Kuwait

ആംസ്റ്റര്‍ഡാമിലേക്ക് തിരിച്ച വിമാനത്തിലെ പൈലറ്റ് ബോധരഹിതനായി; അബുദാബിയില്‍ നിന്ന് പുറപ്പെട്ട വിമാനം കുവൈത്തില്‍ ഇറക്കി; വിമാനത്തില്‍ ഉണ്ടായിരുന്നത് 300 യാത്രക്കാര്‍
യാത്രയ്ക്കിടെ പൈലറ്റ് ബോധരഹിതനായതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. അബുദാബിയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്റിങ് നടത്തിയതെന്ന് കുവൈത്തി ദിനപ്പത്രമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. ഏത് വിമാനമാണിതെന്ന വിവരം വെളിപ്പെടുത്തിയിട്ടില്ല. 300 യാത്രക്കാരുമായി ആംസ്റ്റര്‍ഡാമിലേക്ക് തിരിച്ച വിമാനത്തിലെ പൈലറ്റിനാണ് ബോധക്ഷയമുണ്ടായത്. തുടര്‍ന്ന് സഹപൈലറ്റ് കുവൈത്ത് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായി ബന്ധപ്പെട്ട് അടിയന്തര ലാന്റിങ്ങിനുള്ള അനുമതി തേടുകയായിരുന്നു. വിമാനം ലാന്റ് ചെയ്ത ഉടന്‍ പൈലറ്റിനെ അല്‍ ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് കുവൈത്ത് സിവില്‍ ഏവിയേഷന്‍ ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. വിമാനം പിന്നീട് ആംസ്റ്റര്‍ഡാമിലേക്ക്

More »

അടുത്ത ഒരു വര്‍ഷത്തോടെ കുവൈത്തിലെ ജനസംഖ്യ അരക്കോടി കടക്കുമെന്ന് റിപ്പോര്‍ട്ട്; വിദേശി നിയമനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പ്രതിസന്ധി കുറയ്ക്കാന്‍ ഭരണകൂടം
അടുത്ത ഒരു വര്‍ഷത്തോടെ കുവൈത്തിലെ ജനസംഖ്യ അരക്കോടി കടക്കുമെന്ന് റിപ്പോര്‍ട്ട്. 1961ല്‍ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ വെറും മൂന്ന് ലക്ഷം ആയിരുന്നു കുവൈത്തിലെ ജനസംഖ്യ. പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തു വിട്ടതാണ് ഈ കണക്കുകള്‍.  ആഗസ്റ്റ് 17ന് സിവില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പു പുറത്തു വിട്ട കണക്കനുസരിച്ചു 48,29,507 ആണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇതില്‍

More »

കുവൈത്തില്‍ വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഓണ്‍ലൈന്‍ വഴി അടക്കുന്നതില്‍ സാങ്കേതിക തടസം; പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി
വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഓണ്‍ലൈന്‍ വഴി അടക്കുന്നതിനു സാങ്കേതിക തടസ്സം നേരിടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂലായ് 28 മുതലാണ് താമസരേഖ പുതുക്കന്നതിനു മുന്നോടിയായി അടക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഓണ്‍ലൈന്‍ വഴി മാത്രമാക്കി പരിമിതപ്പെടുത്തിയത്. എന്നാല്‍ ചില വിഭാഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അടക്കുന്നതിനു സാങ്കേതിക തടസ്സം നേരിടുന്നതായിട്ടാണ് പരാതി

More »

കുവൈത്തില്‍ നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാന്‍ അന്താരാഷ്ട്ര ഏജന്‍സി; സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനു ആരോഗ്യമന്ത്രാലയം ഫീസ് ഈടാക്കില്ല
കുവൈത്തില്‍ നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാന്‍ പരിശോധിക്കാന്‍ അന്താരാഷ്ട്ര ഏജന്‍സിയെ ചുമതലപ്പെടുത്തി. ഡാറ്റ ചെക്ക് എന്ന അന്തര്‍ദേശീയ കമ്പനിയെയാണ് ഇത് ഏല്‍പിച്ചത്.  ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനപ്രകാരം സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഡിസ്‌പെന്‍സറികള്‍ എന്നിവയിലെ നഴ്സിംഗ് ജീവനക്കാര്‍ തങ്ങളുടെ

