Australia

10 കുട്ടികളെ പ്രസവിച്ച് പോറ്റണം! റഷ്യന്‍ അമ്മമാര്‍ക്ക് കിടിലന്‍ ഓഫറുമായി പ്രസിഡന്റ് പുടിന്‍; 10 കുട്ടികളെ തികച്ചാല്‍ 1 മില്ല്യണ്‍ റൂബിള്‍സ് ധനസഹായം; സ്റ്റാലിന്റെ പദ്ധതികള്‍ പൊടിതട്ടിയെടുത്ത് പുടിന്‍?
 റഷ്യന്‍ അമ്മമാര്‍ക്ക് പ്രസവിച്ച് കൂട്ടാന്‍ ഓഫറുമായി പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍. പത്തോ, അതില്‍ അധികമോ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കാണ് അസാധാരണമായ ക്യാഷ് ബോണസ് നല്‍കുക.  ആദരപൂര്‍വ്വം നല്‍കുന്ന മതര്‍ ഹീറോയിന്‍ അവാര്‍ഡ് സാമൂഹിക ക്ഷേമപദ്ധതികളും ഒപ്പം ചേര്‍ക്കുന്നുണ്ട്. സോവിയറ്റ് യൂണിയനില്‍ സ്വേച്ഛാധിപതി ജോസഫ് സ്റ്റാലിനാണ് പദ്ധതി ആധ്യമായി അവതരിപ്പിച്ചത്.  ഇപ്പോള്‍ പുടിന്‍ ഈ പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കുകയാണ്. പത്താമത്തെ കുട്ടിയുടെ ആദ്യ പിറന്നാള്‍ ആഘോഷിക്കുമ്പോഴാണ് 1 മില്ല്യണ്‍ റൂബിള്‍സ് ഒറ്റത്തവണ പേയ്‌മെന്റായി ലഭിക്കുക. എന്നാല്‍ ആദ്യത്തെ ഒന്‍പത് കുട്ടികളും ജീവനോടെ ഉണ്ടായിരിക്കുകയും വേണം.  ജനസംഖ്യയെ ത്വരിതപ്പെടുത്താനും, ദേശീയത ആളിക്കത്തിക്കാനും ഉദ്ദേശിച്ചാണ് പുടിന്‍ ഈ പദ്ധതി ഇറക്കുന്നതെന്നാണ് വിദഗ്ധരുടെ പക്ഷം.

More »

പലിശ നിരക്കുകളില്‍ അതിശയിപ്പിക്കുന്ന മാറ്റം വരുത്തി ഓസ്‌ട്രേലിയയിലെ പ്രധാന ബാങ്ക്; വീട് വാങ്ങുന്നവര്‍ക്കായി വേരിയബിള്‍ ഹോം ലോണ്‍ നിരക്ക് കുറച്ച് വെസ്റ്റ്പാക്
ഭവന ഉടമകള്‍ക്കായി പലിശ നിരക്കുകളില്‍ സുപ്രധാന മാറ്റം വരുത്തി ഓസ്‌ട്രേലിയയിലെ നാല് വലിയ ബാങ്കുകളില്‍ ഒന്നായ വെസ്റ്റ്പാക് ബാങ്ക്. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അവരുടെ ഫ്‌ളെക്‌സി ഫസ്റ്റ് വേരിയബിള്‍ ഹോം ലോണുകളുടെ പലിശ നിരക്കാണ് കുറച്ചത്.  ഇതോടെ രണ്ട് വര്‍ഷത്തെ ഇന്‍ട്രൊഡക്ടറി കാലയളവില്‍ വാര്‍ഷിക നിരക്കില്‍ 0.15 ശതമാനം ഡിസ്‌കൗണ്ടാണ് നല്‍കുക. ആദ്യ രണ്ട്

More »

ഓസ്‌ട്രേലിയയില്‍ കോവിഡ് കേസുകളും മങ്കി പോക്‌സ് കേസുകളും ഉയരുന്നു ; ആഗോളതലത്തില്‍ കോവിഡ് മരണ നിരക്കില്‍ 35 ശതമാനം വര്‍ധന
ഓസ്‌ട്രേലിയയില്‍ പുതിയ 132 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിക്ടോറിയയില്‍ 46 മരണങ്ങളും, ന്യൂ സൗത്ത് വെയില്‍സില്‍ 43 ഉം, ക്വീന്‍സ്ലാന്റില്‍ 20 കോവിഡ് മരണങ്ങളുമാണ് വ്യാഴാഴ്ച് സ്ഥിരീകരിച്ചത്. ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിന്‍ വിതരണം തുടക്കത്തില്‍ മന്ദഗതിയിലായിരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ ഓഡിറ്റ് ഓഫീസ് നിരീക്ഷിച്ചു.തുടക്കത്തില്‍ ഭാഗികമായി ഫലപ്രദമായിരുന്ന

More »

അഞ്ചുലക്ഷത്തോളം ഒഴിവുകള്‍ ; നഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കുമുള്ള അവസരങ്ങളില്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഓസ്‌ട്രേലിയ ; വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് പ്രതീക്ഷ
വിദേശ തൊഴിലാളികളെ കൂടുതലായി നിയമിക്കാന്‍ ഓസ്‌േേട്രലിയ തയ്യാറെടുക്കുന്നതോടെ ഇന്ത്യക്കാര്‍ക്കും പ്രതീക്ഷ. നിലവില്‍ 160000 വിദേശ തൊഴിലാളികളെ മാത്രമാണ് ഓസ്‌ട്രേലിയ ഒരു വര്‍ഷം അനുവദിക്കുന്നത്. ഈ പരിധി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുകയാണെന്ന് സ്‌കില്‍ഡ് ആന്‍ഡ് ട്രയ്‌നിങ് മന്ത്രി ബ്രെന്‍ഡന്‍ ഓ കൊണോര്‍ വ്യക്തമാക്കി. വിദ്ഗധരായ തൊഴിലാളികള്‍ക്കാണ് അവസരം. ആരോഗ്യ സംരക്ഷണ മേഖലയിലെ

More »

വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു ; ബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു ; വെളിപ്പെടുത്തലുമായി ലോകത്തെ ഹോട്ട് മുത്തശ്ശിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന 51 കാരി ജീന സ്റ്റിയുവാര്‍ട്ട്
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ വിടവാങ്ങിയത്. തായ്‌ലന്‍ഡിലെ കോ സാമുയിയിലെ വില്ലയില്‍ വോണിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരുന്നു കാരണം. ഇപ്പോള്‍ വോണുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള 51 കാരി ജീന സ്റ്റിയുവാര്‍ട്ട്. ലോകത്തെ ഏറ്റവും ഹോട്ടായ മുത്തശ്ശി എന്നു സ്വയം

More »

ഭവന വിലയില്‍ ഇരുപതു ശതമാനം വരെ ഇടിവുണ്ടാകുമെന്ന് ANZ ബാങ്കിന്റെ വിലയിരുത്തല്‍ ; ഉള്‍നാടന്‍ മേഖലകളിലും വീടു വില കുറയുന്നു
2022 -23 വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഭവന വിപണയില്‍ 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് എഎന്‍ഇസഡ് ബാങ്കിന്റെ വിലയിരുത്തല്‍. 2022 അവസാനത്തോടെ ക്യാഷ് റേറ്റ് നിരക്ക് റിസര്‍വ്വ് ബാങ്ക് 3.35 ശതമാനത്തിലെത്തിലേക്കുയര്‍ത്തുമെന്നും എഎന്‍ഇസഡ് പറയുന്നു.ഇത് വേരിയബിള്‍ പലിശ നിരക്കിനെ 6 ശതമാനത്തിലേക്കെത്തിക്കുമെന്നാണ് ANZന്റെ സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. പലിശ നിരക്കില്‍

