Canada

കാനഡക്കാരേ എത്രയും വേഗം വിദേശങ്ങളില്‍ നിന്നും തിരിച്ച് വരൂ...കുറച്ച് കഴിഞ്ഞാല്‍ വിമാനങ്ങള്‍ പോലുമുണ്ടാകില്ല...!! കൊറോണപ്പേടിയില്‍ പൗരന്‍മാര്‍ക്ക് കടുത്ത മുന്നറിയിപ്പേകി കാനഡ; രാജ്യത്ത് 225 പേര്‍ക്ക് കോവിഡ്-19
ലോകമെമ്പാടുമുളള രാജ്യങ്ങളില്‍ കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ എത്രയും വേഗം മാതൃരാജ്യമായ കാനഡയിലേക്ക് തിരിച്ച് വരാന്‍ കാനഡക്കാരോട് ആവശ്യപ്പെട്ട് ഫെഡറല്‍ ഗവണ്‍മെന്റ് രംഗത്തെത്തി. നിലവില്‍ കാനഡയിലേക്ക് അത്യാവശ്യത്തിന് വിമാനങ്ങളുണ്ടെന്നും രോഗം കൂടുതല്‍ വഷളായാല്‍ അവ പോലും ഇല്ലാതാവുമെന്നും മാതൃരാജ്യത്തേക്ക് മടങ്ങി വരാന്‍ സാധിക്കില്ലെന്നുമാണ് കനേഡിയന്‍ സര്‍ക്കാര്‍ മുന്നറിയിപ്പേകുന്നത്.   പ്രധാനമായും യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ കാനഡക്കാരോടാണ് എത്രയും വേഗം തിരിച്ച് വരാന്‍ ഗ്ലോബല്‍ അഫയേര്‍സ് കാനഡ നിര്‍ദേശിച്ചിരിക്കുന്നത്.  യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ വ്യാപനം നാള്‍ക്ക് നാള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ അടക്കുകയും

More »

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് മാനിറ്റോബ പ്രൊവിന്‍സിലെ എല്ലാ സ്‌കൂളുകളും അടച്ചു പൂട്ടി; കിന്റര്‍ഗാര്‍ഡന്‍ മുതല്‍ ഗ്രേഡ് 12 വരെയുള്ള ക്ലാസുകളിലെയെല്ലാം അധ്യയനം നിര്‍ത്തിവെക്കും; അടച്ചിടുക മാര്‍ച്ച് 23 മുതല്‍ മൂന്ന് ആഴ്ച കാലത്തേക്ക്
കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് മാനിറ്റോബ പ്രൊവിന്‍സിലെ എല്ലാ സ്‌കൂളുകളും അടച്ചു പൂട്ടി. മാനിറ്റോബയുടെ വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കിന്റര്‍ഗാര്‍ഡന്‍ മുതല്‍ ഗ്രേഡ് 12 വരെയുള്ള ക്ലാസുകളിലെയെല്ലാം അധ്യയനം നിര്‍ത്തിവെക്കും. മാര്‍ച്ച് 23 മുതല്‍ മൂന്ന് ആഴ്ച കാലത്തേക്കാണ് ക്ലാസുകള്‍ നിര്‍ത്തലാക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണം പ്രവിശ്യയില്‍ വന്‍തോതില്‍

More »

കൊറോണ ആശങ്കയെ തുടര്‍ന്ന് ഐസൊലേഷനില്‍ പോകുന്ന ആദ്യ ലോക നേതാവായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ; ട്രൂഡോ 14 ദിവസം സെല്‍ഫ് ഐസൊലേഷനിലേക്ക് മാറുന്നത് യുകെയില്‍ നിന്ന് തിരിച്ചെത്തിയ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗര്‍ ട്രൂഡോയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഭാര്യയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജസ്റ്റിന്‍ ട്രൂഡോയെ ഐസൊലേഷനിലേയ്ക്ക് മാറ്റിയതായും ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ട്രൂഡോയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും

More »

