Kuwait

കുവൈത്ത്-മുംബൈ റൂട്ടില്‍ എയര്‍ ഇന്ത്യ പ്രത്യേക സര്‍വീസ് തുടങ്ങും; സര്‍വീസ് ആരംഭിക്കുക ഒക്‌റ്റോബര്‍ 27 മുതല്‍
എയര്‍ ഇന്ത്യ കുവൈത്ത്-മുംബൈ റൂട്ടില്‍ ഒക്ടോബര്‍ 27 മുതല്‍ പ്രതിദിന സര്‍വീസ് തുടങ്ങും. മുംബൈയില്‍ നിന്ന് രാത്രി 10.45ന് പുറപ്പെട്ട് 12.10ന് കുവൈത്തില്‍ എത്തുന്ന വിമാനം 1.10ന് കുവൈത്തില്‍നിന്ന് പുറപ്പെട്ട് രാവിലെ 7.40ന് മുംബൈയില്‍ എത്തും.  

More »

കുവൈത്തില്‍ കുടുംബ വിസാ നിയന്ത്രണം; വിദേശികളുടെ 12 വയസ്സിനു മുകളിലുള്ള മക്കള്‍ക്ക് കുടുംബ വിസ നല്‍കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയതായി അധികൃതര്‍
വിദേശികളുടെ 12 വയസ്സിനു മുകളിലുള്ള മക്കള്‍ക്ക് കുടുംബ വിസ നല്‍കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ ആണ്‍കുട്ടികള്‍ക്ക് 15 വയസ്സും,   അവിവാഹിതരായ പെണ്‍ കുട്ടികള്‍ക്ക് 18 വയസുമായിരുന്നു വിസ ലഭിക്കുന്നതിനുള്ള പ്രായ പരിധി.  എന്നാല്‍ ഇനി മുതല്‍ 12 വയസ്സ് പൂര്‍ത്തിയായ മക്കള്‍ക്ക് പുതിയതായി കുടുംബ ആശ്രിത വിസ അനുവദിക്കുന്നതല്ല.  ഇതിനു പുറമെ 7

More »

350 വിദേശി ഡോക്ടര്‍മാരെ നിയമിക്കുന്നതിന് കരാറിലേര്‍പ്പെടാന്‍ കുവൈത്ത്; ഡോക്ടര്‍മാരെയും നഴ്സ്മാരെയും റിക്രൂട്ട് ചെയ്യുന്നതിന് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളുമായി കരാറിലേര്‍പ്പെടാനും നീക്കം
350 വിദേശി ഡോക്ടര്‍മാരെ നിയമിക്കുന്നതിന് കരാറിലേര്‍പ്പെടുന്നതിന് കുവൈത്ത് ആരോഗ്യമന്ത്രാലയം സിവില്‍ സര്‍വീസ് കമ്മീഷനോട് ആവശ്യപ്പെട്ടു. പുതിയതായി ആരംഭിക്കുന്ന ആശുപത്രികളിലേക്കും, മെഡിക്കല്‍ കേന്ദ്രങ്ങളിലേക്കും ഒഴിവുകള്‍ നികത്തുന്നതിനാണ് പുതിയ നിയമനം.  ഇതനുസരിച്ചു ജോര്‍ദാന്‍, പലസ്തീന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും കൂടാതെ ഇന്ത്യയുമായും ഡോക്ടര്‍മാരെയും നഴ്സ്മാരെയും

More »

എംബസിയില്‍ നിന്നെന്ന പേരില്‍ ഇന്ത്യക്കാരായ പ്രവാസികളെ വിളിച്ച് പണം തട്ടുന്നു; മുന്നറിയിപ്പുമായി കുവൈത്തിലെ ഇന്ത്യന്‍ എംബസി; വ്യക്തി വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ തങ്ങള്‍ ശേഖരിക്കുന്നില്ലെന്നും വിശദീകരണം
എംബസിയില്‍ നിന്നെന്ന പേരില്‍ ഇന്ത്യക്കാരായ പ്രവാസികളെ വിളിച്ച് പണം തട്ടാന്‍ ശ്രമം നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും ശേഖരിച്ചാണ് തട്ടിപ്പ്. ഇതിനെതിരെ മുന്നറിയിപ്പെന്ന നിലയിലാണ് എംബസി ഇപ്പോള്‍ വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.  ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനെയാണ് ഇത്തരം ആളുകള്‍ ഫോണ്‍

