Kuwait

കുവൈത്തില്‍ ഇനി ടൂറിസ്റ്റ് വിസ രാജ്യത്തു താമസാനുമതിയുള്ള വിദേശികളുടെ ഭാര്യക്കും മക്കള്‍ക്കും മാത്രം; മറ്റുള്ളവര്‍ക്ക് ഒരു മാസത്തില്‍ കൂടുതല്‍ വിസ കാലാവധി അനുവദിക്കില്ല
കുവൈത്തില്‍ മൂന്നു മാസ കാലാവധിയുള്ള ടൂറിസ്റ്റ് വിസ രാജ്യത്തു താമസാനുമതിയുള്ള വിദേശികളുടെ ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് മാത്രം. മറ്റു സന്ദര്‍ശകര്‍ക്ക് ഒരു മാസത്തില്‍ കൂടുതല്‍ വിസ കാലാവധി അനുവദിക്കരുതെന്ന് താമസക്കാര്യ മന്ത്രാലയം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.താമസകാര്യ വകുപ്പ് കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് പ്രകാരം മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരുടെ സന്ദര്‍ശക വിസക്ക് ഒരുമാസം മാത്രമാണ് കാലാവധിയുണ്ടാവുക. ബിസിനസ് ആവശ്യാര്‍ത്ഥമുള്ള സന്ദര്‍ശകര്‍ക്കും ഒരു മാസ കാലാവധിയുള്ള വിസയാണ് അനുവദിക്കുക. യാതൊരു കാരണവശാലും ഈ രണ്ടു വിഭാഗങ്ങളുടെയും കാലാവധി ദീര്‍പ്പിച്ചു നല്‍കരുതെന്നു രാജ്യത്തെ മുഴുവന്‍ താമസ വിഭാഗം കാര്യാലയങ്ങളിലും വിവരം നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി. വിദേശികള്‍ക്ക് രക്ഷിതാക്കളെ (മാതാപിതാക്കളെയോ ഭാര്യയുടെ

More »

കുവൈത്തില്‍ ഇനി വിദേശി കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക തൊഴിലാളികളെ ലഭിക്കില്ല; സ്വദേശികള്‍ക്ക് വേണ്ടത്ര ഗാര്‍ഹിക തൊഴിലാളികളെ ലഭിക്കാത്തിടത്തോളം വിദേശികളുടെ അപേക്ഷ പരിഗണിക്കില്ലെന്ന് അധികൃതര്‍
കുവൈത്ത് സ്വദേശികള്‍ക്ക് വേണ്ടത്ര ഗാര്‍ഹിക തൊഴിലാളികളെ ലഭിക്കാത്തിടത്തോളം വിദേശികളുടെ അപേക്ഷ സ്വീകരിക്കാനാവില്ല എന്ന് അല്‍ ദുരാ കമ്പനി. ഗാര്‍ഹിക തൊഴിലാളി റിക്രൂട്മെന്റ് സംബന്ധിച്ചു വിവിധ മേഖലകളില്‍ നിന്നുണ്ടായ പരാതികളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായത്. ഇതേതുടര്‍ന്നാണ് സര്‍ക്കാരിന്റെ കീഴില്‍ പുതിയ റിക്രൂട്ടിങ് കമ്പനി നിലവില്‍ വന്നത്.  ഇതോടെ

More »

കുവൈറ്റിലേയ്ക്ക് ഹൗസ്മെയ്ഡ് റിക്രൂട്ട്മെന്റ് : തൈക്കാട് നോര്‍ക്ക സെന്ററില്‍ സ്പോട്ട് രജിസ്ട്രേഷന്‍ ആരംഭിച്ചു
കുവൈറ്റിലെ അര്‍ദ്ധ സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് സ്ഥാപനമായ അല്‍ദുര ഫോര്‍ മാന്‍ പവര്‍ കമ്പനി മുഖാന്തരം കുവൈറ്റിലെ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ഉടന്‍ നിയമനത്തിന് സന്നദ്ധരായ വനിതകളെ തെരെഞ്ഞടുക്കുന്നതിന് നോര്‍ക്ക റൂട്ട്സ് സ്പോട്ട് രജിസ്ട്രേഷന്‍ ആരംഭിച്ചു. ശമ്പളം 110 കെ.ഡി (ഏകദേശം 25,000രൂപ). തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, എന്നിവ ഉള്‍പ്പെടെ

More »

അമിത വേഗം വേണ്ട; കുവൈത്തില്‍ റോഡുകളില്‍ വേഗ പരിധി ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് കടുത്ത ശിക്ഷ; വാഹനങ്ങള്‍ കണ്ടുകെട്ടുന്നതിനൊപ്പം 48 മണിക്കൂര്‍ തടവും
കുവൈത്തില്‍ റോഡുകളില്‍ വേഗ പരിധി ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് എതിരെ 48 മണിക്കൂര്‍ നേരത്തെ തടവും വാഹനം പിടിച്ചെടുക്കുന്നത് അടക്കമുള്ള ശിക്ഷാ നടപടികളും സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 170 കിലോമീറ്ററിനു മുകളില്‍ വേഗതയില്‍ പോകുന്ന ഡ്രൈവര്‍മ്മാര്‍ക്കാണു മേല്‍പറഞ്ഞ നല്‍കുക. വാരാന്ത്യ ദിനങ്ങളിലാണു വാഹനങ്ങളുടെ അമിത വേഗത കൂടുതലായും കണ്ടു വരുന്നത് എന്ന്

More »

കുവൈത്തില്‍ വിമാനയാത്രയ്ക്കിടെ യുവതിയ്ക്ക് പ്രസവവേദന; ഒടുവില്‍ കുഞ്ഞു പിറന്നത് വിമാനത്തിന്റെ ശുചിമുറിയിലും
വിമാനയാത്രയ്ക്കിടെ യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് എയര്‍ വിമാനം കുവൈറ്റില്‍ അടിയന്തിരമായി ലാന്റ് ചെയ്തു. പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു സംഭവം. ദോഹയില്‍ നിന്നും ബൈറൂത്തിലേയ്ക്ക് പോകുകയായിരുന്നു വിമാനം എംഇ 435 വിമാനം. യാത്രയ്ക്കിടെ ഫിലിപ്പീന്‍ സ്വദേശിയായ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍്‌ന് ജീവനക്കാരുടെ സഹായം തേടി.

More »

അബ്ബാസിയ, ഹസാവി തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷാ പരിശോധന; പിടിയിലായവരില്‍ ഇന്ത്യക്കാര്‍
അബ്ബാസിയ, ഹസാവി തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്ന് നടത്തിയ സുരക്ഷാ പരിശോധനയില്‍ നിരവധി പേര്‍ പിടിയിലായി. വഴിയോര കച്ചവടക്കാര്‍, താമസ നിയമ ലംഘകര്‍, വിസാ കാലാവധി അവസാനിച്ചവര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ 20 പേരെ നാടു കടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യത്തിനു ഹാനികരമായ നിരവധി ഭക്ഷ്യ ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. ഫര്‍വാനിയ സുരക്ഷാ വിഭാഗത്തിന്റെ

More »

കുവൈത്തിലെ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുവാന്‍ സന്നദ്ധരായ വനിതകള്‍ക്ക് സുവര്‍ണാവസരം; നോര്‍ക്ക റൂട്ട്‌സ് സ്‌പോട്ട് റജിസ്‌ട്രേഷനിലൂടെ ജോലി നേടാം
കുവൈത്തിലെ അര്‍ധ സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ അല്‍ദുര ഫോര്‍ മാന്‍ പവര്‍ കമ്പനി മുഖാന്തരം കുവൈത്തിലെ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുവാന്‍ സന്നദ്ധരായ വനിതകളെ നോര്‍ക്ക റൂട്ട്‌സ് സ്‌പോട്ട് റജിസ്‌ട്രേഷനിലൂടെ തെരഞ്ഞെടുക്കും. ശമ്പളം 110 കുവൈത്ത് ദിനാര്‍ (ഏകദേശം 25,000രൂപ). തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, എന്നിവ ഉള്‍പ്പെയുള്ള

More »

വിദേശികളുടെ പാസ്‌പോര്‍ട്ട് രേഖകള്‍ കൃത്യമാക്കുന്നതിന് നിബന്ധനകള്‍ ലഘൂകരിച്ച് ആഭ്യന്തര മന്ത്രാലയം; അതാത് രാജ്യങ്ങളിലെ എംബസിയില്‍ നിന്നും സാക്ഷ്യ പത്രം ഹാജരാക്കണമെന്ന നിബന്ധന നീക്കം ചെയ്തു
പാസ്സ്പോര്‍ട്ടിലെ വിവരങ്ങള്‍ താമസ കുടിയേറ്റ വകുപ്പിലെ കമ്പ്യൂട്ടറില്‍ ഭേദഗതി വരുത്തുന്നതിനുള്ള നിബന്ധനകള്‍ ലഘൂകരിച്ചു.  അതാത് രാജ്യങ്ങളിലെ എംബസിയില്‍ നിന്നും സാക്ഷ്യ പത്രം ഹാജരാക്കണമെന്ന നിബന്ധന നീക്കം ചെയ്തതായി കുടിയേറ്റ വിഭാഗം അറിയിച്ചു.  ഇത് സംബന്ധിച്ച് താമസ കുടിയേറ്റ വിഭാഗം ഡയരക്റ്റര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ ഖാദര്‍ ശഅബാന്‍, രാജ്യത്തെ ആറു

More »

വര്‍ഷങ്ങള്‍ കൊണ്ട് ഇരട്ടിച്ചു വരുന്ന നിക്ഷേപത്തെ കുറിച്ച് ഉടമസ്ഥര്‍ മറന്നോ? കുവൈത്തില്‍ വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെ പത്തു കോടിയിലേറെ ദിനാര്‍
 കുവൈത്തില്‍ വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെ പത്തു കോടിയിലേറെ കുവൈത്ത് ദിനാര്‍ കെട്ടികിടക്കുന്നതായി റിപ്പോര്‍ട്ട്.  ഉടമസ്ഥാവകാശം ഉന്നയിക്കപ്പെടാതെ വിവിധ ബാങ്കുകളിലായി ഏകദേശം 2300 കോടി രൂപയാണ് വര്‍ഷങ്ങളായി കെട്ടികിടക്കുന്നത്. ഓഹരി വിപണിയില്‍ പേര്‍ ചേര്‍ക്കപ്പെട്ടതും അല്ലാത്തതുമായ വിവിധ സ്ഥാപനങ്ങളുടെ ലാഭ വിഹിതമായാണു ഇത്രയും തുക പലരുടെയും അക്കൗണ്ടില്‍ വന്നു

More »

നിയമവിരുദ്ധ സംഘത്തില്‍ ചേര്‍ന്ന് ഭീകരാക്രമണം ആസൂത്രണം ചെയ്തു; കുവൈറ്റ് പൗരനെ റിമാന്‍ഡ് ചെയ്യാന്‍ അനുമതി

സൗദി അറേബ്യയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ചേരുകയും രാജ്യത്ത് ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും ചെയ്ത കുറ്റത്തിന് കുവൈറ്റ് പൗരനെ റിമാന്‍ഡ് ചെയ്യാന്‍ കുവൈറ്റ് പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരോധിത

അഞ്ചു വര്‍ഷത്തിനിടെ കുവൈത്ത് പിരിച്ചുവിട്ടത് പതിനായിരം പേരെ

കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് അഞ്ചു വര്‍ഷത്തിനിടെ പതിനായിരം വിദേശികളെ പിരിച്ചുവിട്ടു. സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ വര്‍ഷത്തില്‍ 3140 പേരെയാണ് പിരിച്ചുവിട്ടത്. 1550,1437,1843,2000 എന്നിങ്ങനെയാണ് യഥാക്രമം 2 മുതല്‍ അഞ്ചു വര്‍ഷങ്ങളില്‍

കുവൈറ്റില്‍ പുതിയ മന്ത്രി സഭ അമീര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കുവൈറ്റില്‍ പുതുതായി രൂപീകരിച്ച സര്‍ക്കാര്‍ ബുധനാഴ്ച അമീര്‍ ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാഹാണ് ആദ്യം സത്യപ്രജിഞ ചൊല്ലിയത്. തുടര്‍ന്ന് പുതുതായി രൂപീകരിച്ച

കുവൈത്തില്‍ ബയോമെട്രിക് രജിസ്‌ട്രേഷന്റെ സമയപരിധി ഡിസംബര്‍ 30 വരെ നീട്ടി

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ

വീട്ടില്‍ കഞ്ചാവ് കൃഷി ; കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

വീട്ടില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത് വളര്‍ത്തിയ കേസില്‍ കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേരെ രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ പിടിയിലായി. മറ്റു മൂന്നു പേര്‍ ഏഷ്യന്‍ പൗരത്വമുള്ള യുവാക്കളാണ്. ഇവരുടെ കൈയില്‍ നിന്ന്

കുവൈറ്റില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു

കുവൈറ്റില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ രാജ്യത്ത് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് രാജ കല്‍പ്പനയിലൂടെ പുതിയ