More »

എം പി സ്ഥാനം രാജിവയ്ക്കില്ല ; വകുപ്പ് പങ്കിട്ടത് രഹസ്യമായി വച്ചത് തെറ്റദ്ധാരണ ഉണ്ടാകാതിരിക്കാന്‍ ; വിവാദ വിഷയത്തില്‍ പ്രതികരിച്ച് സ്‌കോട്ട് മോറിസണ്‍
വിവാദ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ . അസാധാരണ സാഹചര്യം കണക്കിലെടുത്താണ് വകുപ്പുകള്‍ ഏറ്റെടുത്തതെന്ന് പറഞ്ഞ മോറിസണ്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് സത്യപ്രതിജ്ഞ രഹസ്യമാക്കിയതെന്നും ന്യായീകരിച്ചു. മഹാമാരിക്കാലത്ത് സംഭവിക്കുന്ന ഓരോ കാര്യത്തിനും പ്രധാനമന്ത്രിക്കാണ് ഉത്തരവാദിത്തമെന്ന ചിന്ത

More »

മന്ത്രിമാര്‍ അറിയാതെ അധികാരം പങ്കിടല്‍; മാപ്പ് പറഞ്ഞ് സ്‌കോട്ട് മോറിസണ്‍; നിരവധി മന്ത്രാലയങ്ങളില്‍ രഹസ്യമായി സ്വയം നിയമിച്ചു; മോറിസണ്‍ പാര്‍ലമെന്റില്‍ നിന്നും രാജിവെയ്ക്കണമെന്ന് മുന്‍ ആഭ്യന്തര മന്ത്രി; ഇന്റലിജന്‍സും അമ്പരപ്പില്‍
 തന്റെ അറിവോ, സമ്മതമോ ഇല്ലാതെ രഹസ്യമായി താന്‍ മന്ത്രിയായിരുന്ന മന്ത്രാലയത്തില്‍ മന്ത്രിസ്ഥാനം പങ്കിട്ട സ്‌കോട്ട് മോറിസണ്‍ പാര്‍ലമെന്റില്‍ നിന്നും രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ലിബറല്‍ ഫ്രണ്ട്‌ബെഞ്ചര്‍. പല മന്ത്രാലയങ്ങളിലും അനാവശ്യമായി സ്വയം മന്ത്രിയായി അവരോധിച്ച സംഭവം സമ്മതിച്ച സ്‌കോട്ട് മോറിസണ്‍ വിഷയത്തില്‍ മാപ്പ് പറഞ്ഞു.  ആഭ്യന്തര

More »

യുവതിയുടെ കൂട്ടബലാത്സംഗം ഒരുക്കിയ 'സംഘാടകന്' ജാമ്യമില്ല; ഓണ്‍ലൈനില്‍ പരിചയപ്പെട്ട് ഡേറ്റിംഗിനായി എത്തിയ പ്രതി അപരിചിതരെ ലൈംഗിക അതിക്രമത്തിന് നിയോഗിച്ചു?
 സിഡ്‌നിയില്‍ നടന്ന ബലാത്സംഗ കേസില്‍ സംഘാടകനായി മാറിയ പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി. തന്നെ സുരക്ഷിതമായി ജാമ്യത്തില്‍ വിട്ടയ്ക്കാന്‍ കഴിയുമെന്ന പ്രതിയുടെ വാദമാണ് ജഡ്ജ് തള്ളിയത്.  കൂട്ടുപ്രതികളെ ഉപയോഗിച്ച് ബലാത്സംഗം സംഘടിപ്പിച്ച കുറ്റത്തിന് വിചാരണ നേരിടുന്ന ആദം കാബൗട്ടാണ് എന്‍എസ്ഡബ്യു സുപ്രീംകോടതിയില്‍ ഹാജരായി ജാമ്യം തേടിയത്. 22 വയസ്സുള്ള യുവതിയാണ് ഓണ്‍ലൈനില്‍

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി