Bahrain

ബഹ്‌റൈനില്‍ ജൂണ്‍ മാസം അനുഭവപ്പെട്ടത് 117 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനങ്ങള്‍; താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകള്‍
ബഹ്‌റൈനില്‍ കഴിഞ്ഞ മാസം അനുഭവപ്പെട്ടത് 117 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനങ്ങളെന്ന് റിപ്പോര്‍ട്ട്. 1946 ജൂണിനുശേഷം രാജ്യത്ത് ജൂണ്‍ മാസങ്ങളിലെ ശരാശരി താപനിലയില്‍ ഏറ്റവും കൂടുതലാണിത്. അതികഠിനമായ ചൂട് അനുഭവപ്പെട്ട ജൂണ്‍ മാസം കഴിഞ്ഞ 117 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ചൂട് രേഖപ്പെടുത്തിയ കാലഘട്ടമാണെന്ന് ബഹ്‌റൈന്‍ മെട്രേറോളജിക്കല്‍ ഡയറക്ടേറ്റ് അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ജൂണിലെ ശരാശരി താപനില 40.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു. മുന്‍വര്‍ഷങ്ങളെക്കാള്‍ ഈ നാളുകളില്‍ ശരാശരി 4.5 ഡിഗ്രിസെല്‍ഷ്യസിന്റെ വര്‍ധനവുണ്ടായി. 2018 ജൂണില്‍ 35 ഡിഗ്രിസെല്‍ഷ്യസായിരുന്ന രാജ്യത്തെ താപനില 40 ഡിഗ്രിസെല്‍ഷ്യസ് കവിഞ്ഞതായി രേഖകള്‍ വ്യക്തമാക്കുന്നു. 1999 ജൂണിലെ ദിനങ്ങളില്‍ രേഖപ്പെടുത്തിയ അത്യുഷ്ണമായിരുന്നു ഇതിന് മുമ്പുള്ള സമീപകാല റെക്കോര്‍ഡ്. ഇത്തരത്തില്‍ മുന്നോട്ട്

More »

ബഹ്റൈനില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് ചെങ്ങന്നൂര്‍ സ്വദേശി ശ്രേയസ് മനോജ്
ബഹ്റൈനില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ സ്വദേശി മനോജിന്റെയും റോസ് മനോജിന്റെയും മകന്‍ ശ്രേയസ് മനോജിനെ (16) യാണ് വെള്ളിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് േ്രശയസ്. വെള്ളിയാഴ്ച കളിക്കാനിറങ്ങിയ കുട്ടിയെ ഉച്ചയായിട്ടും കാണാതിരുന്നപ്പോള്‍ മാതാപിതാക്കള്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍

More »

ബഹ്‌റൈനിലെ മൂന്ന് മൂന്ന് ചരിത്ര സ്മാരകങ്ങള്‍ യുനസ്‌കോയുടെ ലോക പൈതൃക പട്ടികയുടെ പരിഗണനയില്‍
ബഹ്‌റൈനിലെ മൂന്ന് ചരിത്ര സ്മാരകങ്ങള്‍ യുനസ്‌കോയുടെ ലോക പൈതൃക പട്ടികയുടെ പരിഗണന പട്ടികയില്‍ ഇടംപിടിച്ചതായി വെളിപ്പെടുത്തല്‍. ഹവര്‍ ദ്വീപ്, മനാമ പഴയ ടൗണ്‍, അവാലി ഓയില്‍ സെറ്റില്‍മെന്റ് എന്നീ പ്രദേശങ്ങളാണിത്. ഹവര്‍ ദ്വീപ് ബഹ്‌റൈനിലെ അവശേഷിക്കുന്ന മരുഭൂമിയാണ്. മനാമ പഴയ ടൗണ്‍ കഴിഞ്ഞ 150 വര്‍ഷത്തിനിടയില്‍ ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രങ്ങളിലൊന്നാണ്.

More »

ബഹ്‌റൈനില്‍ സമുദ്ര ഗതാഗത സുരക്ഷാ കോണ്‍ഫറന്‍സുമായി അമേരിക്ക; 65ഓളം രാജ്യങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും
ഗള്‍ഫ് മേഖലയിലെ സമുദ്ര ഗതാഗതം ഇറാനില്‍ നിന്നു നേരിടുന്ന ഭീഷണി ചര്‍ച്ച ചെയ്യാനും കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിനുമായി ബഹ്‌റൈന്‍ സമുദ്ര ഗതാഗത സുരക്ഷാ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. ബഹ്‌റൈന്‍ വിദേശകാര്യം മന്ത്രി ഷെ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖാലിഫയും ഇറാനില അമേരിക്കയുടെ പ്രത്യേക നയതന്ത്ര പ്രതിനിധി ബ്രയാന്‍ ഹുക്കും ചേര്‍ന്നാണ് ഉച്ചകോടി

More »

മനാമയില്‍ ഫോണ്‍ ദുരുപയോഗം ചെയ്ത് വനിതാ ഉപഭോക്താവിനെ അപമാനിച്ച ഇന്ത്യക്കാരന് 12 മാസം തടവ്
ഫോണ്‍ ദുരുപയോഗം ചെയ്ത് വനിതാ ഉപഭോക്താവിനെ അപമാനിച്ച പ്രവാസി മൊബൈല്‍ ഷോപ്പ് ജീവനക്കാരന് 12 മാസം തടവ് ശിക്ഷ വിധിച്ച് കോടതി. 1000 ദിനാര്‍ പിഴയടയ്ക്കാനും ഉത്തരവുണ്ട്. 32 കാരനായ ഇന്ത്യന്‍ സ്വദേശിക്കാണ് ശിക്ഷ ലഭിച്ചത്. ഫോണ്‍ ശരിയാക്കുന്നതിനായി ഇയാളുടെ ഷോപ്പില്‍ ഏല്‍പ്പിച്ച യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ഫോണിലെ ചിത്രങ്ങള്‍ കോപ്പി ചെയ്ത് തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതി ഈ ചിത്രങ്ങള്‍

More »

ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി ആസ്ഥാനത്ത് പുത്തന്‍ സൗകര്യങ്ങള്‍; ഒരുങ്ങുന്നത് സൗജന്യ ഇന്റര്‍നെറ്റടക്കമുള്ള സംവിധാനങ്ങള്‍
കൂടുതല്‍ മികച്ച സംവിധാനങ്ങളുമായി ബഹ്‌റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി ആസ്ഥാനം. രാജ്യത്ത് തൊഴിലാളികളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്‍കുന്ന കേന്ദ്രമാണിത്. സൗജന്യ ഇന്റര്‍നെറ്റടക്കമുള്ള സൗകര്യങ്ങളാണ് ഇവിടെ ഇനി ലഭിക്കുക. വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കല്‍, പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ

More »

ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു ലാല്‍ കെയെര്‍സ് സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വെള്ളവും, ലഘു ഭക്ഷണവും വിതരണം ചെയ്തു
 ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ചു ലാല്‍ കെയെര്‍സ് ബഹ്‌റൈനിന്റെ നേതൃത്വത്തില്‍ മെയ് ദിനത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന  മുന്നൂറോളം  സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വെള്ളവും, ലഘു ഭക്ഷണവും വിതരണം ചെയ്തു.  ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, സെക്രെട്ടറി ഫൈസല്‍ എഫ് എം, മറ്റു എക്‌സിക്യു്ട്ടീവ് അംഗങ്ങള്‍ ആയ ടിറ്റൊ, പ്രജില്‍, അജി ചാക്കോ,

More »

ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ മോഹന്‍ലാലിനു പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത് ആഘോഷിച്ചു
 ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍  മോഹന്‍ലാലിനു പത്മഭൂഷണ്‍ പുരസ്‌കാരം സിനിമാ പ്രേക്ഷകര്‍ക്കും, ആരാധകര്‍ക്കും മധുരം നല്‍കിയും കേക്ക് മുറിച്ചും ആഘോഷിച്ചു.  ഇന്നലെ ബഹ്‌റൈന്‍ ജുഫെയ്ര്‍ മാളില്‍ പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന പുതിയ സിനിമയുടെ ഫാന്‍സ് ഷോ നടന്നു കൊണ്ടിരിക്കെയാണ് മോഹന്‍ലാലിനു പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു എന്ന വാര്‍ത്ത പുറത്തു

More »

വാക്കു തര്‍ക്കത്തെ തുടര്‍ന്നുള്ള കൊലപാതകം ; മലയാളിയ്ക്ക് അഞ്ചു വര്‍ഷം തടവുശിക്ഷ
ബഹ്‌റൈനില്‍ മലയാളിക്ക് തടവ് ശിക്ഷ.വാക്കു തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം നടത്തിയ കേസിലാണ് മലയാളിക്ക് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. ആലപ്പുഴ സ്വദേശി സുഭാഷ് ജനാര്‍ദ്ദനന്‍ കൊല ചെയ്യപ്പെട്ട കേസില്‍ ഒന്നാം ഹൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. സുഹൃത്തായ സുഭാഷിനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി മൊഴി നല്‍കി. എന്നാല്‍ മനപ്പൂര്‍വമല്ലാത്ത

More »

ബഹ്‌റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും

ബഹ്‌റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും. രാജ്യത്തെ ഹോട്ടല്‍ താമസത്തിന് പുതിയ വിനോദ സഞ്ചാര നികുതി പ്രഖ്യാപിച്ചതോടെയണിത്. 2024 മെയ് 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി ബഹ്‌റൈന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു. ഒരു ഹോട്ടല്‍ മുറിക്ക് പ്രതിദിനം മൂന്ന് ബഹ്‌റൈന്‍ ദിനാര്‍

നിയമം ലംഘിച്ച 125 തൊഴിലാളികളെ പിടികൂടി

എല്‍എംആര്‍എ താമസ വിസ നിയമങ്ങള്‍ ലംഘിച്ച 125 വിദേശ തൊഴിലാളികള്‍ പിടിയിലായതായി എല്‍എംആര്‍എ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ കണ്ടെത്തിയത്. 985 പരിശോധനകളാണ് ഏപ്രില്‍ 21 മുതല്‍ 27 വരെ നടത്തിയത്. ഇക്കാലയളവില്‍

സാമൂഹികാഘാതം ഏല്‍പ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

സാമൂഹിക ആഘാതമേല്‍പ്പിക്കുന്ന വീഡിയോ ക്ലിപ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇലക്ട്രോണിക് കുറ്റകൃത്യ വിഭാഗമാണ് പ്രതിയുടെ വീഡിയോക്കെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്തത്. സാമൂഹിക മനുഷ്യര്‍ക്കിടയില്‍ വിഭജനം

ബഹ്‌റൈനില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജോലികളിലെ പ്രവേശന നടപടികള്‍ കര്‍ക്കശമാക്കും

ബഹ്‌റൈന്‍ ആരോഗ്യ മേഖലയില്‍ വിദേശികള്‍ക്ക് ഇനി തൊഴില്‍ ലഭിക്കുക അത്ര എളുപ്പമാവില്ല. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജോലികളിലെ പ്രവേശന നടപടികള്‍ കര്‍ക്കശമാക്കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രി ഡോ. ജലീല ബിന്‍ത് സയ്യിദ് ജവാദ് ഹസന്‍ അറിയിച്ചു. ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും

മഴ ; ബഹ്‌റൈനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം കൂടി അവധി

ബഹ്‌റൈനില്‍ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം കൂടി അവധി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ഡനുകള്‍ എന്നിവയക്കും അവധി

ബഹ്‌റൈനില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് തൊഴിലാളി വീണു മരിച്ചു

ഹിദ്ദിലെ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളി താഴേക്ക് വീണു മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏഷ്യന്‍ വംശജനാണ് മരിച്ചത്. അധികൃതര്‍ അനന്തര നടപടികള്‍ സ്വീകരിച്ചതായും