കോവിഡ് സ്ഥിരീകരിച്ച് ഒരു ദിവസം മാത്രം ; നാലു കുട്ടികളുടെ അമ്മയുടെ മരണത്തില്‍ ഞെട്ടല്‍ ; ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ മരണമായി 38 കാരിയുടേത്

കോവിഡ് സ്ഥിരീകരിച്ച് ഒരു ദിവസം മാത്രം ; നാലു കുട്ടികളുടെ അമ്മയുടെ മരണത്തില്‍ ഞെട്ടല്‍ ; ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ മരണമായി 38 കാരിയുടേത്
സിഡ്‌നിയില്‍ നാലു കുട്ടികളുടെ അമ്മയുടെ മരണം ഞെട്ടലാകുന്നു. ന്യൂ സൗത്ത് വെയില്‍സിലാണ് കോവിഡ് 38 കാരിയുടെ ജീവനെടുത്തത്.12 പേരാണ് ഇവിടെ മരണമടഞ്ഞിരിക്കുന്നത്. ബുധനാഴ്ച രാത്രിയാണ് ജിവില യഗി മരണമടഞ്ഞത്. കോവിഡ് സ്ഥിരീകരിച്ച് തൊട്ടടുത്ത ദിവസമാണ് മരണം. ഓസ്‌ട്രേലിയയില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുടെ മരണമാണ് 38 കാരിയുടേത്.

ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നില്ലെന്നും ഹെല്‍ത്ത് ചീഫ് വ്യക്തമാക്കി. നാലു കുട്ടികളുടെ അമ്മയായ ഇവര്‍ വലിയൊരു കമ്യൂണിറ്റിയുമായി അടുത്ത് ജീവിച്ചിരുന്നവരാണ്. ഏതായാലും കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ടെസ്റ്റ് ചെയ്യേണ്ടതാണ്.

Sydney mother-of-four Jamila Yaghi, 38, has died with coronavirus.

ന്യൂ സൗത്ത് വെയില്‍സില്‍ 24 മണിക്കൂറിനിടെ 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.സൗത്ത് വെസ്റ്റ് സിഡ്‌നിയില്‍ രണ്ടു മരണമാണ് നടന്നത്. ലിവര്‍പൂള്‍ ആശുപത്രിയില്‍ നാലു പേരും. സെന്റ് ജോര്‍ജ് ആശുപത്രിയില്‍ 70 കാരനും മരിച്ചു.

കോവിഡ് വ്യാപനം വലിയ ആശങ്കയാണ് വഴിവയ്ക്കുന്നത്. മൂന്നാം തരംഗത്തില്‍ കൂടുതല്‍ പരിശോധനയ്‌ക്കൊപ്പം വാക്‌സിനും സ്വീകരിക്കുകയാണ് പ്രതിരോധം തീര്‍ക്കാനുള്ള മാര്‍ഗ്ഗം. വാക്‌സിനേഷന്‍ പരമാവധി പൂര്‍ത്തിയാക്കിയ ശേഷം ലോക്ക്ഡൗണ്‍ ഇളവു നല്‍കാനൊരുങ്ങുകയാണ് സര്‍ക്കാര്‍ .എന്നാല്‍ ഇത് കോവിഡ് കേസുകള്‍ ഉയര്‍ത്തുമെന്ന മുന്നറിപ്പ് ഡോക്ടര്‍മാരുടെ അസോസിയേഷന്‍ നല്‍കി കഴിഞ്ഞു.


Other News in this category



4malayalees Recommends