USA

ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ പടയൊരുക്കവുമായി ഐടി മേഖലയിലെ സംഘടനകള്‍; എച്ച്1ബി വിസ ലഭിക്കുന്നതില്‍ ഇന്ത്യക്കാര്‍ക്ക് നേരിടേണ്ടി വരുന്ന വിവേചനങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം
 എച്ച്1ബി വിസ ലഭിക്കുന്നതില്‍ ഇന്ത്യക്കാര്‍ക്ക് നേരിടേണ്ടി വരുന്ന വിവേചനങ്ങളുമായി ബന്ധപ്പെട്ട് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തി ഇന്ത്യയിലെ ഐടി മേഖലയിലെ സംഘടനകള്‍. ഫെബ്രുവരി 24ന് ഇന്ത്യ സന്ദര്‍ശിക്കുന്ന ട്രംപുമായി ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്താന്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ സര്‍വീസസ് കമ്പനീസ് പ്രസിഡന്റ് ദേബ്ജാനി ഘോഷ് അനുമതി തേടിയിട്ടുണ്ട്. എച്ച1ബി വിസയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നാസ്‌കോം എന്ന സംഘടനയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമുഖങ്ങളായ 3000 കമ്പനികള്‍ ഉള്‍ക്കൊള്ളുന്ന സംഘടനയാണ് നാസ്‌കോം. ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, വിപ്രോ തുടങ്ങി, എച്ച്1ബി വിസയുമായി ബന്ധപ്പെട്ട നിബന്ധനകള്‍ കാരണം വെല്ലുവിളി നേരിടുന്ന കമ്പനികള്‍

More »

പാക്കിസ്ഥാന് തിരിച്ചടി; വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഹൈദരാബാദ് നിസാമിന്റെ സമ്പാദ്യം ഇന്ത്യയ്ക്ക് തിരികെ നല്‍കി ലണ്ടന്‍ കോടതി; ഇന്ത്യയ്ക്ക് തിരികെ ലഭിച്ചത് 325 കോടി രൂപ; അവസാനിച്ചത് പാക്കിസ്ഥാനോട് ഇന്ത്യ നടത്തിയ 70 വര്‍ഷത്തെ നിയമപോരാട്ടം
വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഹൈദരാബാദ് നിസാമിന്റെ സമ്പാദ്യം ഇന്ത്യയ്ക്ക് തിരികെ ലഭിച്ചു. 1948 സെപ്റ്റംബര്‍ 20 മുതല്‍ ദേശീയ വെസ്റ്റ്മിന്‍സ്റ്റര്‍ ബാങ്ക് അക്കൗണ്ടില്‍ കുടുങ്ങിയ 35 മില്യണ്‍ ഡോളറിന്റെ (325 കോടി രൂപ) സമ്പാദ്യമാണ് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ലഭിച്ചത്. സമ്പാദ്യം ഹൈക്കമ്മീഷന് ലഭിച്ചതായി ലണ്ടനിലെ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

More »

'ട്രംപിന്റെ ചില ട്വീറ്റുകള്‍ എനിക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു; താഴ്ത്തിക്കെട്ടുന്ന തരത്തില്‍ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ ജോലി ചെയ്യാന്‍ സാധിക്കുന്നില്ല; ട്വീറ്റ് നിര്‍ത്താന്‍ സമയമായി'; രൂക്ഷ വിമര്‍ശനവുമായി യു.എസ് അറ്റോര്‍ണി ജനറല്‍
 അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് യു.എസ് അറ്റോര്‍ണി ജനറല്‍ ബില്‍ ബറിന്റെ പരസ്യമായ താക്കീത്. ട്രംപിന്റെ ട്വീറ്റുകള്‍ കാരണം തനിക്ക് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിലെ ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ ബര്‍ ട്രംപ് തന്റെ ട്വീറ്റ് നിര്‍ത്തേണ്ട സമയമായെന്നും വ്യക്തമാക്കി.  'ട്രംപിന്റെ ചില ട്വീറ്റുകള്‍ എനിക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നെ

More »

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ പൗരത്വ നിയമ ഭേദഗതിക്കെതിരെ അമേരിക്കയില്‍ വീണ്ടും പ്രമേയം; സിഎഎയ്‌ക്കെതിരായ പ്രമേയം ഐകകണ്‌ഠേന പാസാക്കിയത് കാംബ്രിഡ്ജ് നഗര ഭരണകൂടം
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ അമേരിക്കയില്‍ വീണ്ടും ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം.വിവേചനപരമായ പൗരത്വ നിയമ ഭേദഗതി ഇന്ത്യ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസിലെ മസാചുസെറ്റ്‌സ് സംസ്ഥാനത്തെ കാംബ്രിഡ്ജ് നഗര ഭരണകൂടമാണ് പ്രമേയം പാസാക്കിയത്. ചൊവ്വാഴ്ചയാണ് കാംബ്രിഡ്ജ് സിറ്റി കൗണ്‍സില്‍ സിഎഎയ്‌ക്കെതിരായ പ്രമേയം ഐകകണ്‌ഠേന