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡി കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് ഐസൊലേഷനില്‍
കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡി കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് ഐസൊലേഷനില്‍. ഭാര്യക്ക് കൊവിഡ് ലക്ഷണങ്ങളോട് കൂടിയ പനി കണ്ടതിനെ തുടര്‍ന്നാണ് ജസ്റ്റിന്‍ ട്രൂഡിന്‍ സ്വയം ഐസൊലേഷനില്‍ കഴിയുന്നത്. ട്രൂഡിയുടെ ഭാര്യയായ ഗ്രിഗോറി ട്രൂഡി കഴിഞ്ഞ ദിവസം യു.കെയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടത്. ഇവരുടെ പരിശോധനഫലം ഇതുവരെ

More »

കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിന് ഫെബ്രുവരി 20ന് ആല്‍ബര്‍ട്ട പ്രൊവിന്‍സ് പുറപ്പെടുവിച്ച ഇന്‍വിറ്റേഷന്റെ വിശദവിവരങ്ങള്‍ പുറത്ത്; ആല്‍ബര്‍ട്ടയുടെ നാലാമത്തെ ഡ്രോയ്ക്കുള്ള മിനിമം സിആര്‍എസ് സ്‌കോര്‍ 300
കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിന് ഫെബ്രുവരി 20ന് ആല്‍ബര്‍ട്ട പ്രൊവിന്‍സ് പുറപ്പെടുവിച്ച ഇന്‍വിറ്റേഷന്റെ വിശദവിവരങ്ങള്‍ പുറത്ത്. 150 ഇന്‍വിറ്റിഷനുകളാണ് എക്‌സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകള്‍ക്കായി പുറപ്പെടുവിച്ചിരിക്കുന്നത്. ആല്‍ബര്‍ട്ട പ്രൊവിന്‍സിന്റെ നാലാമത്തെ ഡ്രോയാണ് ഇത്. 300 ആണ് ഈ ഡ്രോയുടെ പുതിയ

More »

കനേഡിയന്‍ സ്റ്റഡി പെര്‍മിറ്റ് കരസ്ഥമാക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത; കാനഡ അവതരിപ്പിച്ചിരിക്കുന്നത് സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം എന്ന പുതിയ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സമ്പ്രദായം; അപേക്ഷകന് ആശയക്കുഴപ്പം ഒഴിവാക്കാം
കനേഡിയന്‍ സ്റ്റഡി പെര്‍മിറ്റ് കരസ്ഥമാക്കാന്‍ ആഗ്രഹിയ്ക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം അഥവാ എസ് ഡി എസ് എന്ന ഒരു പുതിയ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സമ്പ്രദായം കാനഡ മുന്നോട്ടുവച്ചു. ഇതിലൂടെ ഡോക്യുമെന്റ് ചെക്ലിസ്റ്റ് സുരക്ഷിതമാക്കുവാനും ആശയക്കുഴപ്പങ്ങള്‍ക്കിടവരാതെ അപേക്ഷകന് യൂണിവേഴ്സിറ്റിയുമായുള്ള സമ്പര്‍ക്കം മുന്നോട്ടു

More »

കാനഡയില്‍ കൊറോണ വൈറസ് ബാധിച്ച് ആദ്യ മരണം
കാനഡയില്‍ കൊറോണ വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് കൊളംബിയയിലെ ലിന്‍വാലി കെയര്‍ സെന്ററിലുള്ള ആളാണ് മരിച്ചതെന്ന് പ്രവിശ്യാ ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു. രാജ്യത്ത് 71 പേര്‍ക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചിട്ടുള്ളത്. പുതിയതായി 14 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ അറിയിച്ചു. ലോകത്ത് 104 രാജ്യങ്ങളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗത്തിന്റെ പ്രഭവ

More »

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കാലിഫോര്‍ണിയന്‍ തീരത്ത് പിടിച്ചിട്ട ക്രൂയിസ് കപ്പലിലുള്ള കനേഡിയന്‍ പൗരന്മാരെ തിരിച്ചുകൊണ്ടുവരും; പൗരന്മാരെ തിരിച്ചുകൊണ്ടു വരാന്‍ പ്രത്യേക വിമാനമയയ്ക്കുമെന്ന് വ്യക്തമാക്കി അധികൃതര്‍; കപ്പലിലുള്ളത് 237 കാനഡക്കാര്‍
 കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കാലിഫോര്‍ണിയന്‍ തീരത്ത് പിടിച്ചിട്ട ക്രൂയിസ് കപ്പലിലുള്ള കനേഡിയന്‍ പൗരന്മാരെ തിരിച്ചുകൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഫെഡറല്‍ സര്‍ക്കാര്‍. കാനഡയില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം. ഗ്രാന്‍ഡ് പ്രിന്‍സസ് കപ്പലിലുള്ള കനേഡിയന്‍ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ വിമാനമയ്ക്കുമെന്ന്

