കുവൈത്തില്‍ സുരക്ഷാ പരിശോധനയില്‍ 258 നിയമ ലംഘനങ്ങള്‍ കണ്ടെത്തി

കുവൈത്തില്‍ സുരക്ഷാ പരിശോധനയില്‍ 258 നിയമ ലംഘനങ്ങള്‍ കണ്ടെത്തി
മഹ്ബൂലയില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ പൊലീസ് 258 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. വിവിധ കുറ്റങ്ങള്‍ ചുമത്തി 38 പേരെ അറസ്റ്റ് ചെയ്തു.

ആഭ്യന്തര മന്ത്രാലയം ആക്ടിങ് അണ്ടര്‍ സെക്രട്ടറി ലഫ്‌നന്റ് ജനറല്‍ ശൈഖ് സാലിം നവാഫ് അല്‍ അഹമ്മദ് അസ്സബാഹിന്റെ നേരിട്ടുള്ള തുടര്‍ നടപടികളോടെയായിരുന്നു പരിശോധന.

രാജ്യത്തുടനീളം വിപുലമായ പരിശോധനകളുടെ തുടര്‍ച്ചയാണ് ഇതും.

258 ട്രാഫിക് നിയമ ലംഘനങ്ങള്‍, 15 റിസിഡന്‍സി നിയമ ലംഘനങ്ങള്‍, മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട വ്യക്തികള്‍ എന്നിങ്ങനെ നടപടികള്‍ സ്വീകരിച്ചു.

Other News in this category



4malayalees Recommends