Australia

ഓസ്‌ട്രേലിയയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു ;ഒറ്റ ദിവസം കോവിഡ് ചികിത്സയ്‌ക്കെത്തിയത് ആയിരത്തിലേറെ പേര്‍ ; ഒക്ടോബറോടെ ആരോഗ്യ മേഖല കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുമെന്ന് മുന്നറിയിപ്പ്
ന്യൂസൗത്ത് വെയില്‍സില്‍ 1533 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലെത്തിയതില്‍ റെക്കോര്‍ഡ് നിരക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബറോടെ കൂടുതല്‍ പേരിലേക്ക് രോഗ വ്യാപനം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അങ്ങനെയെങ്കില്‍ ആരോഗ്യ മേഖല കൂടുതല്‍ സമ്മര്‍ദ്ദത്തിലാകും. സ്‌റ്റേറ്റ് ചരിത്രത്തില്‍ തന്നെ ആംബുലന്‍സുകള്‍ക്ക് ഇത്രയും കേസുകളുമായി നെട്ടോട്ടമോടേണ്ടിവന്നത് അപൂര്‍വ്വമാണ്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നതിനാല്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സജ്ജമാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യമന്ത്രി. സ്ഡിനിയില്‍ ലോക്ക്ഡൗണ്‍ ആയിട്ടും കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. വിക്ടോറിയയിലും 190 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ലോക്ക്ഡൗണ്‍ പ്രതിസന്ധിയിലായ

More »

ഓസ്‌ട്രേലിയയ്ക്ക് ബ്രിട്ടന്റെ സമ്മാനം; 4 മില്ല്യണ്‍ ഫൈസര്‍ വാക്‌സിന്‍ അയച്ച് ബ്രിട്ടന്‍; വാക്‌സിനേഷന്‍ പോരാട്ടത്തില്‍ സുപ്രധാന കൈമാറ്റം
ബ്രിട്ടനുമായി വാക്‌സിന്‍ പങ്കുവെയ്ക്കല്‍ കരാറിന്റെ ഭാഗമായി ഓസ്‌ട്രേലിയയ്ക്ക് 4 മില്ല്യണ്‍ ഫൈസര്‍ വാക്‌സിന്‍ ഈ മാസം ലഭിക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് ഒരു 'ബിയര്‍' കാത്തുവെച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് നാല് മില്ല്യണ്‍ വാക്‌സിന്‍ ബ്രിട്ടന്‍ അയയ്ക്കുന്നതായി മോറിസണ്‍ അറിയിച്ചത്.  യുകെ ഗവണ്‍മെന്റുമായി

More »

ത്രിവര്‍ണ്ണ പതാകയെ രക്ഷിക്കാനിറങ്ങി സിഡ്‌നിയില്‍ സിഖുകാരുമായി അടി; ഇന്ത്യന്‍ വംശജന് ആറ് മാസത്തെ ശിക്ഷ; വിസ കാലാവധി തീര്‍ന്നതിനാല്‍ ശിക്ഷ കഴിഞ്ഞ് നാടുകടത്തിയേക്കും
സിഡ്‌നിയില്‍ വിസ കാലാവധി കഴിഞ്ഞ് തങ്ങുന്നതിനിടെ ഖലിസ്ഥാന്‍ വാദികളില്‍ നിന്നും ത്രിവര്‍ണ്ണ പതാക രക്ഷിക്കാന്‍ ഇറങ്ങിയ ഇന്ത്യന്‍ വംശജന്‍ വിശാല്‍ ജൂദിന് ആറ് മാസം ശിക്ഷ വിധിച്ച് കോടതി. സിഡ്‌നിയില്‍ സിഖുകാരുമായി നടന്ന അക്രമങ്ങളിലാണ് വിശാല്‍ ജൂദും പെട്ടത്. ഏപ്രില്‍ മുതല്‍ ജയിലിലായതിനാല്‍ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ജൂദിന് പരോളില്‍ ഇറങ്ങാം.  ഖലിസ്ഥാന്‍ വാദികള്‍

More »

സ്ത്രീകളെ 'കബളിപ്പിച്ച്' സെക്‌സ്; നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യും; വിക്ടോറിയയില്‍ നഴ്‌സിന് സസ്‌പെന്‍ഷന്‍
വിക്ടോറിയയില്‍ യുവതികളെ കബളിപ്പിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും, അവരുടെ നഗ്‌നചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെയ്ക്കുകയും ചെയ്ത പുരുഷ നഴ്‌സിനെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. തന്റെ 'വീരകഥകള്‍' ഫേസ്ബുക്ക് ഗ്രൂപ്പായ 'പിക്ക് അപ്പ് ആര്‍ട്ടിസ്റ്റില്‍' വിവരിച്ച ലോഡ് ഇമ്മാനുവല്‍ പാലെ സ്ത്രീകളെ ഏത് വിധത്തിലാണ് വഞ്ചിച്ച് സെക്‌സില്‍ ഏര്‍പ്പെട്ടതെന്നും

More »

