ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്
ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്.

വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതനായ ആളാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് വിമര്‍ശനം.

അനിശ്ചിത കാലത്തേക്ക് ആരേയും ഡിറ്റക്ഷന്‍ സെന്ററില്‍ പാര്‍പ്പിക്കാനാകില്ലെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് 150 ലധികം പേരെ മോചിതരാക്കിയിരുന്നു. ഇവരില്‍ ഒരാളാണ് കുറ്റകൃത്യത്തില്‍ അറസ്റ്റിലായിരിക്കുന്നത്. ഇതു വന്‍ വിമര്‍ശനത്തിനിടയാക്കി.

സര്‍ക്കാര്‍ സംവിധാനത്തിന്റെ വീഴ്ചയാണ് കുറ്റകൃത്യത്തിലെത്തിയതെന്നാണ് ആരോപണം.

Other News in this category



4malayalees Recommends