More »

കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ 2575 പേരെ നിയമിക്കും; 2000 നേഴ്സുമാരെയും, 575 സാങ്കേതിക വിദഗ്ധരെയും, 680 ഡോക്ടര്‍മാരെയും നിയമിക്കും
കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ നേഴ്സസ്, സാങ്കേതിക വിദഗ്ധര്‍, ഡോക്ടര്‍ മുതലായ തസ്തികകളിലേക്കുള്ള നിയമനത്തിന് ധന മന്ത്രാലയം അന്തിമ അനുമതി നല്‍കി.  ഇതില്‍ 2575 പേരുടെ നിയമനത്തിനാണ് ഇപ്പോള്‍ ധനകാര്യ മന്ത്രാലയം അംഗീകാരം നല്‍കിയത്. ഇതില്‍ 2000 തസ്തികകള്‍ നര്‍സ്സുമാരുടെയും 575 തസ്തികകള്‍ സാങ്കേതിക വിദഗ്ദരുടേതുമാണ്. 194000 ദിനാറാണു ഇതിനായി ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്. ഇതിനായി

More »

കുവൈത്തിലെ പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത; ഡോളറിനെതിരെ രൂപ ദുര്‍ബലമായതോടെ കുവൈത്ത് ദിനാറിനും നേട്ടം; ഒരു കുവൈത്ത് ദിനാര്‍ കൊടുത്താല്‍ 234.36 രൂപ ലഭിക്കും
ഡോളറിനെതിരെ രൂപ ദുര്‍ബലമായതോടെ കുവൈത്തിലെ പ്രവാസികള്‍ക്കും നേട്ടം. ഒരു കുവൈത്ത് ദിനാര്‍ കൊടുത്താല്‍ 235.12 ഇന്ത്യന്‍ രൂപയായാണ് ലഭിക്കുക. രാജ്യാന്തര വിപണിയില്‍ ഒരു സൗദി റിയാലിന് 19.06 രൂപയാണ് നിരക്ക്. യുഎഇ ദിര്‍ഹത്തിന് 19.49 രൂപയായിരുന്നു വ്യാഴാഴ്ചത്തെ നിരക്ക്. ഇതനുസരിച്ച് 51 ദിര്‍ഹം 34 ഫില്‍സിന് ഉപഭോക്താക്കള്‍ക്ക് 1000 ഇന്ത്യന്‍ രൂപ ലഭിച്ചു. ഇന്ന് 19.41 രൂപയാണ് ലഭിക്കുക. 5134 ദിര്‍ഹം അയച്ചാല്‍

More »

അനധികൃത ഫീസ് ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരെ നടപടിയുമായി കുവൈത്ത്; കൊള്ള ലാഭം കൊയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും
കുവൈത്തിലെ ആശുപത്രികളില്‍ അനധികൃത ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം. സ്വകാര്യ ആശുപത്രികളില്‍ ഫയല്‍ ഓപ്പണിങ് എന്ന പേരില്‍ ഈടാക്കുന്ന ഫീസിനെതിരെയാണ് ആരോഗ്യ മന്ത്രാലയം രംഗത്ത് എത്തിയിരിക്കുന്നത്.  കുവൈത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന രോഗികളില്‍ നിന്ന് അനാവശ്യമായി ഫീസ് ഈടാക്കുന്നുവെന്ന പരാതി വ്യാപകമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

More »

കുവൈത്തില്‍ ഇലക്ട്രോണിക് എന്‍വെലോപ് സേവനങ്ങള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും; സേവനങ്ങള്‍ പഴയപടി ലഭ്യമാകും
കുവൈത്തില്‍ ഇലക്ട്രോണിക് എന്‍വെലോപ് സേവനങ്ങള്‍ ഇന്നുമുതല്‍ പുനരാരംഭിക്കും. സംവിധാനം നവീകരിക്കുന്നതിന്റെ ഭാഗമായാണു ഈ മാസം 14 വരെ സേവനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നത്.  ജനന വിവരങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സേവനങ്ങള്‍, സ്വദേശി വിദേശികളുടെ സിവില്‍ കാര്‍ഡ് പുതുക്കല്‍, സിവില്‍ ഐ.ഡി.യിലെ പേരിലെ അക്ഷര പിശക് ശരിയാക്കല്‍., ഗാര്‍ഹിക ജോലിക്കാരുടെ രജിസ്ട്രേഷന്‍,

More »

മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ വര്‍ഷം കുവൈത്ത് സര്‍ക്കാര്‍ നാട് കടത്തിയത് 770 പേരെ; പിടിച്ചെടുത്തത് 0 ലക്ഷം മയക്കുമരുന്ന് ഗുളികകളും ഒന്നേകാല്‍ ടണ്‍ അനധികൃത മരുന്നുകളും
മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ വര്‍ഷം മാത്രം കുവൈത്ത് സര്‍ക്കാര്‍ നാട് കടത്തിയത് 770 പേരെ. അമിത അളവില്‍ മയക്കുമരുന്ന് ഉപയോഗിച്ചതു മൂലം 109 പേര്‍ മരിച്ചെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ നിന്ന് 20 ലക്ഷം മയക്കുമരുന്ന് ഗുളികകളും ഒന്നേകാല്‍ ടണ്‍ അനധികൃത മരുന്നുകളും പിടിച്ചെടുത്തന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍

More »

നിയമവിരുദ്ധ സംഘത്തില്‍ ചേര്‍ന്ന് ഭീകരാക്രമണം ആസൂത്രണം ചെയ്തു; കുവൈറ്റ് പൗരനെ റിമാന്‍ഡ് ചെയ്യാന്‍ അനുമതി

സൗദി അറേബ്യയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ചേരുകയും രാജ്യത്ത് ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും ചെയ്ത കുറ്റത്തിന് കുവൈറ്റ് പൗരനെ റിമാന്‍ഡ് ചെയ്യാന്‍ കുവൈറ്റ് പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരോധിത

അഞ്ചു വര്‍ഷത്തിനിടെ കുവൈത്ത് പിരിച്ചുവിട്ടത് പതിനായിരം പേരെ

കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് അഞ്ചു വര്‍ഷത്തിനിടെ പതിനായിരം വിദേശികളെ പിരിച്ചുവിട്ടു. സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ വര്‍ഷത്തില്‍ 3140 പേരെയാണ് പിരിച്ചുവിട്ടത്. 1550,1437,1843,2000 എന്നിങ്ങനെയാണ് യഥാക്രമം 2 മുതല്‍ അഞ്ചു വര്‍ഷങ്ങളില്‍

കുവൈറ്റില്‍ പുതിയ മന്ത്രി സഭ അമീര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കുവൈറ്റില്‍ പുതുതായി രൂപീകരിച്ച സര്‍ക്കാര്‍ ബുധനാഴ്ച അമീര്‍ ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാഹാണ് ആദ്യം സത്യപ്രജിഞ ചൊല്ലിയത്. തുടര്‍ന്ന് പുതുതായി രൂപീകരിച്ച

കുവൈത്തില്‍ ബയോമെട്രിക് രജിസ്‌ട്രേഷന്റെ സമയപരിധി ഡിസംബര്‍ 30 വരെ നീട്ടി

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ

വീട്ടില്‍ കഞ്ചാവ് കൃഷി ; കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

വീട്ടില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത് വളര്‍ത്തിയ കേസില്‍ കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേരെ രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ പിടിയിലായി. മറ്റു മൂന്നു പേര്‍ ഏഷ്യന്‍ പൗരത്വമുള്ള യുവാക്കളാണ്. ഇവരുടെ കൈയില്‍ നിന്ന്

കുവൈറ്റില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു

കുവൈറ്റില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ രാജ്യത്ത് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് രാജ കല്‍പ്പനയിലൂടെ പുതിയ