Canada

ന്യൂ ഇയറില്‍ യാത്രയ്ക്കിറങ്ങിയവരെ വലച്ച് മോണ്‍ട്രിയാല്‍ വിമാനത്താവളത്തിലെ ജീവനക്കാരുടെ സമരം; എയര്‍ കാനഡയുടേതടക്കം വിമാന സര്‍വീസുകള്‍ വൈകിയെന്ന് റിപ്പോര്‍ട്ടുകള്‍
 കാനഡ മോണ്‍ട്രിയാലിന്റെ പിയറി എലിയട്ട് ട്രൂഡോ വിമാനത്താവളങ്ങത്തിലെ ഇന്ധനം നിറയ്ക്കുന്ന തൊഴിലാളികള്‍ പുതുവല്‍സര ദിനത്തില്‍ സമരത്തില്‍്. തൊഴിലുടമകളുമായി ബന്ധപ്പെട്ട കരാറില്‍ തീരുമാനം ഉണ്ടാകാത്തതാണ് ജീവനക്കാരെ സമരത്തിലേക്ക് നയിച്ചത്. എയര്‍ കാനഡയുടേതടക്കം വിമാന സര്‍വീസുകള്‍ വൈകിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 72 മണിക്കൂര്‍ നീളുന്ന സമരമാണ് തൊഴിലാളികള്‍ നടക്കുന്നത്. ആകെ 108 ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കും. പ്രതിദിനം 500 വിമാനങ്ങള്‍ക്ക് ഇവര്‍ ഇവിടെ ഇന്ധനം നിറയ്ക്കുന്നുണ്ട്.  ഡിസംബര്‍ 31ന് മുന്‍പ് തങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുന്ന കരാറിലെത്തണമെന്നായിരുന്നു് തൊഴിലാളികളുടെ നിലപാട്. കരാറിലെത്താന്‍ തൊഴിലുടമകള്‍ക്ക്  ഇന്നലെ ഉച്ച വരെയാണ് സമയം നല്‍കി. ഈ സമയത്തിനുള്ളില്‍ കരാറായില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്നായിരുന്നു ജീവനക്കാരുടെ

More »

മാതാപിതാക്കളെയും മുത്തച്ഛനേയും മുത്തശ്ശിയേയുമൊക്കെ കാനഡയിലേക്ക് കൊണ്ടുവരാമെന്ന് കണക്ക് കൂട്ടിയവര്‍ക്ക് തിരിച്ചടി; അടുത്ത ഘട്ട ഫാമിലി റീയൂണിയന്‍ പ്രോഗ്രാമില്‍ കാലതാമസം വരുത്തി കാനഡയിലെ ലിബറല്‍ സര്‍ക്കാര്‍
 അടുത്ത ഘട്ട ഫാമിലി റീയൂണിയന്‍ പ്രോഗ്രാമില്‍ കാലതാമസം വരുത്തി കാനഡയിലെ ലിബറല്‍ സര്‍ക്കാര്‍. സ്‌കീമില്‍ പുതിയ പരിഷ്‌കരണങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഇമിഗ്രേഷന്‍ റെഫ്യൂജി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ പ്രസ്താവനയില്‍ വ്യക്തമാക്കി. കാനഡയിലേക്ക് രക്ഷകര്‍ത്താക്കളെയും ഗ്രാന്‍ഡ് പാരന്റ്‌സിനെയും കൊണ്ടുവരാന്‍ അപേക്ഷിക്കാവുന്ന പദ്ധതിയാണിത്.

More »

കാനഡ മോണ്‍ട്രിയാല്‍ ട്രൂഡോ വിമാനത്താവളത്തില്‍ നിന്ന് ന്യൂ ഇയര്‍ യാത്രകള്‍ പ്ലാന്‍ ചെയ്തിട്ടുള്ളവര്‍ ശ്രദ്ധിക്കുക; സമരം പ്രഖ്യാപിച്ച് വിമാനത്താവളത്തിലെ ഇന്ധനം നിറയ്ക്കുന്ന തൊഴിലാളികള്‍; യാത്രാ തടസമുണ്ടായേക്കാം
കാനഡ മോണ്‍ട്രിയാലിന്റെ പിയറി എലിയട്ട് ട്രൂഡോ വിമാനത്താവളങ്ങത്തിലെ ഇന്ധനം നിറയ്ക്കുന്ന തൊഴിലാളികള്‍ പുതുവല്‍സര ദിനത്തില്‍ സമരത്തിന്. തൊഴിലുടമകളുമായി ബന്ധപ്പെട്ട കരാറില്‍ തീരുമാനം ഉണ്ടാകാത്തതാണ് ജീവനക്കാരെ സമരത്തിലേക്ക് നയിച്ചത്. ഇതോടെ ന്യൂഇയറിന്റെ ഭാഗമായി പ്ലാന്‍ ചെയ്ത യാത്രങ്ങളില്‍ തടസമുണ്ടാകുമോ എന്ന ആശങ്കയിലാണ് യാത്രക്കാര്‍. ഇതിനോടകം തന്നെ ജീവനക്കാര്‍ സമരത്തിന്

More »

ഡോട് കോം ഡൊമെയ്‌നുകള്‍ ഉപേക്ഷിച്ച് ഡോട് സിഎ ഡൊമെയ്‌നുകള്‍ തിരഞ്ഞെടുക്കണം; രാജ്യസ്‌നേഹികള്‍ ഡോട് സിഎ തിരഞ്ഞെടുക്കണമെന്ന ആഹ്വാനവുമായി കനേഡിയന്‍ ഡൊമെയ്ന്‍ ഏജന്‍സി
 സ്വന്തം രാജ്യത്തെ സംരംഭകരോടു ഡോട് കോം ഡൊമെയ്‌നുകള്‍ ഉപേക്ഷിച്ച് ഡോട് സിഎ ഡൊമെയ്‌നുകള്‍ തിരഞ്ഞെടുക്കാന്‍ ആഹ്വാനം ചെയ്ത് കനേഡിയന്‍ ഡൊമെയ്ന്‍ ഏജന്‍സി. ഇതിനായി വന്‍ തോതിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. ടെലിവിഷനിലുള്‍പ്പടെ ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങളും നല്‍കി.രാജ്യസ്‌നേഹികള്‍ ഡോട് സിഎ തിരഞ്ഞെടുക്കും എന്ന സൂചന നല്‍കിയ ടിവി

More »

സൗത്തേണ്‍ ബ്രിട്ടീഷ് കൊളമ്പിയ ആല്‍ബര്‍ട്ട എന്നിവങ്ങളിലെ പര്‍വ്വത മേഖലകളില്‍ ഹിമപാത മുന്നറിയിപ്പ്; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം
 സൗത്തേണ്‍ ബ്രിട്ടീഷ് കൊളമ്പിയ ആല്‍ബര്‍ട്ട എന്നിവങ്ങളിലെ പര്‍വ്വത മേഖലകളില്‍ ഹിമപാത മുന്നറിയിപ്പ്. ബാന്‍ഫ്, യോഹോ, കൂടെനേയ് തുടങ്ങിയ ദേശീയോദ്യാനങ്ങളില്‍ മിതമായ തോതില്‍ മുന്നറിയിപ്പ് ബാധകമാണെന്ന് പാര്‍ക്‌സ് കാനഡ വ്യക്തമാക്കി. പര്‍വ്വത നിരകളിലെ സ്‌പോപാക്ക് ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണമെന്ന് അധികൃതര്‍ ഇവിടെയുള്ളവരോട് വ്യക്തമാക്കി. ഇവര്‍ ജാഗ്രതയുള്ളതും കൃത്യവുമായ

More »

അശ്ലീല ചിത്രങ്ങളുടെയുടെയും വീഡിയോയുടെയും കൈമാറ്റവുമായി ബന്ധപ്പെട്ട് കാനഡയില്‍ പോലീസ് കൈകാര്യം ചെയ്യുന്നത് 5000ത്തോളം കേസുകള്‍; ഇവയില്‍ അധികം റിവഞ്ച് പോണെന്നും റിപ്പോര്‍ട്ട്
 അശ്ലീല ചിത്രങ്ങളുടെയുടെയും വീഡിയോയുടെയും  കൈമാറ്റവുമായി ബന്ധപ്പെട്ട് കാനഡയിലെ പോലീസ് അധികൃതര്‍ കൈകാര്യം ചെയ്യുന്നത് 5000ത്തോളം പരാതികള്‍. റിവഞ്ച് പോണ്‍ ആണ് ഇവയില്‍ അധികവും. പ്രണയവുമായി ബന്ധപ്പെട്ട വെറുപ്പും പ്രതികാരവുമാണ് ഇത്തരം ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കാനുള്ള പ്രധാന കാരണം.  നഗ്നചിത്രങ്ങളുടെയും വീഡിയോകളുടെയും നിയമാനുസൃതമല്ലാത്ത വിതരണം 2014ലാണ് ഫെഡറല്‍

More »

സസ്‌കാചിവന്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കുന്നതിനായി 183 ഇന്‍വിറ്റേഷനുകള്‍ അയച്ചു; യോഗ്യതയ്ക്ക് ഒരു ജോബ് ഓഫറും ആവശ്യമില്ലെന്നത് പ്രധാന കാര്യം
 ഏറ്റവും പുതിയ ഡ്രോയില്‍ പടിഞ്ഞാറന്‍ കാനഡയിലെ സസ്‌കാചിവന്‍ പ്രൊവിന്‍സ് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കുന്നതിനായി 593 ഇന്‍വിറ്റേഷനുകള്‍ അയച്ചു. ഡിസംബര്‍ 20 നാണ് സസ്‌കാചിവന്‍ ഇമിഗ്രന്റെ നോമിനി പ്രോഗ്രാം (എസ്‌ഐഎന്‍പി) ഇന്‍വിറ്റേഷനുകള്‍ പുറപ്പെടുവിച്ചത്. യോഗ്യതയ്ക്ക് ഒരു ജോബ് ഓഫറും ആവശ്യമില്ല. എസ്‌ഐഎന്‍പിക്ക്

