Bahrain

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 24 - 25 തിയതികളില്‍ ബഹ്‌റൈന്‍ സന്ദര്‍ശിക്കും; ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈനില്‍ എത്തുന്നത് ചരിത്രത്തില്‍ ആദ്യം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 24 - 25 തിയതികളില്‍ ബഹ്‌റൈന്‍ സന്ദര്‍ശിക്കും. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്നത്. ഈമാസം 23 മുതല്‍ 25 വരെയാണ് പ്രധാനന്ത്രിയുടെ ഗള്‍ഫ് പര്യടനം. 23 ന് യു എ ഇയിലെത്തുന്ന മോദി 24 ന് ബഹ്‌റൈനിലേക്ക് തിരിക്കും. ബഹ്‌റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി 25 നാണ് മടക്കം. അബൂദബിയിലെത്തുന്ന പ്രധാനമന്ത്രി യു എ ഇ ഉപസര്‍വ സൈന്യാധിപനും അബൂദബി കിരീടാവാകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്‌യാനുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പ്രധാനമന്ത്രിക്ക് സമ്മാനിക്കും. ഇത് മൂന്നാം തവണയാണ് മോദി യുഎഇ സന്ദര്‍ശിക്കുന്നത്.  ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്‌റൈനില്‍ എത്തുന്നത് എന്ന പ്രത്യേകതയുണ്ട്. ബഹ്‌റൈന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഈസ

More »

ഡോളറിനെതിരെ ദുര്‍ബലമായി രൂപ; നേട്ടം ഒമാനും ബെഹ്‌റെയ്‌നും ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക്
ഡോളറിനെതിരെ രൂപ ദുര്‍ബലമായതോടെ ഒമാനും ബെഹ്‌റെയ്‌നും ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് നേട്ടം. ബഹ്‌റൈന്‍ ദിനാറിന് 189.72, ഒമാന്‍ റിയാലിന് 185.76 എന്നിങ്ങനെയാണ് ഇന്ന് ലഭിച്ച രാജ്യാന്തര വിപണി നിരക്ക്. രാജ്യാന്തര വിപണിയില്‍ ഒരു സൗദി റിയാലിന് 19.06 രൂപയാണ് നിരക്ക്. യുഎഇ ദിര്‍ഹത്തിന് 19.49 രൂപയായിരുന്നു വ്യാഴാഴ്ചത്തെ നിരക്ക്. ഇതനുസരിച്ച് 51 ദിര്‍ഹം 34 ഫില്‍സിന്

More »

മതപരമായ ചടങ്ങുകള്‍ രാഷ്ട്രീയ അജണ്ടക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമ നടപടി; മുന്നറിയിപ്പ് നല്‍കി ബഹ്‌റൈന്‍; നീക്കം കശ്മീര്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം നടന്ന റാലിക്ക് പിന്നാലെ
മതപരമായ ചടങ്ങുകള്‍ രാഷ്ട്രീയ അജണ്ടക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ജമ്മു കശ്മീരിനെ പ്രത്യേക പദവിയില്‍ നിന്ന് ഒഴിവാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ പങ്കെടുത്ത പാകിസ്താന്‍, ബംഗ്ലാദേശ് സ്വദേശികള്‍ക്കെതിരെ ബഹ്റൈന്‍ നിയമനടപടി

More »

ബഹ്‌റൈനില്‍ ഈദ് പ്രാര്‍ത്ഥനയ്ക്ക് ശേഷം കശ്മീരിന് വേണ്ടി റാലി നടത്തിയ പാക്കിസ്ഥാനികള്‍ക്കും ബംഗ്ലാദേശികള്‍ക്കുമെതിരെ നിയമ നടപടിയെടുത്ത് ഭരണകൂടം; മതപരമായ അവസരങ്ങളെ രാഷ്ട്രീയമായി ചൂഷണം ചെയ്യരുതെന്നും നിര്‍ദേശം
കശ്മീര്‍ വിഷയത്തില്‍ റാലി നടത്തിയ പാകിസ്താന്‍, ബംഗ്ലാദേശ് സ്വദേശികള്‍ക്കെതിരെ ഗള്‍ഫ് രാഷ്ട്രമായ ബഹ്‌റൈന്‍ നിയമനടപടി സ്വീകരിച്ചു. ജമ്മു കശ്മീരിനെ പ്രത്യേക പദവിയില്‍ നിന്ന് ഒഴിവാക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ചില ദക്ഷിണേഷ്യക്കാരാണ് ബഹ്‌റൈനില്‍ പ്രതിഷേധം നടത്തിയത്. ഈദ് പ്രാര്‍ത്ഥനയ്ക്ക് ശേഷം അനധികൃതമായാണ് ബഹ്‌റൈനില്‍ റാലി

