Australia

പരസ്പരമുള്ള ബന്ധം തെളിയിക്കേണ്ട ആവശ്യമില്ല ; കരാര്‍ റദ്ദാക്കിയ വിഷയത്തില്‍ ഓസ്‌ട്രേലിയയെ രൂക്ഷമായി വിമര്‍ശിച്ച ഫ്രാന്‍സിന് മറുപടി ; ഫ്രഞ്ച് മണ്ണിനായി ജീവന്‍ പൊഴിച്ച തങ്ങളുടെ പട്ടാളക്കാരെ അനുസ്മരിക്കൂവെന്നും ഓര്‍മ്മപ്പെടുത്തല്‍
യുഎസ് ബ്രിട്ടന്‍ ഓസ്‌ട്രേലിയ സൈനിക സഹകരണം ഉറപ്പാക്കുന്ന കരാര്‍ ഒപ്പുവച്ചതോടെ ഫ്രാന്‍സിന് നഷ്ടം ദശലക്ഷക്കണക്കിന് ഡോളറാണ്. യുഎസിന്റെ ടോംഹോക് ക്രൂയിസ് ദീര്‍ഘദൂര മിസൈലുകള്‍ ഓസ്‌ട്രേലിയയ്ക്ക് ലഭിക്കും. എന്നാല്‍ അന്തര്‍വാഹിനി കരാര്‍ റദ്ദാക്കിയതോടെ ഫ്രാന്‍സ് കടുത്ത അതൃപ്തിയിലാണ്. ഇപ്പോഴിതാ ഫ്രാന്‍സിനോടുള്ള തങ്ങളുടെ ബന്ധം വളരെ വലുതാണെന്നും അതു തെളിയിക്കേണ്ടതല്ലെന്നും ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ വ്യക്തമാക്കുന്നു. ലോകമഹായുദ്ധത്തില്‍ പൊലിഞ്ഞ ഓസ്‌ട്രേലിയന്‍ ആര്‍മി അംഗങ്ങളെ കുറിച്ചോര്‍ത്താല്‍ മനസിലാകുമെന്നും ഫ്രഞ്ച് മണ്ണിനായി പോരാടിയവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് പോരാട്ട ചരിത്രത്തലെ ആയിരക്കണക്ക് പേരുടെ ജീവന്‍ നഷ്ടപ്പെടുത്തിയ ചരിത്രം ഓര്‍മ്മിപ്പിക്കുകയായിരുന്നു ജോയ്‌സ്. അംബാസഡര്‍മാരെ തിരിച്ചുവിളിച്ചതിനൊപ്പം രൂക്ഷ

More »

ന്യൂസൗത്ത് വെയില്‍സില്‍ കോവിഡ് വ്യാപനം റെക്കോര്‍ഡില്‍ ; നാലു മരണം ; ഒക്ടോബറോടെ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണമേറുമെന്നും മരണ നിരക്ക് ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പ്
കോവിഡിനെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് ആയെങ്കിലും ഡെല്‍റ്റാ വേരിയന്റിന്റെ പുതിയ വ്യാപനം മൂലം കോവിഡ് റെക്കോര്‍ഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് രാജ്യത്തില്‍. ന്യൂ സൗത്ത് വെയില്‍സില്‍ 935 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നാലു മരണവും.  ആയിരത്തില്‍ താഴെ കോവിഡ് കേസുകള്‍ ഇപ്പോള്‍ പിടിച്ചു നിര്‍ത്തുന്നത് ആശ്വാസമെങ്കിലും അടുത്തമാസം

More »