More »

'ക്രൂയിസ് കപ്പലില്‍ യാത്രയ്‌ക്കൊരുങ്ങുന്നതിന് മുന്‍പ് രണ്ട് വട്ടം ചിന്തിക്കുക'; കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ക്രൂയിസ് കപ്പലില്‍ യാത്ര പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി കാനഡയുടെ ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍; ഒഴിവാക്കാന്‍ നിര്‍ദേശം
 കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ക്രൂയിസ് കപ്പലില്‍ യാത്ര പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി കാനഡയുടെ ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍. യാത്രക്കാര്‍, പ്രത്യേകിച്ച് പ്രായമായവരും ദുര്‍ബലമായ ആരോഗ്യ സ്ഥിതിയുള്ളവരും ക്രൂയിസില്‍ യാത്ര ചെയ്യുന്നത് ഒന്നുകൂടി ചിന്തിച്ചതിന് ശേഷം മാത്രം മതിയെന്നാണ് മുന്നറിയിപ്പ്. ക്രൂയിസ് കപ്പലില്‍ യാത്രയ്‌ക്കൊരുങ്ങുന്നതിന്

More »

കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍

ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)യുടെ മരണമാണ് കനേഡിയന്‍ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ഇക്കാര്യം പൊലീസ് സാജയുടെ ബന്ധുക്കളെ അറിയിച്ചു. മേയ് ഏഴിനാണ്

സിആര്‍എസ് ഡ്രോ സ്‌കോര്‍ 529 തൊട്ടു; പിആര്‍ പ്രതീക്ഷിച്ചിരിക്കുന്ന നല്ലൊരു ശതമാനം പേര്‍ക്കും അപ്രാപ്യം; കുതിച്ചുയര്‍ന്ന് ഗവണ്‍മെന്റ് റാങ്കിംഗ് സിസ്റ്റം

കാനഡയുടെ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം ഡ്രോ സ്‌കോറുകള്‍ തുടര്‍ച്ചയായി കുതിച്ചുയരുന്നത് പെര്‍മനന്റ് റസിഡന്‍സി അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പിആറിനായി റെക്കോര്‍ഡ് നിരക്കില്‍ ആളുകള്‍ അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ഉയര്‍ന്ന സ്‌കോര്‍ സാധാരണമായി മാറുന്നതെന്ന്

ഇന്‍ഫോസിസിന് 82 ലക്ഷം രൂപ പിഴ നല്‍കി കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ്; എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചതില്‍ കുറവെന്ന് ആരോപണം

കാനഡയില്‍ ഇന്‍ഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ. ഇന്ത്യന്‍ ഐടി കമ്പനിയില്‍ നിന്നും 1.34 ലക്ഷം കനേഡിയന്‍ ഡോളര്‍ പിഴ ഈടാക്കാനാണ് ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. 2020 ഡിസംബര്‍ 1ന് അവസാനിച്ച വര്‍ഷത്തില്‍ എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചത് കുറഞ്ഞ് പോയതിന്റെ

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് 'കനേഡിയന്‍ ചെക്കോവ്' എന്നും

കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ള ; ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 കാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന്

ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകം; ഒരു ഇന്ത്യക്കാരന്‍ കൂടി കാനഡയില്‍ അറസ്റ്റില്‍

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഒരു ഇന്ത്യക്കാരനെ കൂടി അറസ്റ്റ് ചെയ്ത കാനഡ പൊലീസ്. കാനഡയില്‍ താമസിക്കുന്ന 22 കാരനായ ഇന്ത്യന്‍ പൗരന്‍ അമര്‍ദീപ് സിംഗിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ നിജ്ജര്‍ വധവുമായി