ത്രിവര്‍ണ്ണ പതാകയെ രക്ഷിക്കാനിറങ്ങി സിഡ്‌നിയില്‍ സിഖുകാരുമായി അടി; ഇന്ത്യന്‍ വംശജന് ആറ് മാസത്തെ ശിക്ഷ; വിസ കാലാവധി തീര്‍ന്നതിനാല്‍ ശിക്ഷ കഴിഞ്ഞ് നാടുകടത്തിയേക്കും

ത്രിവര്‍ണ്ണ പതാകയെ രക്ഷിക്കാനിറങ്ങി സിഡ്‌നിയില്‍ സിഖുകാരുമായി അടി; ഇന്ത്യന്‍ വംശജന് ആറ് മാസത്തെ ശിക്ഷ; വിസ കാലാവധി തീര്‍ന്നതിനാല്‍ ശിക്ഷ കഴിഞ്ഞ് നാടുകടത്തിയേക്കും
സിഡ്‌നിയില്‍ വിസ കാലാവധി കഴിഞ്ഞ് തങ്ങുന്നതിനിടെ ഖലിസ്ഥാന്‍ വാദികളില്‍ നിന്നും ത്രിവര്‍ണ്ണ പതാക രക്ഷിക്കാന്‍ ഇറങ്ങിയ ഇന്ത്യന്‍ വംശജന്‍ വിശാല്‍ ജൂദിന് ആറ് മാസം ശിക്ഷ വിധിച്ച് കോടതി. സിഡ്‌നിയില്‍ സിഖുകാരുമായി നടന്ന അക്രമങ്ങളിലാണ് വിശാല്‍ ജൂദും പെട്ടത്. ഏപ്രില്‍ മുതല്‍ ജയിലിലായതിനാല്‍ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ജൂദിന് പരോളില്‍ ഇറങ്ങാം.

ഖലിസ്ഥാന്‍ വാദികള്‍ ഇന്ത്യന്‍ പതാകയെ അനാദരിക്കാന്‍ ശ്രമിച്ചപ്പോള്‍ ജൂദ് അടങ്ങിയ സംഘം ഇതില്‍ ഇടപെടുകയും, സംഘട്ടനത്തിലേക്ക് നീങ്ങുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാല് മാസവും, 17 ദിവസവും ജയിലില്‍ കിടന്ന ജൂദിന് ഒക്ടോബര്‍ 15ന് പരോളിന് യോഗ്യതയുണ്ട്. എന്നാല്‍ കാലാവധി കഴിഞ്ഞ വിസയുമായി തങ്ങിയത് മൂലം ജയിലില്‍ നിന്നിറങ്ങിയാല്‍ ഇന്ത്യക്കാരനെ ഡിറ്റന്‍ഷന്‍ സെന്ററില്‍ നാടുകടത്താനായി എത്തിക്കാനാണ് സാധ്യതയ

അക്രമസംഭവങ്ങള്‍ക്ക് ശേഷം 24കാരനെതിരെ വിദ്വേഷ കുറ്റങ്ങള്‍ ഉള്‍പ്പെടെ ചുമത്തിയെങ്കിലും ഇത് പ്രോസിക്യൂഷന്‍ ഉപേക്ഷിച്ചു. സിഡ്‌നിയിലെ ഹാരിസ് പാര്‍ക്കില്‍ ഉണ്ടായ അടിപിടിക്ക് മാത്രമായി കേസ് ചുരുക്കി. ഈ കുറ്റങ്ങള്‍ക്കാണ് ആറ് മാസം ശിക്ഷ വിധിച്ചത്. ഹരിയാന ഗവണ്‍മെന്റും, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും ജൂദിനെ ഓസ്‌ട്രേലിയന്‍ ജയിലില്‍ നിന്നും നേരത്തെ പുറത്തിറക്കാന്‍ വഴികള്‍ തേടിയിരുന്നു.

ഇന്ത്യാവിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയ സിഖുകാരുമായാണ് ജൂദും സംഘവും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഖലിസ്ഥാന്‍വാദികളാണ് മകനെതിരെ തെറ്റായ കേസ് നല്‍കിയതെന്ന് ജൂദിന്റെ പിതാവ് ആരോപിക്കുന്നു. സിഖ് വിശ്വാസികള്‍ ആയതിനാലാണ് അക്രമം എന്ന തരത്തിലുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വ്യക്തമാക്കി.



Other News in this category



4malayalees Recommends