ഓസ്‌ട്രേലിയയ്ക്ക് ബ്രിട്ടന്റെ സമ്മാനം; 4 മില്ല്യണ്‍ ഫൈസര്‍ വാക്‌സിന്‍ അയച്ച് ബ്രിട്ടന്‍; വാക്‌സിനേഷന്‍ പോരാട്ടത്തില്‍ സുപ്രധാന കൈമാറ്റം

ഓസ്‌ട്രേലിയയ്ക്ക് ബ്രിട്ടന്റെ സമ്മാനം; 4 മില്ല്യണ്‍ ഫൈസര്‍ വാക്‌സിന്‍ അയച്ച് ബ്രിട്ടന്‍; വാക്‌സിനേഷന്‍ പോരാട്ടത്തില്‍ സുപ്രധാന കൈമാറ്റം
ബ്രിട്ടനുമായി വാക്‌സിന്‍ പങ്കുവെയ്ക്കല്‍ കരാറിന്റെ ഭാഗമായി ഓസ്‌ട്രേലിയയ്ക്ക് 4 മില്ല്യണ്‍ ഫൈസര്‍ വാക്‌സിന്‍ ഈ മാസം ലഭിക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് ഒരു 'ബിയര്‍' കാത്തുവെച്ചിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് നാല് മില്ല്യണ്‍ വാക്‌സിന്‍ ബ്രിട്ടന്‍ അയയ്ക്കുന്നതായി മോറിസണ്‍ അറിയിച്ചത്.

യുകെ ഗവണ്‍മെന്റുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഫൈസറിന്റെ നാല് മില്ല്യണ്‍ ഡോസ് വാക്‌സിന്‍ ഈ മാസം ഓസ്‌ട്രേലിയയില്‍ എത്തും, മോറിസണ്‍ പ്രഖ്യാപിച്ചു. ഇതില്‍ ആദ്യ ബാച്ച് ശനിയാഴ്ച എത്തിച്ചേരും. ബാക്കിയുള്ള ഡോസുകള്‍ വരുന്ന ആഴ്ചകളില്‍ കൈമാറും. ഇതോടെ സെപ്റ്റംബറില്‍ ഫൈസര്‍ ഡോസുകള്‍ ഇരട്ടിയായി നല്‍കാന്‍ കഴിയുമെന്ന് മോറിസണ്‍ വ്യക്തമാക്കി.

ഒക്ടോബറില്‍ 11 മില്ല്യണ്‍ ഡോസുകള്‍ ലഭിക്കുന്നതിനാല്‍ ഈ മാസം കൂടുതല്‍ ഡോസ് ലഭിക്കേണ്ടത് ഓസ്‌ട്രേലിയയ്ക്ക് സുപ്രധാനമായിരുന്നു. വിവിധ സ്റ്റേറ്റുകളിലും, ടെറിറ്ററികളിലുമുള്ള ജിപി ക്ലിനിക്, ഫാര്‍മസികള്‍, സ്റ്റേറ്റ് വാക്‌സിനേഷന്‍ ഹബ്ബ് എന്നിവിടങ്ങളിലേക്ക് പുതിയ ഡോസുകള്‍ വിതരണം ചെയ്യും. ഓസ്‌ട്രേലിയയുടെ വാക്‌സിന്‍ സമ്മര്‍ദം കുറയുമ്പോള്‍ ദേശീയ ശേഖരത്തില്‍ നിന്നും യുകെയുടെ ബൂസ്റ്റര്‍ പ്രോഗ്രാമിലേക്ക് നാല് മില്ല്യണ്‍ ഡോസുകള്‍ തിരികെ നല്‍കും.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പദ്ധതി നടപ്പാക്കാന്‍ കാണിച്ച പരിശ്രമത്തിന് സ്‌കോട്ട് മോറിസണ്‍ നന്ദി പറഞ്ഞു. കരാര്‍ ആയതോടെ രാജ്യത്തെ വാക്‌സിനേഷന്‍ പദ്ധതി വേഗത്തിലാക്കാന്‍ കഴിയുമെന്ന് മോറിസണ്‍ വ്യക്തമാക്കി. വാക്‌സിനേഷന്‍ ബുക്കിംഗ് എടുത്തവര്‍ ഇത് കൃത്യമായി സ്വീകരിക്കാനാണ് പ്രധാനമന്ത്രി ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

അതേസമയം 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ നിലവില്‍ ആലോചിക്കുന്നില്ലെന്ന് മോറിസണ്‍ കൂട്ടിച്ചേര്‍ത്തു.


Other News in this category



4malayalees Recommends