ഓസ്‌ട്രേലിയയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു ;ഒറ്റ ദിവസം കോവിഡ് ചികിത്സയ്‌ക്കെത്തിയത് ആയിരത്തിലേറെ പേര്‍ ; ഒക്ടോബറോടെ ആരോഗ്യ മേഖല കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുമെന്ന് മുന്നറിയിപ്പ്

ഓസ്‌ട്രേലിയയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു ;ഒറ്റ ദിവസം കോവിഡ് ചികിത്സയ്‌ക്കെത്തിയത് ആയിരത്തിലേറെ പേര്‍  ; ഒക്ടോബറോടെ ആരോഗ്യ മേഖല കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുമെന്ന് മുന്നറിയിപ്പ്
ന്യൂസൗത്ത് വെയില്‍സില്‍ 1533 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലെത്തിയതില്‍ റെക്കോര്‍ഡ് നിരക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബറോടെ കൂടുതല്‍ പേരിലേക്ക് രോഗ വ്യാപനം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അങ്ങനെയെങ്കില്‍ ആരോഗ്യ മേഖല കൂടുതല്‍ സമ്മര്‍ദ്ദത്തിലാകും.

സ്‌റ്റേറ്റ് ചരിത്രത്തില്‍ തന്നെ ആംബുലന്‍സുകള്‍ക്ക് ഇത്രയും കേസുകളുമായി നെട്ടോട്ടമോടേണ്ടിവന്നത് അപൂര്‍വ്വമാണ്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നതിനാല്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സജ്ജമാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യമന്ത്രി.

സ്ഡിനിയില്‍ ലോക്ക്ഡൗണ്‍ ആയിട്ടും കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. വിക്ടോറിയയിലും 190 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ലോക്ക്ഡൗണ്‍ പ്രതിസന്ധിയിലായ ചെറുകിട ബിസിനസുകാര്‍ക്കായി വിക്ടോറിയയില്‍ 1.7 ബില്യണിന്റെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ഡെല്‍റ്റ വ്യാപനം കണക്കിലെടുത്ത് കൂടുതല്‍ പേരിലേക്ക് വാക്‌സിന്‍ എത്തിക്കാനുള്ള നീക്കവും നടന്നുവരികയാണ്. അറുപത് ശതമാനം ജനങ്ങളും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു.

യുകെ ഗവണ്‍മെന്റുമായി ഉള്ള കരാര്‍ പ്രകാരം ഫൈസറിന്റെ നാലു മില്യണ്‍ ഡോസ് വാക്‌സിന്‍ ഈ മാസം ഓസ്‌ട്രേലിയയില്‍ എത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ആദ്യ ബാച്ച് ഉടനെത്തും. ഇതോടെ സെപ്തംബറില്‍ ഫൈസര്‍ ഡോസുകള്‍ ഇരട്ടിയായി നല്‍കാനാണ് ശ്രമം.

Other News in this category



4malayalees Recommends