More »

കുവൈത്തില്‍ കുടുംബ വിസ പുതുക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പള പരിധി ഉയര്‍ത്തി സര്‍ക്കാര്‍; ഉയര്‍ത്തിയത് 450 ദിനാറില്‍ നിന്ന് 500 ദിനാറായി
കുവൈത്തില്‍ കുടുംബ വിസ പുതുക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പള പരിധി സര്‍ക്കാര്‍ ഉയര്‍ത്തി. കുടുംബ വിസ ലഭിക്കുന്നതിന് കുറഞ്ഞ ശമ്പള പരിധി 450 ദിനാറില്‍ നിന്ന് 500 ദിനാറായാണ് ഉയര്‍ത്തിയത്. ആഭ്യന്തര മന്ത്രി ഷൈഖ് ഖാലിദ് അല്‍ ജറാഹിന്റേതാണ് ഉത്തരവ്. രാജ്യത്ത് താമസിക്കുന്നവര്‍ക്കും ഉത്തരവ് ബാധകമാണ്. അവസാനമായി 2016 ലാണ് കുവൈത്ത് കുടുംബ വിസ ലഭിക്കുന്നതിനു കുറഞ്ഞ ശമ്പള പരിധി 250 ദിനാറില്‍ നിന്ന്

More »

ഫീസ് വര്‍ധിക്കുമെന്ന ഭയം വേണ്ട; കുവൈത്തിലെ സ്വകാര്യ വിദ്യാലയങ്ങളില്‍ ഈ വര്‍ഷവും ഫീസ് വര്‍ധന അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം
കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളില്‍ ഈ വര്‍ഷവും ഫീസ് വര്‍ധനയ്ക്ക് അനുമതി നല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ചില സ്വകാര്യ സ്‌കൂളുകള്‍ ഫീസ് വര്‍ധനയ്ക്ക് കോപ്പു കൂട്ടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് നിലപാട് വ്യക്തമാക്കിക്കൊണ്ട് മന്ത്രാലയം രംഗത്തെത്തിയത്. വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ മുഹ്സിനാണ പത്രക്കുറിപ്പിലൂടെ

More »

വിദേശികള്‍ക്ക് വിലക്കില്ല; കുവൈത്ത് സര്‍വകലാശാലയുടെ വേനല്‍ക്കാല ക്ലാസുകളില്‍ വിദേശി അധ്യാപകര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന നിര്‍ദേശം തള്ളി
കുവൈത്ത് സര്‍വകലാശാലയുടെ വേനല്‍ക്കാല ക്ലാസുകളില്‍ വിദേശി അധ്യാപകര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന നിര്‍ദേശം വിദ്യാഭ്യാസ മന്ത്രി തള്ളി. പാര്‍ലമെന്റാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്. സര്‍വകലാശാലയുടെ അക്കാദമിക് നിലവാരത്തെ ബാധിക്കുമെന്നതാണ് നിര്‍ദേശം തള്ളാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.  കുവൈത്ത് സര്‍വകലാശാല, പബ്ലിക് അതോറിറ്റി ഫോര്‍ അപ്ലൈഡ്

More »

സാംക്രമിക രോഗങ്ങള്‍; കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ കുവൈത്തില്‍ നിന്ന് നാടുകടത്തിയ വിദേശികളുടെ എണ്ണം 12,422
കുവൈത്തില്‍ സാംക്രമിക രോഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 12,422 വിദേശികളെ രാജ്യത്തുനിന്ന് പുറത്താക്കിയതായി ആരോഗ്യമന്ത്രാലയം. ഇവരില്‍ 1158 പേര്‍ എയ്ഡ്സ് രോഗം ബാധിച്ചവരാണ്. ഈ കാലയളവില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിനും പുതുക്കുന്നതിനും മുന്നോടിയായി ആകെ 2,214,865 വിദേശികളാണ് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയത്.  മലേറിയ രോഗം കണ്ടെത്തിയവര്‍-373, മന്ത് രോഗം

More »

നഴ്‌സുമാരെ ആവശ്യമുണ്ടെന്ന വ്യാജ വാര്‍ത്ത; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ് നല്‍കി കുവൈത്തിലെ ഇന്ത്യന്‍ എംബസി
നഴ്‌സുമാരെ ആവശ്യമുണ്ടെന്ന വ്യാജ റിക്രൂട്ട്‌മെന്റുകളില്‍ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ് നല്‍കി കുവൈത്തിലെ ഇന്ത്യന്‍ എംബസി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ടെന്ന ഓണ്‍ലൈനിലെ പ്രചാരണങ്ങള്‍ക്കെതിരെയാണ് ഇന്ത്യന്‍ എംബസി രംഗത്തെത്തിയത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നവംബര്‍ രണ്ടാം വാരം ബെംഗളൂരുവില്‍ ഇന്റര്‍വ്യൂ നടത്തുമെന്ന് ദില്ലി

More »

നിയമവിരുദ്ധ സംഘത്തില്‍ ചേര്‍ന്ന് ഭീകരാക്രമണം ആസൂത്രണം ചെയ്തു; കുവൈറ്റ് പൗരനെ റിമാന്‍ഡ് ചെയ്യാന്‍ അനുമതി

സൗദി അറേബ്യയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ചേരുകയും രാജ്യത്ത് ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും ചെയ്ത കുറ്റത്തിന് കുവൈറ്റ് പൗരനെ റിമാന്‍ഡ് ചെയ്യാന്‍ കുവൈറ്റ് പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരോധിത

അഞ്ചു വര്‍ഷത്തിനിടെ കുവൈത്ത് പിരിച്ചുവിട്ടത് പതിനായിരം പേരെ

കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് അഞ്ചു വര്‍ഷത്തിനിടെ പതിനായിരം വിദേശികളെ പിരിച്ചുവിട്ടു. സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ വര്‍ഷത്തില്‍ 3140 പേരെയാണ് പിരിച്ചുവിട്ടത്. 1550,1437,1843,2000 എന്നിങ്ങനെയാണ് യഥാക്രമം 2 മുതല്‍ അഞ്ചു വര്‍ഷങ്ങളില്‍

കുവൈറ്റില്‍ പുതിയ മന്ത്രി സഭ അമീര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കുവൈറ്റില്‍ പുതുതായി രൂപീകരിച്ച സര്‍ക്കാര്‍ ബുധനാഴ്ച അമീര്‍ ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാഹാണ് ആദ്യം സത്യപ്രജിഞ ചൊല്ലിയത്. തുടര്‍ന്ന് പുതുതായി രൂപീകരിച്ച

കുവൈത്തില്‍ ബയോമെട്രിക് രജിസ്‌ട്രേഷന്റെ സമയപരിധി ഡിസംബര്‍ 30 വരെ നീട്ടി

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ

വീട്ടില്‍ കഞ്ചാവ് കൃഷി ; കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

വീട്ടില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത് വളര്‍ത്തിയ കേസില്‍ കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേരെ രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ പിടിയിലായി. മറ്റു മൂന്നു പേര്‍ ഏഷ്യന്‍ പൗരത്വമുള്ള യുവാക്കളാണ്. ഇവരുടെ കൈയില്‍ നിന്ന്

കുവൈറ്റില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു

കുവൈറ്റില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ രാജ്യത്ത് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് രാജ കല്‍പ്പനയിലൂടെ പുതിയ