More »

കൊറോണ വൈറസ് ബാധിതരെ കണ്ടെത്താന്‍ സഹായിക്കുന്ന റോബോട്ടുമായി ന്യൂയോര്‍ക്ക്; ടൈംസ് സ്‌ക്വയറില്‍ വിന്യസിച്ചിരിക്കുന്ന റോബോര്‍ട്ടിന്റെ സഹായത്തോടെ രോഗബാധയുടെ പ്രാഥമികഘട്ടം ഉള്‍പ്പടെ അറിയാം
അമേരിക്കയില്‍ കൊണോറ വൈറസ് ഭീതി പടര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തിതുവരെയായി 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ 13ാമത്തെ കേസ് കാലിഫോര്‍ണിയയില്‍ ഇന്നലെയാണ് സ്ഥിരീകരിച്ചത്. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങള്‍ക്ക് സമീപം 11 ക്വാറന്റെയ്ന്‍ ക്യാമ്പുകള്‍ സ്ഥാപിക്കാനാണ് പെന്റഗണ്‍ തീരുമാനിച്ചിരിക്കുന്നത്. കൊറോണയെ നേരിടുന്നതില്‍ മികച്ച സാങ്കേതിക വിദ്യകളാണ് അമേരിക്ക

More »

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ്; സന്ദര്‍ശനം ഫെബ്രുവരി 24, 25 തീയതികളില്‍; ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനു പുറമെ പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പ് വെയ്ക്കും
 അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ്. ഫെബ്രുവരി 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുക. അദ്ദേഹം ആദ്യം സന്ദര്‍ശിക്കുന്നത് നരേന്ദ്ര മോഡിയുടെ ജന്മനാടായ ഗുജറാത്തായിരിക്കും. എന്നാല്‍ മാഹാത്മഗാന്ധിയുടെ ജന്‍മദേശം എന്ന നിലയില്‍ ആദര സൂചകമായാണ് അമേരിക്കന്‍ പ്രസിഡന്റ് ഗുജറാത്തില്‍ എത്തുന്നത്. ട്രംപിന്റെ പത്‌നി

More »

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി യൂട്യൂബും ഫേസ്ബുക്കും; വ്യാജ വീഡിയോകളും വാര്‍ത്തകള്‍കളും ഉടന്‍ നീക്കും
 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി യൂട്യൂബും ഫേസ്ബുക്കും. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പും യൂസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.വ്യാജ വീഡിയോകളും വാര്‍ത്തകള്‍കളും ഉടന്‍ നീക്കുമെന്ന് ഫേസ്ബുക്കും മുന്നറിയിപ്പ് നല്‍കിയിട്ടിട്ടുണ്ട്.

More »

2019ല്‍ വിവിധ കാരണങ്ങള്‍ കൊണ്ട് അമേരിക്ക നാടുകടത്തിയത് 1,616 ഇന്ത്യക്കാരെ; 2014ന് ശേഷം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്തിയത് കഴിഞ്ഞ വര്‍ഷമെന്നും റിപ്പോര്‍ട്ട്; കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ച് ഇക്കാലയളവില്‍ പിടിയിലായത് 8447 ഇന്ത്യക്കാര്‍
 2019ല്‍ അമേരിക്ക നാടുകടത്തിയത് 1,616 ഇന്ത്യക്കാരെയെന്ന് വ്യക്തമാക്കി യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ). 2014ന് ശേഷം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്തിയത് കഴിഞ്ഞ വര്‍ഷമാണെന്നും ഐസിഇയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 8447 ഇന്ത്യന്‍ പൗരന്മാരെയാണ് യുഎസില്‍ പിടികൂടിയതെന്നും ഇവര്‍ റിപ്പോര്‍ട്ടില്‍

More »

അമേരിക്കന്‍ പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയങ്ങള്‍ സെനറ്റ് തള്ളി; ഡൊണാള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍; പ്രമേയങ്ങള്‍ തള്ളിയാലും ട്രംപ് അമേരിക്കന്‍ ജനാധിപത്യത്തിന് ഭീഷണി തന്നെയെന്ന് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയങ്ങള്‍ സെനറ്റ് തള്ളി. അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങളാണ് സെനറ്റ് വോട്ടിനിട്ട് തള്ളിയത്... ഇതോടെ നാല് മാസം നീണ്ട ഇംപീച്ച്‌മെന്റ് നടപടിക്രമങ്ങള്‍ക്ക് അവസാനമായി. ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റ് 52 നെതിരെ 48 , 47 നെതിരെ

More »

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളില്‍നിന്ന് സ്വര്‍ണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി