Canada

ഉക്രൈന്‍ വിമാനം തകര്‍ന്നു വീണത് ഇറാന്റെ മിസൈല്‍ പതിച്ചാണെന്ന ആരോപണവുമായി കാനഡയും രംഗത്ത്; അപകടം ഹൃദയം തകര്‍ക്കുന്ന സംഭവമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ; വ്യക്തമായ ഉത്തരം നല്‍കണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് ട്രൂഡോ
ഉക്രൈയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം കത്തിയമര്‍ന്ന സംഭവത്തില്‍ ഇറാനോട് ഉത്തരം തേടി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വിമാനാപകടത്തില്‍ 176 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 65 പേര്‍ കാനഡക്കാരാണ്. ഈ സാഹചര്യത്തിലാണ് ജസ്റ്റിന്‍ ട്രൂഡോ ഇറാനോട് വിശദീകരണം തേടിയത്. വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി ട്രൂഡോ അനുശോചനം അറിയിച്ചു. സംഭവത്തില്‍ സഖ്യ കക്ഷികള്‍ക്കൊപ്പം ചേര്‍ന്ന് അന്വേഷണം നടത്തുമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അദ്ദേഹം ഉറപ്പ് നല്‍കി. അപകടത്തെ 'ഹൃദയം തകര്‍ക്കുന്ന സംഭവമാണെന്നാണ് ജസ്റ്റിന്‍ ട്രൂഡോ വിശേഷിപ്പിച്ചത്. അപകടത്തെ സംബന്ധിച്ച് കാനഡക്കാര്‍ക്ക് നിരവധി ചോദ്യങ്ങള്‍ ഉണ്ടെന്നും വ്യക്തമായ ഉത്തരം ആവശ്യമാണെന്നും ട്രൂഡോ

More »

2020ലെ ആദ്യത്തെ എക്‌സ്പ്രസ് എന്‍ട്രി ഡ്രോ പുറപ്പെടുവിച്ച് കാനഡ; ഇഷ്യു ചെയ്തിരിക്കുന്നത് കനേഡിയന്‍ പെന്‍മെനന്റ് റെസിഡന്‍സിനായുള്ള 3400 ഇന്‍വിറ്റേഷനുകള്‍; ഇന്‍വിറ്റിഷന്‍ ലഭിക്കാന്‍ ആവശ്യമായ മിനിമം സിആര്‍എസ് 473 ആയി വര്‍ധിപ്പിച്ചു
 2020ലെ ആദ്യത്തെ എക്‌സ്പ്രസ് എന്‍ട്രി ഡ്രോ പുറപ്പെടുവിച്ച് കാനഡ. കനേഡിയന്‍ പെന്‍മെനന്റ് റെസിഡന്‍സിനായുള്ള 3400 ഇന്‍വിറ്റേഷനുകളാണ് ഇഷ്യു ചെയ്തിരിക്കുന്നത്. ജനുവരി 8ന് പുറപ്പെടുവിച്ച് ഡ്രോയില്‍ ഇന്‍വിറ്റിഷന്‍ ലഭിക്കാന്‍ ആവശ്യമായ മിനിമം കോംപര്‍ഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം സ്‌കോര്‍ (സിആര്‍എസ്) 473 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്.  നൈപുണ്യമുള്ള വിദേശ തൊഴിലാളികളെ

More »

ഗര്‍ഭിണികളായ സ്ത്രീകള്‍ കാനഡയിലെത്തി പ്രസവിക്കുകയും കുട്ടിക്ക് അതുവഴി കനേഡിയന്‍ പൗരത്വം ലഭിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നു; ബെര്‍ത്ത് ടൂറിസത്തിന് അന്ത്യം കുറിക്കാന്‍ കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം വ്യാപകം
 ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ഒട്ടാവയോട് ആവശ്യപ്പെട്ട് റിച്ച്‌മോണ്ട് മേയര്‍. ഗര്‍ഭിണികളായ സ്ത്രീകള്‍ കാനഡയിലെത്തുകയും കാനഡയില്‍ വച്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും അതുവഴി കുട്ടികള്‍ക്ക് കനേഡിയന്‍ പൗരത്വം ലഭിക്കുകയും ചെയ്യുന്ന രീതിക്ക് അന്ത്യം കുറിക്കാനാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. കാനഡയില്‍ ജനിക്കുന്ന ആര്‍ക്കും കനേഡിയന്‍

More »

മോണ്‍ട്രിയാല്‍-ട്രുഡോ വിമാനത്താവളത്തില്‍ നിന്ന് ബഗോവിലയിലേക്ക് പോകുകയായിരുന്ന വിമാനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; സംഭവം നടന്നത് വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍; അപകടം തലനാരിഴയ്ക്ക് ഒഴിവായി; വീഡിയോ ദൃശ്യങ്ങള്‍ കാണാം
 വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ടയര്‍ ഊരിത്തെറിച്ചു. എയര്‍ കാനഡ എക്സ്പ്രസിന്റെ 8-300 വിമാനത്തിന്റെ ടയറുകളില്‍ ഒന്നാണ് റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്നയുടന്‍ ഊരിത്തെറിച്ചത്. മോണ്‍ട്രിയാല്‍-ട്രുഡോ വിമാനത്താവളത്തില്‍ വച്ചാണ് സംഭവം. ഇടതുഭാഗത്തെ പ്രധാന ലാന്‍ഡിങ് ഗിയറിലെ രണ്ട് ചക്രങ്ങളില്‍ ഒന്നാണ് ഊരിത്തെറിച്ചത്. ലാന്‍ഡിങ് ഗിയറില്‍ നിന്ന് തീ ഉയരുന്നതും

More »

ഒന്റാരിയോ സെക്കന്ററി സ്‌കൂള്‍ ടീച്ചേഴ്‌സ് ഫെഡറേഷന്‍ ബുധനാഴ്ച ഏകദിന സമരത്തില്‍; ലൈം സ്റ്റോണ്‍ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ് ഉള്‍പ്പടെ എട്ടോളം സ്‌കൂള്‍ ബോര്‍ഡുകളെ സമരം ബാധിക്കും
ഒന്റാരിയോ പബ്ലിക് ഹൈസ്‌കൂളിലെ അധ്യാപക യൂണിയന്‍ ബുധനാഴ്ച സമയത്തില്‍. ജനുവരി 8ന് നടക്കുന്ന ഏകദിന സമരത്തില്‍ ലൈം സ്റ്റോണ്‍ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡിലെ (എല്‍ഡിഎസ്ബി) അധ്യാപകരും പങ്കെടുക്കുമെന്ന് ദി ഒന്റാരിയോ സെക്കന്ററി സ്‌കൂള്‍ ടീച്ചേഴ്‌സ് ഫെഡറേഷന്‍ (ഒഎസ്എസ്ടിഎഫ്) പ്രഖ്യാപിച്ചു. എല്‍ഡിഎസ്ബിയുടെ കീഴില്‍ വരുന്ന 6000ത്തോളം വിദ്യാര്‍ത്ഥികളെ സമരം ബാധിക്കുമെന്ന് ഇതോടെ

More »

മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ പൗരന്‍മാരെ കുറിച്ച് ഏറെ ഉത്കണ്ഠയുണ്ടെന്ന് വ്യക്തമാക്കി കാനേഡിയന്‍ സര്‍ക്കാര്‍; പ്രസ്താവന യുഎസ് വ്യോമാക്രമണത്തില്‍ ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനി ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍
മിഡില്‍ ഈസ്റ്റിലെ കാനേഡിയന്‍ പൗരന്‍മാരെ കുറിച്ച് ഏറെ ഉത്കണ്ഠയുണ്ടെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന യു എസ് വ്യോമാക്രമണത്തില്‍ ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനി ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പൗരന്‍മാരുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് കാനേഡിയന്‍ സര്‍ക്കാര്‍ രംഗത്തെത്തിയത്. ' ഞങ്ങളുടെ

More »

എഫ്എസ്ടിപി, എഫ്എസ്ഡബ്ല്യുപി എന്നീ രണ്ട് എക്‌സ്പ്രസ് എന്‍ട്രി പ്രോഗ്രാമുകള്‍ക്ക് ആവശ്യമായ സെറ്റില്‍മെന്റ് ഫണ്ട് അപ്‌ഡേറ്റ് ചെയ്ത് കാനഡ; കൂടുതല്‍ വിവരങ്ങള്‍ക്ക് വായിക്കുക
 സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് കാനഡയിലേക്ക് കുടിയേറാന്‍ ആവശ്യമായ ഫണ്ട് അപ്‌ഡേറ്റ് ചെയ്ത് ഫെഡറല്‍ ഗവണ്‍മെന്റ്. തൊഴിലുമായി ബന്ധപ്പെട്ട ഓഫര്‍ ഇല്ലാതെ കുടിയേറ്റത്തിന് യോഗ്യരാകാന്‍ തങ്ങള്‍ക്ക് സേവിംഗ്‌സ് ആയി നിശ്ചിത തുക കൈവശമുണ്ടെന്ന് കുടിയേറ്റക്കാര്‍ക്ക് തെളിയിക്കേണ്ടതുണ്ട്. എക്‌സ്പ്രസ് എന്‍ട്രി വഴി കൈകാര്യം ചെയ്യുന്ന ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍

More »

എച്ച്1ബി വിസ അനുവദിക്കുന്നതിലെ കാലതാമസം; 2020ല്‍ വരാനിരിക്കുന്നത് കൂടുതല്‍ വെല്ലുവിളികള്‍; പുതിയ രജിസ്‌ട്രേഷന്‍ പ്രക്രിയയിലെ അവ്യക്തതയാണ് വിസ അനുവദിക്കുന്നതില്‍ കാലതാമസം വരുത്തുന്നു
 എച്ച്1ബി വിസ അനുവദിക്കാന്‍ അമേരിക്ക കാലതാമസം വരുത്തുന്നത് കാരണം 2020ല്‍ ഇന്ത്യന്‍ ഐടി മേഖല ഏറെ ബാധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഏപ്രിലില്‍ തുടക്കമിട്ട പുതിയ രജിസ്‌ട്രേഷന്‍ പ്രക്രിയയിലെ അവ്യക്തതയാണ് വിസ അനുവദിക്കുന്നതില്‍ കാലതാമസം നേരിടാനുള്ള പ്രധാന കാരണം. നവംബറില്‍ ഡൊണാള്‍ഡ് ട്രംപ് രണ്ടാമതും അധികാരത്തില്‍ എത്തുകയാണെങ്കില്‍ അനിശ്ചിതത്വം വീണ്ടും

More »

കുട്ടികള്‍ക്കുള്ള ഏതാനും ഹൂഡീസും സ്വെറ്റ്ഷര്‍ട്ടുകളും വിപണിയില്‍ നിന്ന് പിന്‍വലിച്ച് ഹെല്‍ത്ത് കാനഡ; പിന്‍വലിച്ചത് 2015 നവംബറിനും 2019 ഓഗസ്റ്റിനുമിടയില്‍ വിറ്റ വസ്ത്രങ്ങള്‍
 കുട്ടികള്‍ക്കുള്ള ഏതാനും ഹൂഡീസും സ്വെറ്റ്ഷര്‍ട്ടുകളും വിപണിയില്‍ നിന്ന് പിന്‍വലിച്ച് ഹെല്‍ത്ത് കാനഡ. ചരടോടു കൂടിയ ഹൂഡീസും സ്വെറ്റ്ഷര്‍ട്ടുകളുമാണ് ഹെല്‍ത്ത് കാനഡ പിന്‍വലിക്കുന്നതായി അറിയിച്ചത്. കഴുത്തില്‍ കുരുങ്ങുകയും ശ്വാസം മുട്ടലുണ്ടായി അപകടം സംഭവിക്കാനും സാധ്യതയുള്ളതിനാലാണ് ഇത്തരം വസ്ത്രങ്ങള്‍ പിന്‍വലിക്കാന്‍ കാരണം.  ഈ ചരടുകള്‍ കളിസ്ഥലത്തെ വിവിധ ഉപകരങ്ങള്‍,

More »

കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍

ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)യുടെ മരണമാണ് കനേഡിയന്‍ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ഇക്കാര്യം പൊലീസ് സാജയുടെ ബന്ധുക്കളെ അറിയിച്ചു. മേയ് ഏഴിനാണ്

സിആര്‍എസ് ഡ്രോ സ്‌കോര്‍ 529 തൊട്ടു; പിആര്‍ പ്രതീക്ഷിച്ചിരിക്കുന്ന നല്ലൊരു ശതമാനം പേര്‍ക്കും അപ്രാപ്യം; കുതിച്ചുയര്‍ന്ന് ഗവണ്‍മെന്റ് റാങ്കിംഗ് സിസ്റ്റം

കാനഡയുടെ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം ഡ്രോ സ്‌കോറുകള്‍ തുടര്‍ച്ചയായി കുതിച്ചുയരുന്നത് പെര്‍മനന്റ് റസിഡന്‍സി അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പിആറിനായി റെക്കോര്‍ഡ് നിരക്കില്‍ ആളുകള്‍ അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ഉയര്‍ന്ന സ്‌കോര്‍ സാധാരണമായി മാറുന്നതെന്ന്

ഇന്‍ഫോസിസിന് 82 ലക്ഷം രൂപ പിഴ നല്‍കി കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ്; എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചതില്‍ കുറവെന്ന് ആരോപണം

കാനഡയില്‍ ഇന്‍ഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ. ഇന്ത്യന്‍ ഐടി കമ്പനിയില്‍ നിന്നും 1.34 ലക്ഷം കനേഡിയന്‍ ഡോളര്‍ പിഴ ഈടാക്കാനാണ് ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. 2020 ഡിസംബര്‍ 1ന് അവസാനിച്ച വര്‍ഷത്തില്‍ എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചത് കുറഞ്ഞ് പോയതിന്റെ

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് 'കനേഡിയന്‍ ചെക്കോവ്' എന്നും

കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ള ; ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 കാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന്

ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകം; ഒരു ഇന്ത്യക്കാരന്‍ കൂടി കാനഡയില്‍ അറസ്റ്റില്‍

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഒരു ഇന്ത്യക്കാരനെ കൂടി അറസ്റ്റ് ചെയ്ത കാനഡ പൊലീസ്. കാനഡയില്‍ താമസിക്കുന്ന 22 കാരനായ ഇന്ത്യന്‍ പൗരന്‍ അമര്‍ദീപ് സിംഗിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ നിജ്ജര്‍ വധവുമായി