USA

'ഈ വര്‍ഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ ജയിപ്പിക്കാന്‍ ഫേസ്ബുക്ക് ഗൂഡാലോചന നടത്തുന്നു'; ഗുരുതര ആരോപണവുമായി അമേരിക്കന്‍ നിക്ഷേപകനായ ജോര്‍ജ് സോറോസ്
ഈ വര്‍ഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ ജയിപ്പിക്കാന്‍ ഫേസ്ബുക്ക് ഗൂഡാലോചന നടത്തുന്നതായി ആരോപിച്ച് അമേരിക്കന്‍ നിക്ഷേപകനും ജീവകാരുണ്യ സഹായദാതാവുമായ ജോര്‍ജ് സോറോസ്. ഫേസ്ബുക്കിനും ട്രംപിനുമിടയില്‍ അനൗദ്യോഗികമായ പരസ്പര സഹായമോ സഹകരണമോ രൂപപ്പെടുന്നുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനായി ഫേസ്ബുക്ക് പ്രവര്‍ത്തിക്കയും  ട്രംപ് ഫേസ്ബുക്കിനെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 2020 തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് തനിക്ക് ആശങ്ക തോന്നുതായും അദ്ദേഹം പറഞ്ഞു. ദാവോസില്‍ നടന്ന ലോക സാമ്പത്തികവേദിയില്‍ നടത്തിയ പ്രഭാഷണത്തിലാണ് സോറോസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.  അമേരിക്കയില്‍ ആത്മരതിയില്‍ അഭിരമിക്കുന്ന പ്രസിഡന്റ് ട്രംപ്

More »

ഹ്യൂസ്റ്റണില്‍ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു; നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു
ഹ്യൂസ്റ്റണ്‍:  വെള്ളിയാഴ്ച രാവിലെ ഹ്യൂസ്റ്റണില്‍ ഒരു വെയര്‍ഹൗസിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ നാലരയോടെയുണ്ടായ സ്‌ഫോടനത്തില്‍ നിരവധി വീടുകള്‍ക്കും സമീപത്തുള്ള ഒരു സ്ട്രിപ്പ് മാളിനും കാര്യമായ നാശനഷ്ടമുണ്ടായതായി ഹ്യൂസ്റ്റണ്‍ അഗ്‌നിശമന വകുപ്പിലെ സാമുവല്‍ പെന പത്രസമ്മേളനത്തില്‍ പറഞ്ഞു.     ഹ്യൂസ്റ്റന്റെ വടക്കുപടിഞ്ഞാറന്‍

More »

' വ്യക്തിപരവും രാഷ്ട്രീയപരവുമായ താല്‍പ്പര്യങ്ങള്‍ക്കാണ് രാജ്യത്തിന്റെ ദേശീയ സുരക്ഷയേക്കാളും ട്രംപ് പ്രാധാന്യം നല്‍കുന്നത്'; ഇംപീച്ച്‌മെന്റ് വിചാരണയ്ക്കിടെ ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂട്ടര്‍മാര്‍
'അമേരിക്കാ ഫസ്റ്റ് എന്നല്ല, ട്രംപ് ഫസ്റ്റ് എന്നതാണ് പ്രസിഡന്റിനെ സംബന്ധിച്ച് പ്രധാനമെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റം സൂചിപ്പിക്കുന്നതെന്ന് ഇംപീച്ച്‌മെന്റ് വിചാരണയ്ക്കിടെ പ്രോസിക്യൂട്ടര്‍മാര്‍. ജനപ്രതിനിധിസഭയില്‍ നിന്നുള്ള ഡെമോക്രാറ്റുകളാണ് ആദ്യം പ്രസിഡന്റിനെതിരായ കേസുകള്‍ നിരത്തുന്നത്. കഴിഞ്ഞ മാസം സഭ പാസാക്കിയ രണ്ട് ഇംപീച്ച്മെന്റ് പ്രമേയങ്ങളുടേയും അടിസ്ഥാനത്തില്‍

More »

ഗര്‍ഭിണികള്‍ക്ക് അമേരിക്കയില്‍ പോകുക ഇനി എളുപ്പമല്ല; ഗര്‍ഭിണികള്‍ക്ക് വിസ നിഷേധിക്കാന്‍ ലോകമെമ്പാടുമുള്ള യുഎസ് എംബസികള്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ട്; നടപടി ബെര്‍ത്ത് ടൂറിസം തടയാന്‍
ഗര്‍ഭിണികള്‍ക്ക് വിസ നിഷേധിക്കാന്‍ പദ്ധതിയിട്ട് യുഎസ് സര്‍ക്കാര്‍. ബെര്‍ത്ത് ടൂറിസം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം. കുട്ടികള്‍ക്ക് ജന്മം നല്‍കാനായായി അമേരിക്കയിലെത്തുന്നവര്‍ക്ക് വിസ നിഷേധിക്കാന്‍ ലോകമെമ്പാടുമുള്ള യുഎസ് എംബസികളോട് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടു കഴിഞ്ഞു. യുഎസിലെത്തി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും അതുവഴി കുട്ടി

More »

ജഡ്ജിയുടെ ഉത്തരവ് അവഗണിച്ച് ഇറാനിയന്‍ വിദ്യാര്‍ത്ഥിയെ നാടു കടത്തി
ബോസ്റ്റണ്‍: ബോസ്റ്റണിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇറാനിയന്‍ വിദ്യാര്‍ത്ഥിയ്ക്ക് യു എസിലേക്കുള്ള പ്രവേശനം നിഷേധിക്കുകയും നാടുകടത്തുകയും ചെയ്തതായി ആരോപണം. ബോസ്റ്റണ്‍ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇറാനിയന്‍ വിദ്യാര്‍ത്ഥി ഷഹാബ് ദെഗാനിയെ (24) യാണ് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) കസ്റ്റഡിയിലെടുത്തത്.

More »

അഭയാര്‍ത്ഥികള്‍ക്ക് നേരെ മെക്‌സിക്കന്‍ സൈന്യത്തിന്റെ ആക്രമണം; നിരവധി കുട്ടികളെ കാണ്മാനില്ല
വാഷിംഗ്ടണ്‍: അമേരിക്കയിലേക്കുള്ള അഭയാര്‍ത്ഥികളുടെ പ്രയാണം മെക്‌സിക്കന്‍ സര്‍ക്കാര്‍ നിരസിച്ചതിനെത്തുടര്‍ന്ന് മെക്‌സിക്കോഗ്വാട്ടിമാല അതിര്‍ത്തിയിലൂടെ കടക്കാന്‍ ശ്രമിച്ച നൂറുകണക്കിന് മധ്യ അമേരിക്കന്‍ അഭയാര്‍ഥികള്‍ക്ക് നേരെ മെക്‌സിക്കന്‍ സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു. അഭയാര്‍ഥികള്‍ ഒരു നദിക്ക് കുറുകെ മെക്‌സിക്കോയിലേക്ക് കടക്കാന്‍

More »

അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ആമസോണ്‍ മേധാവി ജെഫ് ബസോസിന്റെ മൊബൈല്‍ ഫോണ്‍ സൗദിരാജകുമാരന്‍ ഹാക്ക് ചെയ്തു; ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടത് മുഹമ്മദ് ബിന്‍സല്‍മാന്റെ വാട്‌സ് ആപ്പില്‍ നിന്നയച്ച ഒരു സന്ദേശത്തോടെ
 ആമസോണ്‍ മേധാവി ജെഫ് ബസോസിന്റെ മൊബൈല്‍ ഫോണ്‍ 2018ല്‍ സൗദിരാജകുമാരന്‍ ഹാക്ക് ചെയ്തതായി വെളിപ്പെടുത്തല്‍. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍സല്‍മാന്റെ വാട്‌സ് ആപ്പില്‍ നിന്നയച്ച ഒരു സന്ദേശത്തോടെയാണ് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടത്. സല്‍മാന്‍ രാജകുമാരന്‍ അയച്ച സന്ദേശത്തില്‍ എന്തോ വൈറസ് ഉണ്ടായിരുന്നതായും ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയുടെ ഫോണിലേക്ക് ഇത് നുഴഞ്ഞു കയറി

More »

അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന; 2018 സെപ്റ്റംബര്‍ മുതല്‍ 2019 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കുടിയേറ്റത്തിന് അപേക്ഷ സമര്‍രപ്പിച്ചത് 8.34 ലക്ഷം പേര്‍
അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന. കുടിയേറ്റ നയത്തില്‍ ട്രംപ് ഗവണ്‍മെന്റിന്റെ അനിശ്ചിതത്വവും വരുന്ന തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് കൂടുതല്‍ കുടിയേറ്റക്കാര്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയത്. 2018 സെപ്റ്റംബര്‍ മുതല്‍ 2019 സെപ്റ്റംബര്‍  8.34 ലക്ഷം പേരാണ് അമേരിക്കയില്‍ പൗരത്വത്തിന് അപേക്ഷ സമര്‍പ്പിച്ചത്. കഴിഞ്ഞ

More »

ട്രംപിനെതിരായ ഇംപീച്ച്‌മെന്റിന്റെ ഭാഗമായി സെനറ്റിലെ കുറ്റവിചാരണയ്ക്ക് നാളെ തുടക്കം; കുറ്റവിചാരണ അരങ്ങേറുന്നത് അതീവ രഹസ്യ സ്വഭാവത്തില്‍; ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നതില്‍ സെനറ്റര്‍മാര്‍ക്ക് കര്‍ശന നിയന്ത്രണം
  ട്രംപിനെതിരായ ഇംപീച്ച്‌മെന്റിന്റെ ഭാഗമായി സെനറ്റിലെ കുറ്റവിചാരണയ്ക്ക് ചൊവ്വാഴ്ച തുടക്കം. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ ഫോണില്‍ വിളിച്ചപ്പോള്‍ എതിരാളിയായ ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ അന്വേഷണം ആവശ്യപ്പെട്ടു പ്രതിരോധ ധനസഹായം തടഞ്ഞുവച്ചതാണ് പ്രധാന കുറ്റം. ജനപ്രതിനിധി സഭയില്‍ കുറ്റവിചാരണയ്ക്കു നീക്കം തുടങ്ങിയപ്പോള്‍ നടപടികള്‍

More »

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളില്‍നിന്ന് സ്വര്‍ണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി