ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി വെസ്റ്റ് ഓസ്‌ട്രേലിയ; സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നിബന്ധന ഡിസംബര്‍ മുതല്‍; നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി ചെയ്യാന്‍ വാക്‌സിന്‍ നിര്‍ബന്ധം

ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി വെസ്റ്റ് ഓസ്‌ട്രേലിയ; സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നിബന്ധന ഡിസംബര്‍ മുതല്‍; നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി ചെയ്യാന്‍ വാക്‌സിന്‍ നിര്‍ബന്ധം
വര്‍ഷത്തിന്റെ അവസാനത്തോടെ വെസ്റ്റ് ഓസ്‌ട്രേലിയയിലെ എല്ലാ ഹെല്‍ത്ത് കെയര്‍ ജീവനക്കാരും സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നിര്‍ബന്ധമായി നേടണമെന്ന് പ്രഖ്യാപിച്ച് ഗവണ്‍മെന്റ്. ഹെല്‍ത്ത് കെയര്‍ ജീവനക്കാരെയും, സമൂഹത്തിന് ഒട്ടാകെയും സംരക്ഷിക്കാനാണ് പുതിയ നിബന്ധന വരുന്നത്.

വിക്ടോറിയയുമായി പങ്കിടുത്ത അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങവെയാണ് ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിനായി പുതിയ നിയമങ്ങള്‍ വരുന്നത്. വിക്ടോറിയയില്‍ നിന്നും വെസ്റ്റ് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നവര്‍ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. കൂടാതെ വെസ്റ്റ് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് എടുത്ത കോവിഡ്19 നെഗറ്റീവ് ടെസ്റ്റ് ഫലവും വേണ്ടിവരും. ഈ നിബന്ധനകള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍വരും.

പബ്ലിക്, പ്രൈവറ്റ് ഹോസ്പിറ്റലുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഹെല്‍ത്ത് കെയര്‍, സപ്പോര്‍ട്ട് വര്‍ക്കേഴ്‌സിനും നിയമം ബാധമാകുമെന്ന് ആരോഗ്യ മന്ത്രി റോജര്‍ കുക്ക് വ്യക്തമാക്കി. ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളിലുള്ളവര്‍ കോവിഡ്19 രോഗിയുമായി സമ്പര്‍ക്കത്തില്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഇതാണ് ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാനുള്ള കാരണം. ഡെല്‍റ്റ വേരിയന്റ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ എത്തുമ്പോള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ തയ്യാറെടുപ്പ് വേണ്ടിവരും, കുക്ക് വ്യക്തമാക്കി.

ഒക്ടോബര്‍ 1 മുതല്‍ ഘട്ടംഘട്ടമായാണ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുക. ഒന്നാം ഘട്ടത്തില്‍ ടിയര്‍ 1 മേഖലകളായ ഐസിയു, ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ്, റെസ്പിറ്റേറ്ററി വാര്‍ഡ്, കോവിഡ്19 ക്ലിനിക്ക്, വാക്‌സിനേഷന്‍ സെന്ററുകളിലും പ്രവര്‍ത്തിക്കുന്നവര്‍ ഒക്ടോബര്‍ 1ന് ഒരു ഡോസും, അടുത്ത മാസത്തോടെ സമ്പൂര്‍ണ്ണ വാക്‌സിനേഷനും നേടണം.

നവംബര്‍ 1ന് നിയമങ്ങള്‍ വിപുലമാക്കുമ്പോള്‍ എല്ലാ പൊതു, സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യാന്‍ ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ ഒരു ഡോസ് സ്വീകരിക്കണം. മൂന്നാം ഘട്ടത്തില്‍ ഡിസംബര്‍ 1നകം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയവര്‍ക്ക് മാത്രമാണ് സപ്പോര്‍ട്ട് സര്‍വ്വീസിലും, ഹെല്‍ത്ത് പ്രൊവൈഡര്‍ സൈറ്റുകളിലും പ്രവേശനം.


Other News in this category



4malayalees Recommends