വാക്‌സിനേഷന്‍ 80% എത്തിച്ചേര്‍ന്നാല്‍ എന്‍എസ്ഡബ്യുവില്‍ ജീവിതം തിരിച്ചെത്തും; രാത്രി ജീവിതം പുനരാരംഭിക്കും, സ്‌കൂളും, അന്താരാഷ്ട്ര യാത്രകളും അനുവദിക്കും; സുപ്രധാന വിവരങ്ങള്‍
 നൈറ്റ്ക്ലബുകളും, കായിക മത്സരങ്ങളും, അന്താരാഷ്ട്ര യാത്രകളും ന്യൂ സൗത്ത് വെയില്‍സില്‍ തിരിച്ചെത്താന്‍ വഴിയൊരുങ്ങുന്നു. സ്റ്റേറ്റില്‍ വാക്‌സിനേഷന്‍ 80 ശതമാനം എത്തിച്ചേര്‍ന്നാല്‍ ഈ സ്വാതന്ത്ര്യം തിരികെ ലഭിക്കുമെന്ന് ട്രഷറര്‍ ഡൊമനിക് പെറോടെറ്റ് വെളിപ്പെടുത്തി. നാല് മാസം നീണ്ട ലോക്ക്ഡൗണില്‍ നിന്നും ഒക്ടോബറോടെ സ്വാതന്ത്ര്യം അനുവദിക്കുമ്പോള്‍ സ്‌റ്റേറ്റിന്റെ സമ്പദ്

More »

മെല്‍ബണ്‍ ആശുപത്രിയിലെ മറ്റേണിറ്റി വാര്‍ഡില്‍ കോവിഡ് രോഗിയുടെ സന്ദര്‍ശനം; ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 120 പേര്‍ ഐസൊലേഷനില്‍; രോഗി പോസിറ്റീവായതോടെ ഐസൊലേഷന്‍ ചെയ്യാന്‍ വിളിച്ചറിയിച്ച് ആശുപത്രി
 കോവിഡ് ബാധിച്ച രോഗി മറ്റേണിറ്റി ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് നിരവധി ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 120-ഓളം പേര്‍ ഐസൊലേഷനില്‍! മെല്‍ബണിലെ ഹിഡെല്‍ബെര്‍ഗിലുള്ള മേഴ്‌സി ഹോസ്പിറ്റല്‍ ഫോര്‍ വുമണിലാണ് സംഭവം. തിങ്കളാഴ്ച ഒരു കോവിഡ് രോഗി ആശുപത്രി സന്ദര്‍ശിച്ചതോടെ ഇവിടം ടിയര്‍ 1 സമ്പര്‍ക്ക കേന്ദ്രമായി പ്രഖ്യാപിച്ചു.  രോഗി പോസിറ്റീവായി കണ്ടെത്തിയത് ഏതാനും

More »

ചൈനയ്ക്ക് വെല്ലുവിളിയായി ഓസ്‌ട്രേലിയ യുഎസ് ബ്രിട്ടന്‍ സഖ്യം ; തുറന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് തായ്വാന്‍ ; ചൈനയുടെ അധിനിവേശത്തിന് തിരിച്ചടി നല്‍കാനുള്ള യുഎസ് തീരുമാനത്തില്‍ ഞെട്ടി രാജ്യങ്ങള്‍
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിതമായ പ്രഖ്യാപനമായിരുന്നു പുതിയ സഖ്യം.. യുകെയും ഓസ്‌ട്രേലിയയും ചേര്‍ന്നുള്ള പുതിയ സഖ്യത്തിന്റെ തീരുമാനം ഞെട്ടിച്ചിരിക്കുകയാണ് യൂറോപ്യന്‍ യൂണിയനെ വരെ. ശാസ്ത്ര സാങ്കേതിക വിദ്യങ്ങള്‍ പങ്കുവച്ച് പുതിയ തലത്തിലേക്ക് മുന്നേറാനുള്ള നീക്കമെന്നു സഖ്യത്തിന്റെ ലക്ഷ്യത്തെ കുറിച്ച് പറയാം. ഏതായാലും പുതിയ തീരുമാനത്തില്‍ തായ്വാന്‍ പ്രതീക്ഷയിലാണ്.

More »

ലോക്ക്ഡൗണിനെതിരെ പ്രതിഷേധം ; 235 പേര്‍ അറസ്റ്റില്‍ ; പത്തോളം പൊലീസുകാര്‍ക്ക് പരിക്ക് ; മെല്‍ബണില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി
ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്ന് മുറവിളി കൂട്ടുന്നവര്‍ തെരുവിലിറങ്ങിയതോടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. 235 പേരെയാണ് മെല്‍ബണില്‍ അറസ്റ്റ് ചെയ്തത്. പത്തോളം പൊലീസുകാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് 193 പേരെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ മറ്റ് കേസുകളിലും ഉള്‍പ്പെടുത്തി. പൊലീസിനെ കൈവച്ചതിനും ആയുധം ഉപയോഗിച്ചതിനും ഉള്‍പ്പെടെയാണ്

More »

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പ്രതീക്ഷയേകി ഹോം ക്വാറന്റൈന്‍ 7 ദിവസമാക്കി ചുരുക്കി ന്യൂ സൗത്ത് വെയില്‍സ്; 20-കളില്‍ പ്രായമുള്ള രണ്ട് യുവതികള്‍ കോവിഡ് ബാധിച്ച് മരിച്ചു; 24 മണിക്കൂറില്‍ 1284 പുതിയ കേസുകളും
 എന്‍എസ്ഡബ്യുവില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന് പകരം വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ ഉടന്‍ അനുമതി നല്‍കുമെന്ന് പ്രീമിയര്‍ ഗ്ലാസിസ് ബെരെജിക്ലിയാന്‍. സ്റ്റേറ്റില്‍ ഒടുവിലായി 1284 പുതിയ കേസുകളും, 12 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതിനിടെയാണ് ഈ തീരുമാനം.  തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരമുള്ള വാക്‌സിന്‍ രണ്ട് ഡോസ്

More »

നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും 'നായകളെന്ന്' വിശേഷിപ്പിച്ച് കോവിഡ് രോഗി; എന്‍എസ്ഡബ്യു ആശുപത്രിയില്‍ എസിയ്ക്ക് തണുപ്പ് കൂടുതലായതിനാല്‍ വീട്ടില്‍ വിടണമെന്ന് ആവശ്യപ്പെട്ട് പരാക്രമം
 ആശുപത്രിയില്‍ തണുപ്പ് കൂടുതലായതിനാല്‍ ഡിസ്ചാര്‍ജ്ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോവിഡ്-19 രോഗി. ഇതിന്റെ പേരില്‍ ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും അസഭ്യം പറയുന്ന സ്വന്തം വീഡിയോ പകര്‍ത്തി രോഗി ടിക് ടോകില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ സംഭവം വിവാദമായി.  തന്റെ വാര്‍ഡിലെ എയര്‍ കണ്ടീഷന്‍ തണുപ്പ് കുറയ്ക്കാന്‍ 15 തവണ ആവശ്യപ്പെട്ടെന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. 'ഇത് ഓഫ്

More »

കരാറില്‍ നിന്ന് പിന്മാറുമ്പോള്‍ അതു വിശദീകരിക്കാന്‍ ഓസ്‌ട്രേലിയയ്ക്ക് ഉത്തരവാദിത്വമുണ്ട് ; യുഎസിന്റെ നിലപാടുകള്‍ അപ്രതീക്ഷിതവും ഏകപക്ഷീയവും ; അന്തര്‍വാഹിനി കരാറില്‍ നിന്ന് പിന്മാറിയതോടെ കലിപ്പില്‍ ഫ്രാന്‍സ്
ഫ്രാന്‍സുമായുള്ള അന്തര്‍വാഹിനി കരാര്‍ റദ്ദാക്കാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചതോടെ കടുത്ത പ്രതികരണവുമായി ഫ്രാന്‍സും രംഗത്തെത്തി. വിശ്വാസ വഞ്ചനയാണിതെന്നും അമേരിക്കന്‍ ആണവ അന്തര്‍വാഹിനികളില്‍ കണ്ണുവച്ചാണ് ഓസ്‌ട്രേലിയയുടെ പിന്മാറ്റമെന്നുമാണ് ഫ്രാന്‍സ് ആരോപിക്കുന്നത്. പുറകില്‍ നിന്നു കുത്തുന്ന വിശ്വാസ വഞ്ചനയാണിത്. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യമാണ്. ഓസ്‌ട്രേലിയയുമായി

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി