സ്ത്രീകളെ 'കബളിപ്പിച്ച്' സെക്‌സ്; നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യും; വിക്ടോറിയയില്‍ നഴ്‌സിന് സസ്‌പെന്‍ഷന്‍

സ്ത്രീകളെ 'കബളിപ്പിച്ച്' സെക്‌സ്; നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യും; വിക്ടോറിയയില്‍ നഴ്‌സിന് സസ്‌പെന്‍ഷന്‍
വിക്ടോറിയയില്‍ യുവതികളെ കബളിപ്പിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും, അവരുടെ നഗ്‌നചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെയ്ക്കുകയും ചെയ്ത പുരുഷ നഴ്‌സിനെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. തന്റെ 'വീരകഥകള്‍' ഫേസ്ബുക്ക് ഗ്രൂപ്പായ 'പിക്ക് അപ്പ് ആര്‍ട്ടിസ്റ്റില്‍' വിവരിച്ച ലോഡ് ഇമ്മാനുവല്‍ പാലെ സ്ത്രീകളെ ഏത് വിധത്തിലാണ് വഞ്ചിച്ച് സെക്‌സില്‍ ഏര്‍പ്പെട്ടതെന്നും വിശദമാക്കിയിരുന്നു.

2018ല്‍ പങ്കുവെച്ച പോസ്റ്റുകളില്‍ നഗ്‌നരായ, അല്‍പ്പവസ്ത്ര ധാരിണികളായ സ്ത്രീകളുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തുന്ന തരത്തിലുള്ളതായിരുന്നുവെന്ന് വിക്ടോറിയന്‍ സിവില്‍ & അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മുന്‍പാകെ വ്യക്തമാക്കി. നുണകള്‍ പറഞ്ഞാണ് സ്ത്രീകളെ ഇയാള്‍ ലൈംഗികബന്ധത്തിലേക്ക് എത്തിച്ചിരുന്നതെന്ന് പാലെ തന്നെ ഗ്രൂപ്പില്‍ വ്യക്തമാക്കി. സെക്‌സില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചാല്‍ അവസാന ആയുധമായി മദ്യവും ഉപയോഗിച്ചിരുന്നു.

താനൊരു ക്യാന്‍സര്‍ നഴ്‌സാണെന്ന പേരില്‍ സ്ത്രീയെ വശത്താക്കിയ ശേഷമാണ് ചെയ്തികളെന്ന് ഒരു പോസ്റ്റില്‍ പാലെ പറഞ്ഞു. 'ഒരു നഴ്‌സ് ഇത്തരം ഗ്രൂപ്പില്‍ അംഗമായി ലൈംഗിക പ്രവൃത്തികള്‍ വിശഗീകരിക്കുകയും, സ്ത്രീകളുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തത് പ്രൊഫഷന്റെ തന്നെ മാന്യത കെടുത്തുന്നതാണ്', ട്രിബ്യൂണലില്‍ വ്യക്തമാക്കി.

സ്ത്രീകളുടെ ഫോണുകള്‍ തട്ടിയെടുക്കുകയും, ഉബര്‍ ട്രിപ്പുകള്‍ റദ്ദാക്കി തന്റെ വീട്ടിലേക്ക് എത്തിക്കാനും നഴ്‌സ് തയ്യാറായി. സ്ത്രീകളെ ഏത് വിധത്തിലാണ് ലൈംഗികമായി ഉപയോഗിച്ചതെന്നും ഇയാള്‍ പോസ്റ്റുകളില്‍ വിശദീകരിച്ചിരുന്നു. സ്ത്രീകളെ മനുഷ്യരായി കാണാതെ വസ്തുക്കളായി കണക്കാക്കുന്ന രീതിയിലാണ് ട്രിബ്യൂണല്‍ ഇവയെ കണ്ടത്.

മറ്റ് പുരുഷന്‍മാര്‍ക്കിടയില്‍ വലിയ ആളാകാന്‍ ചെയ്ത പ്രവൃത്തികളില്‍ നാണക്കേടുണ്ടെന്ന് പാലെ സമ്മതിച്ചു. 20 മാസത്തേക്ക് സസ്‌പെന്‍ഷന്‍ ലഭിച്ച നഴ്‌സ് 2022 ജനുവരി 21ന് തിരികെ ജോലിയില്‍ മടങ്ങിയെത്തും.

Other News in this category



4malayalees Recommends