More »

മനിറ്റോബ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കുന്നതിനായി 183 ഇന്‍വിറ്റേഷനുകള്‍ അയച്ചു; പ്രൊവിന്‍സ് ഈ വര്‍ഷം ആകെ പുറപ്പെടുവിച്ചത് 7,545 ഇന്‍വിറ്റിഷനുകള്‍
 ഏറ്റവും പുതിയ ഡ്രോയില്‍ മനിറ്റോബ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കുന്നതിനായി 183  ഇന്‍വിറ്റേഷനുകള്‍ അയച്ചു. ഡിസംബര്‍ 19 നാണ് മനിറ്റോബ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം (എംപിഎന്‍പി) ഇന്‍വിറ്റേഷനുകള്‍ പുറപ്പെടുവിച്ചത്. മനിറ്റോബയിലെ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍, വിദേശത്തു നിന്നുള്ള തൊഴിലാളികള്‍, ഇന്റര്‍നാഷണല്‍ എജുക്കേഷന്‍ സ്‌കീം തുടങ്ങിയ

More »

ഇന്ത്യയിലെ വിവാദ പൗരത്വ ഭേതഗതി ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ കാനഡയിലെ ടൊറന്റോയില്‍ ഒത്തു ചേര്‍ന്നത് നൂറു കണക്കിന് പേര്‍; നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത് വിദ്യാര്‍ത്ഥികളുള്‍പ്പടെ നിരവധി പേര്‍
 ഇന്ത്യയിലെ വിവാദ പൗരത്വ ഭേതഗതി ബില്ലിനെതിരെ പ്രതിഷേധിക്കാന്‍ കാനഡയിലെ ടൊറന്റോയില്‍ ഒത്തു ചേര്‍ന്നത് നൂറു കണക്കിന് പേര്‍. ഇന്ത്യയിലെ ഭിന്നിപ്പിന്റെ രാഷ്ട്രീയം കാനഡയിലെ ഇന്ത്യന്‍ സമൂഹത്തിനിടയിലും പിരിമുറുക്കം സൃഷ്ടിച്ചിട്ടുണ്ടെന്ന് പ്രതിഷേധത്തിനു ഒത്തുചേര്‍ന്നവരില്‍ ചിലര്‍ പറഞ്ഞു. പൗരത്വ ഭേതഗതി ബില്ലുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍

More »

കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍

ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)യുടെ മരണമാണ് കനേഡിയന്‍ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ഇക്കാര്യം പൊലീസ് സാജയുടെ ബന്ധുക്കളെ അറിയിച്ചു. മേയ് ഏഴിനാണ്

സിആര്‍എസ് ഡ്രോ സ്‌കോര്‍ 529 തൊട്ടു; പിആര്‍ പ്രതീക്ഷിച്ചിരിക്കുന്ന നല്ലൊരു ശതമാനം പേര്‍ക്കും അപ്രാപ്യം; കുതിച്ചുയര്‍ന്ന് ഗവണ്‍മെന്റ് റാങ്കിംഗ് സിസ്റ്റം

കാനഡയുടെ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം ഡ്രോ സ്‌കോറുകള്‍ തുടര്‍ച്ചയായി കുതിച്ചുയരുന്നത് പെര്‍മനന്റ് റസിഡന്‍സി അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പിആറിനായി റെക്കോര്‍ഡ് നിരക്കില്‍ ആളുകള്‍ അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ഉയര്‍ന്ന സ്‌കോര്‍ സാധാരണമായി മാറുന്നതെന്ന്

ഇന്‍ഫോസിസിന് 82 ലക്ഷം രൂപ പിഴ നല്‍കി കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ്; എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചതില്‍ കുറവെന്ന് ആരോപണം

കാനഡയില്‍ ഇന്‍ഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ. ഇന്ത്യന്‍ ഐടി കമ്പനിയില്‍ നിന്നും 1.34 ലക്ഷം കനേഡിയന്‍ ഡോളര്‍ പിഴ ഈടാക്കാനാണ് ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. 2020 ഡിസംബര്‍ 1ന് അവസാനിച്ച വര്‍ഷത്തില്‍ എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചത് കുറഞ്ഞ് പോയതിന്റെ

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് 'കനേഡിയന്‍ ചെക്കോവ്' എന്നും

കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ള ; ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 കാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന്

ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകം; ഒരു ഇന്ത്യക്കാരന്‍ കൂടി കാനഡയില്‍ അറസ്റ്റില്‍

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഒരു ഇന്ത്യക്കാരനെ കൂടി അറസ്റ്റ് ചെയ്ത കാനഡ പൊലീസ്. കാനഡയില്‍ താമസിക്കുന്ന 22 കാരനായ ഇന്ത്യന്‍ പൗരന്‍ അമര്‍ദീപ് സിംഗിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ നിജ്ജര്‍ വധവുമായി