിയ കേസില്‍ കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേരെ രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ പിടിയിലായി. മറ്റു മൂന്നു പേര്‍ ഏഷ്യന്‍ പൗരത്വമുള്ള യുവാക്കളാണ്. ഇവരുടെ കൈയില്‍ നിന്ന്

കുവൈറ്റില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു

കുവൈറ്റില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ രാജ്യത്ത് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് രാജ കല്‍പ്പനയിലൂടെ പുതിയ

കുവൈറ്റ് ദേശീയ അസംബ്ലി അമീര്‍ പിരിച്ചുവിട്ടു

രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കുവൈറ്റ് ദേശീയ അസംബ്ലി പിരിച്ചുവിട്ട് അമീര്‍ ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പാര്‍ലമെന്റ് പിരിച്ചുവിടുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

കുവൈറ്റില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി; നാലു പ്രവാസികള്‍ അറസ്റ്റില്‍

കുവൈറ്റില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ വ്യാജമദ്യ നിര്‍മാണ ഫാക്ടറി കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. അലി സബാഹ് അല്‍ സാലിം (ഉം അല്‍ ഹൈമാന്‍) ഏരിയയിലെ ഒരു വലിയ വീട് കേന്ദ്രീകരിച്ചാണ് വ്യാജമദ്യ നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. മദ്യ നിര്‍മാണത്തില്‍

വേനല്‍ രൂക്ഷമാകുന്നതോടെ കുവൈത്തില്‍ വൈദ്യുതി ഉപഭോഗവും ഉയരുന്നു

രാജ്യത്തെ ചൂട് ഉയരുന്നതോടെ വൈദ്യുതി ഉപയോഗവും ഉയരുന്നു. വേനല്‍ രൂക്ഷമാകുന്നതോടെ രാജ്യത്തെ വൈദ്യുതി ആവശ്യകത ഇനിയും കുതിച്ചുയരുമെന്നാണ് സൂചന. നിലവിലെ ഉപഭോഗ നിരക്കില്‍ നാലു മുതല്‍ ആറു ശതമാനം വരെ വാര്‍ഷിക വളര്‍ച്ച നിരക്ക് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ വൈദ്യുതി