ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്.

1989 മുതലുള്ള കണക്കുകള്‍ പ്രകാരം 1667 സ്ത്രീകള്‍ പങ്കാളികളാല്‍ കൊല്ലപ്പെട്ടെന്നാണ് ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി വ്യക്തമാക്കുന്നത്.

അതിനിടെ ആത്മഹത്യ തടയാനുള്ള അടിയന്തര നമ്പറുകളിലേക്കുള്ള ഫോണ്‍ വിളികളിലേക്കുള്ള കോളുകളുടെ എണ്ണം റെക്കോര്‍ഡിലെത്തി. 4351 കോളുകളും മെസേജുകളുമാണ് ഒറ്റ ദിവസം രേഖപ്പെടുത്തിയത്. ഗാര്‍ഹിക പീഡന കേസുകളെ കുറിച്ച് സര്‍ക്കാര്‍ വൈകാതെ ചര്‍ച്ച ചെയ്ത് നിയമ നിര്‍മ്മാണം ഉള്‍പ്പെടെ നടപ്പാക്കും.


Other News in this category



4malayalees Recommends