Bahrain

മനാമയില്‍ ഫോണ്‍ ദുരുപയോഗം ചെയ്ത് വനിതാ ഉപഭോക്താവിനെ അപമാനിച്ച ഇന്ത്യക്കാരന് 12 മാസം തടവ്
ഫോണ്‍ ദുരുപയോഗം ചെയ്ത് വനിതാ ഉപഭോക്താവിനെ അപമാനിച്ച പ്രവാസി മൊബൈല്‍ ഷോപ്പ് ജീവനക്കാരന് 12 മാസം തടവ് ശിക്ഷ വിധിച്ച് കോടതി. 1000 ദിനാര്‍ പിഴയടയ്ക്കാനും ഉത്തരവുണ്ട്. 32 കാരനായ ഇന്ത്യന്‍ സ്വദേശിക്കാണ് ശിക്ഷ ലഭിച്ചത്. ഫോണ്‍ ശരിയാക്കുന്നതിനായി ഇയാളുടെ ഷോപ്പില്‍ ഏല്‍പ്പിച്ച യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ഫോണിലെ ചിത്രങ്ങള്‍ കോപ്പി ചെയ്ത് തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതി ഈ ചിത്രങ്ങള്‍ അയച്ചുകൊടുത്തതായും അവഹേളിച്ചതായും കോചതി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. കഴിഞ്ഞ ജൂണ്‍ 24നാണ് പരാതി നല്‍കിയത്. തടവിനു ശേഷം പ്രതിയെ നാടുകടത്താനും ഉത്തരവുണ്ട്.  

More »

ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി ആസ്ഥാനത്ത് പുത്തന്‍ സൗകര്യങ്ങള്‍; ഒരുങ്ങുന്നത് സൗജന്യ ഇന്റര്‍നെറ്റടക്കമുള്ള സംവിധാനങ്ങള്‍
കൂടുതല്‍ മികച്ച സംവിധാനങ്ങളുമായി ബഹ്‌റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി ആസ്ഥാനം. രാജ്യത്ത് തൊഴിലാളികളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന കേന്ദ്രമാണിത്. സൗജന്യ ഇന്റര്‍നെറ്റടക്കമുള്ള സൗകര്യങ്ങളാണ് ഇവിടെ ഇനി ലഭിക്കുക. വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കല്‍, പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ

More »

ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു ലാല്‍ കെയെര്‍സ് സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വെള്ളവും, ലഘു ഭക്ഷണവും വിതരണം ചെയ്തു
 ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു ലാല്‍ കെയെര്‍സ് ബഹ്‌റൈനിന്റെ നേതൃത്വത്തില്‍ മെയ് ദിനത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന  മുന്നൂറോളം  സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വെള്ളവും, ലഘു ഭക്ഷണവും വിതരണം ചെയ്തു.  ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, സെക്രെട്ടറി ഫൈസല്‍ എഫ് എം, മറ്റു എക്‌സിക്യു്ട്ടീവ് അംഗങ്ങള്‍ ആയ ടിറ്റൊ, പ്രജില്‍, അജി ചാക്കോ,

More »

ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ മോഹന്‍ലാലിനു പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത് ആഘോഷിച്ചു
 ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍  മോഹന്‍ലാലിനു പത്മഭൂഷണ്‍ പുരസ്‌കാരം സിനിമാ പ്രേക്ഷകര്‍ക്കും, ആരാധകര്‍ക്കും മധുരം നല്‍കിയും കേക്ക് മുറിച്ചും ആഘോഷിച്ചു.  ഇന്നലെ ബഹ്‌റൈന്‍ ജുഫെയ്ര്‍ മാളില്‍ പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പുതിയ സിനിമയുടെ ഫാന്‍സ് ഷോ നടന്നു കൊണ്ടിരിക്കെയാണ് മോഹന്‍ലാലിനു പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു എന്ന വാര്‍ത്ത പുറത്തു

More »

വാക്കു തര്‍ക്കത്തെ തുടര്‍ന്നുള്ള കൊലപാതകം ; മലയാളിയ്ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ
ബഹ്‌റൈനില്‍ മലയാളിക്ക് തടവ് ശിക്ഷ.വാക്കു തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം നടത്തിയ കേസിലാണ് മലയാളിക്ക് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. ആലപ്പുഴ സ്വദേശി സുഭാഷ് ജനാര്‍ദ്ദനന്‍ കൊല ചെയ്യപ്പെട്ട കേസില്‍ ഒന്നാം ഹൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. സുഹൃത്തായ സുഭാഷിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി മൊഴി നല്‍കി. എന്നാല്‍ മനപ്പൂര്‍വമല്ലാത്ത

More »

ലാല്‍കെയേഴ്‌സിന്റെ ചികിത്സാധനസഹായം കൈമാറി
ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ നടത്തി വരുന്ന പ്രതിമാസ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ജനുവരി മാസത്തെ സഹായം കൈമാറി.  ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് അംഗങ്ങള്‍ സമാഹരിച്ച ചികിത്സാധനസഹായം സുപ്രസിദ്ധ സിനിമാതാരം ശ്രീ. മനോജ് കെ. ജയന്റെ കൈയില്‍ നിന്നും  ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ സ്വീകരിക്കുകയും പിന്നീട്  ഇരു വൃക്കകളും തകരാറിലായി കഴിഞ്ഞ നാല്

More »

യുഎന്‍ സമാധാന സേനയെ വിന്യസിക്കണം: അറബ് ഉച്ചകോടി

ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേല്‍ അധിനിവേശ സേനയെ ഉടന്‍ പിന്‍വലിക്കണമെന്നും അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളില്‍ അന്താരാഷ്ട്ര സമാധാന സേനയെ വിന്യസിക്കണമെന്നും അറബ് ലീഗ് ഉച്ചകോടി ആവശ്യപ്പെട്ടു. വ്യാഴാഴ്ച ബഹ്‌റൈനിലെ മനാമയില്‍ നടന്ന ഏകദിന ഉച്ചകോടി പുറത്തിറക്കിയ 'മനാമ ഡിക്ലറേഷന്‍' ആണ് ഈ

ബഹ്‌റൈനില്‍ അറബ് ഉച്ചകോടി ഇന്ന്

ഇന്ന് വ്യാഴാഴ്ച ബഹ്‌റൈനില്‍ നടക്കുന്ന അറബ് ഉച്ചകോടിയില്‍ ഗാസയ്‌ക്കെതിരായ ഇസ്രായേല്‍ യുദ്ധത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍, സ്വതന്ത്ര പലസ്തീന്‍ രാഷ്ട്ര രൂപീകരണം എന്നീ വിഷയങ്ങള്‍ മുഖ്യ അജണ്ടയാവുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നടന്ന അറബ് ലോകത്തെ വിദേശകാര്യ

തിരൂര്‍ സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

മലപ്പുറം തിരൂര്‍ മീനടത്തൂര്‍ സ്വദേശി ബഹ്‌റൈനില്‍ വെച്ച് നിര്യാതനായി. ഈസ്റ്റ് മീനടത്തൂര്‍ മേലെപീടിയേക്കല്‍ ആലിയാമു ഹാജി ഫാത്തിമ ദമ്പതികളുടെ മകന്‍ അഷ്‌റഫ് (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് മരിച്ചത്. ബഹ്‌റൈനില്‍ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു

ബഹ്‌റൈനില്‍ തീപിടിത്തം ; നാലു പേര്‍ മരിച്ചു

ബഹ്‌റൈനില്‍ കെട്ടിടത്തില്‍ തീപിടിത്തം. നാല് പേര്‍ മരിച്ചു. അല്‍ ലൂസിയില്‍ എട്ട് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇരുപതോളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവര്‍ സുരക്ഷിതരാണെന്നും

ബഹ്‌റൈനില്‍ രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ കണ്ടെത്തി ; വിദ്യാര്‍ത്ഥികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍

ബഹ്‌റൈനില്‍ രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ കണ്ടെത്തിയതായി ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍. സര്‍വകലാശാലകളെന്ന വ്യാജേന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിവിധ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്ത് സ്വദേശികളും പ്രവാസികളുമായ വിദ്യാര്‍ഥികളെയും കബളിപ്പിച്ച സ്ഥാപനങ്ങള്‍ക്കെതിരേയാണ്

ബഹ്‌റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും

ബഹ്‌റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും. രാജ്യത്തെ ഹോട്ടല്‍ താമസത്തിന് പുതിയ വിനോദ സഞ്ചാര നികുതി പ്രഖ്യാപിച്ചതോടെയണിത്. 2024 മെയ് 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി ബഹ്‌റൈന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു. ഒരു ഹോട്ടല്‍ മുറിക്ക് പ്രതിദിനം മൂന്ന് ബഹ്‌റൈന്‍ ദിനാര്‍