More »

വലിയ പെരുന്നാളിനോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാന്‍ ബഹ്‌റൈന്‍ രാജാവ് ഉത്തരവിട്ടു; ഇക്കുറി 105 തടവുകാര്‍ മോചിതരാകും
പെരുന്നാള്‍ സന്തോഷം തടവുകാര്‍ക്ക് പ്രദാനം ചെയ്ത് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ. വലിയ പെരുന്നാളിനോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാന്‍ രാജാവ് ഉത്തരവിട്ടു. ഇത് പ്രകാരം 105 തടവുകാരാണ് ജയില്‍ മോചിതരാകുക. ജയിലിലെ നല്ല നടപ്പുകാരായ 105 പേരാകും പുറത്തിറങ്ങുകയെന്ന് ബഹ്‌റൈന്‍ വാര്‍ത്ത എജന്‍സ് അറിയിച്ചിട്ടുണ്ട്. ബലി പെരുന്നാളിന്റെ മഹത്വം പേറി ഇവര്‍ ജീവിതത്തില്‍ നല്ല

More »

ഹജ്ജ് തീര്‍ത്ഥാടനം; കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പില്‍ ബഹ്റൈന്‍ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍
ഹജ്ജ് തീര്‍ത്ഥാടന കാലത്തെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പില്‍ ബഹ്റൈന്‍ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍. 38 അധിക സര്‍വീസുകളാണ് ഗള്‍ഫ് എയര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ ജിദ്ദയിലേക്ക് 3,4 വിമാനസര്‍വീസുകളും മദീനയിലേക്ക് ഏഴ് വിമാന സര്‍വീസുകളുമാണ് ഗള്‍ഫ് എയര്‍ നടത്തുന്നത്.തീര്‍ത്ഥാടകരുടെ എണ്ണത്തിലുള്ള വര്‍ധനവ്

More »

ബഹ്‌റൈനില്‍ രണ്ട് പോലീസുകാരികളെ ആക്രമിച്ച ആഫ്രിക്കന്‍ വനിതയ്ക്ക് തടവ്ശിക്ഷ; ശിക്ഷ പൂര്‍ത്തിയാക്കിയതിനു ശേഷം നാടു കടത്താനും വിധി
ബഹ്‌റൈനില്‍ രണ്ട് പോലീസുകാരെ ആക്രമിച്ച ആഫ്രിക്കന്‍ വനിതയ്ക്ക് തടവ്ശിക്ഷ. കഴിഞ്ഞ വര്‍ഷം ഇസ ടൗണിലുള്ള ഡിറ്റന്‍ഷന്‍ സെന്ററിലാണ് സംഭവം നടന്നത്.  ശിക്ഷ പൂര്‍ത്തിയാക്കിയതിനു ശേഷം നാടു കടത്താനും ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. രാജ്യത്ത് അനധികൃതമായി താമസിച്ച കുറ്റത്തിന് ഈ 28കാരി നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നുവെന്നും കോടതി കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നവംബര്‍ 25ന്

More »

ജനകീയ പങ്കാളിത്തത്തോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ ബഹ്‌റൈനിലെ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍
ജനകീയ പങ്കാളിത്തത്തോടെ പൊതുമേഖലയില്‍ നിര്‍മ്മിച്ച കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് ബഹ്‌റൈനിലെ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍. മെച്ചപ്പെട്ട സേവനം, സാങ്കേതിക മേന്മ എന്നിവ ഉറപ്പ് വരുത്താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് രാജ്യത്ത് ലാഭകരമായ എല്ലാ പൊതുമേഖലാ എയര്‍പോര്‍ട്ടുകളും  കോര്‍പ്പറേറ്റ്

More »

ബഹ്റൈനില്‍ പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം പ്രാബല്യത്തിലായി; നിരോധനം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക്
ബഹ്റൈനില്‍ പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം പ്രാബല്യത്തിലായി. രാജ്യത്തെ വ്യപാരസ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലുമെല്ലാം നിയമം കര്‍ശനമായി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന പ്‌ളാസ്റ്റിക് ബാഗുകളുടെ നിരോധനത്തിന്റെ ആദ്യഘട്ടത്തില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗമാണ് ഇപ്പോള്‍ നിയന്ത്രിക്കുന്നത്. ഷോപിങ് മാളുകളിലും

More »

യുഎന്‍ സമാധാന സേനയെ വിന്യസിക്കണം: അറബ് ഉച്ചകോടി

ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേല്‍ അധിനിവേശ സേനയെ ഉടന്‍ പിന്‍വലിക്കണമെന്നും അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളില്‍ അന്താരാഷ്ട്ര സമാധാന സേനയെ വിന്യസിക്കണമെന്നും അറബ് ലീഗ് ഉച്ചകോടി ആവശ്യപ്പെട്ടു. വ്യാഴാഴ്ച ബഹ്‌റൈനിലെ മനാമയില്‍ നടന്ന ഏകദിന ഉച്ചകോടി പുറത്തിറക്കിയ 'മനാമ ഡിക്ലറേഷന്‍' ആണ് ഈ

ബഹ്‌റൈനില്‍ അറബ് ഉച്ചകോടി ഇന്ന്

ഇന്ന് വ്യാഴാഴ്ച ബഹ്‌റൈനില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ ഗാസയ്‌ക്കെതിരായ ഇസ്രായേല്‍ യുദ്ധത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍, സ്വതന്ത്ര പലസ്തീന്‍ രാഷ്ട്ര രൂപീകരണം എന്നീ വിഷയങ്ങള്‍ മുഖ്യ അജണ്ടയാവുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന അറബ് ലോകത്തെ വിദേശകാര്യ

തിരൂര്‍ സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

മലപ്പുറം തിരൂര്‍ മീനടത്തൂര്‍ സ്വദേശി ബഹ്‌റൈനില്‍ വെച്ച് നിര്യാതനായി. ഈസ്റ്റ് മീനടത്തൂര്‍ മേലെപീടിയേക്കല്‍ ആലിയാമു ഹാജി ഫാത്തിമ ദമ്പതികളുടെ മകന്‍ അഷ്‌റഫ് (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് മരിച്ചത്. ബഹ്‌റൈനില്‍ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു

ബഹ്‌റൈനില്‍ തീപിടിത്തം ; നാലു പേര്‍ മരിച്ചു

ബഹ്‌റൈനില്‍ കെട്ടിടത്തില്‍ തീപിടിത്തം. നാല് പേര്‍ മരിച്ചു. അല്‍ ലൂസിയില്‍ എട്ട് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇരുപതോളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവര്‍ സുരക്ഷിതരാണെന്നും

ബഹ്‌റൈനില്‍ രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ കണ്ടെത്തി ; വിദ്യാര്‍ത്ഥികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍

ബഹ്‌റൈനില്‍ രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ കണ്ടെത്തിയതായി ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍. സര്‍വകലാശാലകളെന്ന വ്യാജേന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിവിധ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്ത് സ്വദേശികളും പ്രവാസികളുമായ വിദ്യാര്‍ഥികളെയും കബളിപ്പിച്ച സ്ഥാപനങ്ങള്‍ക്കെതിരേയാണ്

ബഹ്‌റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും

ബഹ്‌റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും. രാജ്യത്തെ ഹോട്ടല്‍ താമസത്തിന് പുതിയ വിനോദ സഞ്ചാര നികുതി പ്രഖ്യാപിച്ചതോടെയണിത്. 2024 മെയ് 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി ബഹ്‌റൈന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു. ഒരു ഹോട്ടല്‍ മുറിക്ക് പ്രതിദിനം മൂന്ന് ബഹ്‌റൈന്‍ ദിനാര്‍