കോവിഡ് സ്ഥിരീകരിച്ച് ഒരു ദിവസം മാത്രം ; നാലു കുട്ടികളുടെ അമ്മയുടെ മരണത്തില്‍ ഞെട്ടല്‍ ; ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ മരണമായി 38 കാരിയുടേത്
സിഡ്‌നിയില്‍ നാലു കുട്ടികളുടെ അമ്മയുടെ മരണം ഞെട്ടലാകുന്നു. ന്യൂ സൗത്ത് വെയില്‍സിലാണ് കോവിഡ് 38 കാരിയുടെ ജീവനെടുത്തത്.12 പേരാണ് ഇവിടെ മരണമടഞ്ഞിരിക്കുന്നത്. ബുധനാഴ്ച രാത്രിയാണ് ജിവില യഗി മരണമടഞ്ഞത്. കോവിഡ് സ്ഥിരീകരിച്ച് തൊട്ടടുത്ത ദിവസമാണ് മരണം. ഓസ്‌ട്രേലിയയില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുടെ മരണമാണ് 38 കാരിയുടേത്. ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ലെന്നും ഹെല്‍ത്ത്

More »

ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി വെസ്റ്റ് ഓസ്‌ട്രേലിയ; സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നിബന്ധന ഡിസംബര്‍ മുതല്‍; നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി ചെയ്യാന്‍ വാക്‌സിന്‍ നിര്‍ബന്ധം
വര്‍ഷത്തിന്റെ അവസാനത്തോടെ വെസ്റ്റ് ഓസ്‌ട്രേലിയയിലെ എല്ലാ ഹെല്‍ത്ത് കെയര്‍ ജീവനക്കാരും സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നിര്‍ബന്ധമായി നേടണമെന്ന് പ്രഖ്യാപിച്ച് ഗവണ്‍മെന്റ്. ഹെല്‍ത്ത് കെയര്‍ ജീവനക്കാരെയും, സമൂഹത്തിന് ഒട്ടാകെയും സംരക്ഷിക്കാനാണ് പുതിയ നിബന്ധന വരുന്നത്.  വിക്ടോറിയയുമായി പങ്കിടുത്ത അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങവെയാണ് ഹെല്‍ത്ത്

More »

ഓസ്‌ട്രേലിയന്‍ പോലീസ് ഇനി നിങ്ങളുടെ മൊബൈലിലും, കമ്പ്യൂട്ടറിലും ഹാക്കിംഗ് നടത്തും! നിരീക്ഷണ ബില്‍ പാസാക്കി ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ്; സൈബര്‍ ലോകത്തെ ക്രിമിനല്‍ ഇടപാടുകള്‍ക്ക് പൂട്ട്!
ഓസ്‌ട്രേലിയന്‍ പോലീസ് ഇനി ജനങ്ങളുടെ മൊബൈലിലും, മറ്റ് ഡിവൈസുകളിലും കടന്നുകയറി നിരീക്ഷണവും, ഡാറ്റ കൈമാറ്റവും തടയും. ഇതിന് ആവശ്യമായ പുതിയ അധികാരങ്ങള്‍ പോലീസിന് കൈമാറിക്കൊണ്ടുള്ള ബില്‍ ലേബര്‍ പിന്തുണയോടെയാണ് ഓസ്‌ട്രേലിയന്‍ സെനറ്റില്‍ പാസായത്. വാറന്റ് പുറത്തിറക്കാനുള്ള അധികാരത്തില്‍ ആശങ്കകളും, ഇന്റലിജന്‍സ് & സെക്യൂരിറ്റി സംയുക്ത കമ്മിറ്റി നിര്‍ദ്ദേശിച്ച സംരക്ഷണങ്ങളും

More »

ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ കോവിഡ് വ്യാപനം കൂടും, ആശുപത്രി പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകും ; ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് ആരോഗ്യ മേഖലയെ വലയ്ക്കും ; മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍
ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാര്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ അതൃപ്തിയിലാണ്. വാക്‌സിനേഷന്‍ തോത് ഉയര്‍ത്തിയ ശേഷം തുറന്നുകൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ആരോഗ്യമേഖല വലിയ വില നല്‍കേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയായ ദി ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കുന്ന മുന്നറിയിപ്പ്. കുറച്ചുകാലമായി തുടരുന്ന ഈ കോവിഡ് പ്രതിസന്ധി ജീവനക്കാരെ

More »

മൂന്നാം തരംഗത്തില്‍ ആശങ്കകള്‍ അവസാനിക്കാതെ ഓസ്‌ട്രേലിയയും ; കോവിഡ് റെക്കോര്‍ഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വാക്‌സിനേഷര്‍ ഊര്‍ജ്ജിതമാക്കി ; 16 വയസ്സിന് മുകളില്‍ 36.4 ശതമാനം പേരും വാക്‌സിന്‍ എടുത്തതായി ആരോഗ്യമന്ത്രി
കോവിഡ് പ്രതിരോധത്തിനായി എല്ലാ വശങ്ങളും തേടുകയാണ് ഓസ്‌ട്രേലിയ. മറ്റ് രാജ്യങ്ങള്‍ പതറിയപ്പോള്‍ തങ്ങള്‍ വിജയിച്ചിടത്തു നിന്ന് ഒരടി പിന്നോട്ട് പോകാതിരിക്കാനായി പ്രതിരോധ തന്ത്രങ്ങള്‍ മാറി മാറി ഉപയോഗിക്കകുയാണ് രാജ്യം. കോവിഡ് ഭീതിയില്‍ ലോകം മുഴുവന്‍ പകച്ചു നിന്നപ്പോഴും വാക്‌സിനും ലോക്ക്ഡൗണും കൊണ്ട് ഒരുപരിധിവരെ പിടിച്ചു നിന്ന ഓസ്‌ട്രേലിയയില്‍ മൂന്നാം തരംഗത്തില്‍

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത