മൂന്നാം തരംഗത്തില്‍ ആശങ്കകള്‍ അവസാനിക്കാതെ ഓസ്‌ട്രേലിയയും ; കോവിഡ് റെക്കോര്‍ഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വാക്‌സിനേഷര്‍ ഊര്‍ജ്ജിതമാക്കി ; 16 വയസ്സിന് മുകളില്‍ 36.4 ശതമാനം പേരും വാക്‌സിന്‍ എടുത്തതായി ആരോഗ്യമന്ത്രി

മൂന്നാം തരംഗത്തില്‍ ആശങ്കകള്‍ അവസാനിക്കാതെ ഓസ്‌ട്രേലിയയും ; കോവിഡ് റെക്കോര്‍ഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വാക്‌സിനേഷര്‍ ഊര്‍ജ്ജിതമാക്കി ; 16 വയസ്സിന് മുകളില്‍ 36.4 ശതമാനം പേരും വാക്‌സിന്‍ എടുത്തതായി ആരോഗ്യമന്ത്രി
കോവിഡ് പ്രതിരോധത്തിനായി എല്ലാ വശങ്ങളും തേടുകയാണ് ഓസ്‌ട്രേലിയ. മറ്റ് രാജ്യങ്ങള്‍ പതറിയപ്പോള്‍ തങ്ങള്‍ വിജയിച്ചിടത്തു നിന്ന് ഒരടി പിന്നോട്ട് പോകാതിരിക്കാനായി പ്രതിരോധ തന്ത്രങ്ങള്‍ മാറി മാറി ഉപയോഗിക്കകുയാണ് രാജ്യം. കോവിഡ് ഭീതിയില്‍ ലോകം മുഴുവന്‍ പകച്ചു നിന്നപ്പോഴും വാക്‌സിനും ലോക്ക്ഡൗണും കൊണ്ട് ഒരുപരിധിവരെ പിടിച്ചു നിന്ന ഓസ്‌ട്രേലിയയില്‍ മൂന്നാം തരംഗത്തില്‍ റെക്കോര്‍ഡ് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1477 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്.

പുതിയ കണക്കു കൂടി ഉള്‍പ്പെടുത്തുമ്പോള്‍ 21000ത്തിലേറെ പേര്‍ കോവിഡ് ബാധിച്ചുകഴിഞ്ഞു. ഇതിനിടെ 20 മില്യണ്‍ വാക്‌സിന്‍ വിതരണവും ഓസ്‌ട്രേലിയയില്‍ പൂര്‍ത്തിയാക്കി. 16 വയസിന് മുകളില്‍ 36.4 ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞതായി ആരോഗ്യമന്ത്രി ഗ്രേഗ് ഹണ്ട് ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

നമ്മള്‍ വലിയൊരു മുന്നേറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്നും ഗ്രേഗ് വ്യക്തമാക്കി. നിലവിലെ കണക്കുകള്‍ പ്രകാരം ഓസ്‌ട്രേലിയ കോവിഡിനെ പ്രതിരോധിച്ച് ഇതിനൊപ്പം ജീവിക്കാന്‍ ശീലിക്കേണ്ടിയിരിക്കുന്നുവെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ കെല്ലി വ്യക്തമാക്കി. ആദ്യ ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം വച്ച് കണക്കു കൂട്ടിയാല്‍ ഇത്തരത്തില്‍ ഒരു ബാലന്‍സിലൂടെ മുന്നോട്ട് പോവുകയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ന്യൂ സൗത്ത് വെയില്‍സില്‍ 1288 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Other News in this category



4malayalees Recommends