കുവൈറ്റില്‍ ദേശീയ ദിനം. വിമോചന ദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് കുവൈറ്റ്. ഫെബ്രുവരി 25(ഞായര്‍), 26 (തിങ്കള്‍) എന്നീ ദിവസങ്ങളില്‍ ശമ്പളത്തോടുകൂടിയ അവധിയാണ് കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന് പ്രഖ്യാപിച്ചത്. വാരാന്ത്യ അവധിദിനങ്ങളും കൂട്ടി നാല് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്.
മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഈ ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സുപ്രധാന ദേശീയ സംഭവങ്ങളെ അനുസ്മരിക്കുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.