ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ കോവിഡ് വ്യാപനം കൂടും, ആശുപത്രി പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകും ; ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് ആരോഗ്യ മേഖലയെ വലയ്ക്കും ; മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍

ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ കോവിഡ് വ്യാപനം കൂടും, ആശുപത്രി പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകും ; ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് ആരോഗ്യ മേഖലയെ വലയ്ക്കും ; മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍
ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാര്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ അതൃപ്തിയിലാണ്. വാക്‌സിനേഷന്‍ തോത് ഉയര്‍ത്തിയ ശേഷം തുറന്നുകൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ആരോഗ്യമേഖല വലിയ വില നല്‍കേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയായ ദി ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കുന്ന മുന്നറിയിപ്പ്.

കുറച്ചുകാലമായി തുടരുന്ന ഈ കോവിഡ് പ്രതിസന്ധി ജീവനക്കാരെ വലച്ചിരിക്കുകയാണ്. ആശുപത്രി ജീവനക്കാരുടെ എണ്ണം ഉള്‍പ്പെടെ കാര്യത്തില്‍ ഒരു നിരീക്ഷണം അനിവാര്യമാണ്. ആശുപത്രി സേവനത്തിന്റെ പര്യാപ്തത മനസിലാക്കിയ ശേഷമേ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാവൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

70-80 ശതമാനത്തോളം വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഘട്ടംഘട്ടമായി വരുത്തുകയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ പ്രദേശികമായി ഇക്കാര്യത്തിലെ നിലപാടുകള്‍ നിര്‍ണ്ണായകമാണ്. സൗത്ത് വെയില്‍സിലെ കോവിഡ് കേസുകള്‍ കുറയും വരെ ഇളവുകള്‍ വേണ്ടെന്ന നിലപാടിലാണ് ക്യൂന്‍സ്ലാന്‍ഡും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയും.

ന്യൂ സൗത്ത് വെയില്‍സില്‍ 1288 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

957 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതില്‍ 698 പേരും കഴിഞ്ഞാഴ്ച രോഗ ബാധിതരായവരാണ്. 64 പേര്‍ക്ക് വെന്റിലേഷന്‍ സൗകര്യവും 160 പേര്‍ക്ക് ഐസിയു സൗകര്യവും ആവശ്യമമായി വന്നു.

ഐസിയു സൗകര്യങ്ങളുടെ എണ്ണം സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ലോക്ക്ഡൗണ്‍ നടപ്പാക്കിയതിനാലാണ് വലിയ പ്രതിസന്ധിയില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോയത്.

ഐസിയു വെന്റിലേറ്റര്‍ സൗകര്യത്തിന് പുറമേ സ്റ്റാഫുകളുടെ എണ്ണവും ഇക്കാര്യത്തില്‍ പരിശോധിക്കേണ്ടതുണ്ട്. ഡെല്‍റ്റ വകഭേദം വലിയ രീതിയില്‍ വ്യാപനമുണ്ടാക്കിയാല്‍ അത് താങ്ങാന്‍ ആശുപത്രികള്‍ക്ക് സാധിച്ചേക്കില്ലെന്നും മുന്നറിയിപ്പില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends