Canada

കുട്ടികളെ ഏറ്റവും നന്നായി വളര്‍ത്താന്‍ പറ്റിയ രാജ്യങ്ങളുടെ പട്ടികയില്‍ കാനഡയ്ക്ക് നാലാം സ്ഥാനം; അംഗീകാരം പെന്‍സില്‍വാനിയ സര്‍വകലാശാല തയാറാക്കിയ റാങ്കിംഗില്‍
കുട്ടികളെ ഏറ്റവും നന്നായി വളര്‍ത്താന്‍ പറ്റിയ രാജ്യങ്ങളുടെ പട്ടികയില്‍ കാനഡയ്ക്ക് നാലാം സ്ഥാനം. പെന്‍സില്‍വാനിയ സര്‍വകലാശാലയാണ് റാങ്കിംഗ് തയാറാക്കിയിരിക്കുന്നത്. സ്‌കാന്റിനേവിയന്‍ രാഷ്ട്രങ്ങളായ ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വരുന്നത്. ഉദാരമായ മെറ്റേര്‍ണിറ്റി, പറ്റേണിറ്റി ലീവ് നയങ്ങളാണ് കുടുംബ ജീവിതം തുടങ്ങാന്‍ ഏറ്റവും അനുകൂലമായയിടമായി ഡെന്‍മാര്‍ക്കിനെ മാറ്റിയത്. അതുപോലെ തന്നെ രാജ്യത്തെ ആരോഗ്യ പരിരക്ഷാ സംവിധാനവും വിദ്യാഭ്യാസ മേഖലയും ഏറെ മികച്ചതാണ്. സാമാനമായ കാരണങ്ങള്‍ തന്നെയാണ് സ്വീഡനെയും ഡെന്‍മാര്‍ക്കിനെയും മുന്നിലെത്തിച്ചത്. ഒപ്പം സാമൂഹ്യ പരിരക്ഷാ പദ്ധതികള്‍ക്ക് ഉയര്‍ന്ന പ്രാധാന്യം നല്‍കുന്നതും കുറഞ്ഞ കുറ്റകൃത്യ നിരക്കും ഈ രാജ്യങ്ങളെ മികച്ചതാക്കുന്നു.  ആദ്യത്തെ

More »

ഉക്രൈന്‍ വിമാനം തകര്‍ത്ത സംഭവത്തില്‍ ഡോണള്‍ഡ് ട്രംപിനെയും ഇറാനെയും പഴിചാരി കനേഡിയന്‍ പ്രധാനമന്ത്രി; ഇരുകൂട്ടരും സ്ഥിതിഗതികള്‍ വഷളാക്കിയിരുന്നില്ലെങ്കില്‍ ഇങ്ങനെയൊരു ദുരന്തമുണ്ടാകില്ലായിരുന്നെന്ന് ജസ്റ്റിന്‍ ട്രൂഡോ
ഉക്രൈന്‍ വിമാനം തകര്‍ത്ത സംഭവത്തില്‍ ഡോണള്‍ഡ് ട്രംപിനെയും ഇറാനെയും പഴിചാരി കനേഡിയന്‍ പ്രധാനമന്ത്രി. ഇരുകൂട്ടരും സ്ഥിതിഗതികള്‍ വഷളാക്കിയിരുന്നില്ലെങ്കില്‍ ഇങ്ങനെയൊരു ദുരന്തമുണ്ടാകില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധമുണ്ടാകുമ്പോള്‍ നിഷ്‌കളങ്കരാണ് ഇരകളാകുന്നതെന്നും കനേഡിയന്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉക്രെയ്ന്‍ വിമാനം തകര്‍ന്നതുമായി ബന്ധപ്പെട്ട

More »

ഹാരിയുടെയും മേഗന്റെയും സുരക്ഷാ ചെലവുകള്‍ വഹിക്കുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ; രാജദമ്പതികളെ സംരക്ഷിക്കാന്‍ കാനഡ പ്രതിവര്‍ഷം 1.3 ദശലക്ഷം ഡോളര്‍ ചെലവാക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്
 രാജകീയമായ പദവികള്‍ ഉപേക്ഷിച്ച് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്‍ മാര്‍ക്കിളിന്റെയും തീരുമാനമാണ് ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ചാ വിഷയം. കാനഡയിലെ വാന്‍കൂവറിലാകും ഹാരിയും മേഗനും താമസമുറപ്പിക്കുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന. 2019 അവസാനം ഹാരിയും മേഗനും മകനൊപ്പം വാന്‍കൂവറില്‍ അവധിക്കാലം ചെലവഴിച്ചതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ടുകള്‍

More »

ഒന്റാരിയോയില്‍ ആണവദുരന്ത ദുരന്തം സൂചിപ്പിക്കുന്ന തെറ്റായ അലര്‍ട്ട് കണ്ട് പരിഭ്രാന്തിയിലായി ജനങ്ങള്‍; പിശക് സംഭവിച്ചതാണെന്ന് വ്യക്തമാക്കി മാപ്പ് പറഞ്ഞ് തലയൂരി സര്‍ക്കാര്‍; അന്വേഷം ആവശ്യപ്പെട്ട് പ്രാദേശിക മേയര്‍മാര്‍
ന്യൂക്ലിയര്‍ അലേര്‍ട്ട് സൂചിപ്പിക്കുന്ന തെറ്റായ അലാം ജനങ്ങള്‍ക്ക് നല്‍കിയതിന് മാപ്പ് പറഞ്ഞ് കനേഡിയന്‍ പ്രൊവിന്‍സായ ഒന്റാരിയോ. ടൊറന്റോയ്ക്ക് സമീപമുള്ള ഒരു ആണവ നിലയത്തില്‍ ഉണ്ടായെന്ന് സൂചിപ്പിക്കുന്ന അപകടവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു അലാം. ഏറെ കാലപ്പഴക്കമുള്ള പിക്കറിങ് പ്ലാന്റിനെ കുറിച്ചുള്ള സന്ദേശം ആശങ്ക പടര്‍ത്തുന്നതിന് കാരണമായതിനാല്‍ തന്നെ സംഭവത്തില്‍ അരിശം

More »

സസ്‌കാചിവന്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കുന്നതിനായി 308 ഇന്‍വിറ്റേഷനുകള്‍ അയച്ചു; യോഗ്യതയ്ക്ക് ഒരു ജോബ് ഓഫറും ആവശ്യമില്ലെന്നത് പ്രധാന കാര്യം
 ഏറ്റവും പുതിയ ഡ്രോയില്‍ പടിഞ്ഞാറന്‍ കാനഡയിലെ സസ്‌കാചിവന്‍ പ്രൊവിന്‍സ് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കുന്നതിനായി 308 ഇന്‍വിറ്റേഷനുകള്‍ അയച്ചു. ജനുവരി 9 നാണ് സസ്‌കാചിവന്‍ ഇമിഗ്രന്റെ നോമിനി പ്രോഗ്രാം (എസ്ഐഎന്‍പി) ഇന്‍വിറ്റേഷനുകള്‍ പുറപ്പെടുവിച്ചത്. യോഗ്യതയ്ക്ക് ഒരു ജോബ് ഓഫറും ആവശ്യമില്ല. എസ്ഐഎന്‍പിക്ക് മുന്‍പാകെ

More »

ഉക്രൈന്‍ വിമാനം തകര്‍ന്നു വീണത് ഇറാന്റെ മിസൈല്‍ പതിച്ചാണെന്ന ആരോപണവുമായി കാനഡയും രംഗത്ത്; അപകടം ഹൃദയം തകര്‍ക്കുന്ന സംഭവമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ; വ്യക്തമായ ഉത്തരം നല്‍കണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് ട്രൂഡോ
ഉക്രൈയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം കത്തിയമര്‍ന്ന സംഭവത്തില്‍ ഇറാനോട് ഉത്തരം തേടി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വിമാനാപകടത്തില്‍ 176 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 65 പേര്‍ കാനഡക്കാരാണ്. ഈ സാഹചര്യത്തിലാണ് ജസ്റ്റിന്‍ ട്രൂഡോ ഇറാനോട് വിശദീകരണം തേടിയത്. വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ

More »

2020ലെ ആദ്യത്തെ എക്‌സ്പ്രസ് എന്‍ട്രി ഡ്രോ പുറപ്പെടുവിച്ച് കാനഡ; ഇഷ്യു ചെയ്തിരിക്കുന്നത് കനേഡിയന്‍ പെന്‍മെനന്റ് റെസിഡന്‍സിനായുള്ള 3400 ഇന്‍വിറ്റേഷനുകള്‍; ഇന്‍വിറ്റിഷന്‍ ലഭിക്കാന്‍ ആവശ്യമായ മിനിമം സിആര്‍എസ് 473 ആയി വര്‍ധിപ്പിച്ചു
 2020ലെ ആദ്യത്തെ എക്‌സ്പ്രസ് എന്‍ട്രി ഡ്രോ പുറപ്പെടുവിച്ച് കാനഡ. കനേഡിയന്‍ പെന്‍മെനന്റ് റെസിഡന്‍സിനായുള്ള 3400 ഇന്‍വിറ്റേഷനുകളാണ് ഇഷ്യു ചെയ്തിരിക്കുന്നത്. ജനുവരി 8ന് പുറപ്പെടുവിച്ച് ഡ്രോയില്‍ ഇന്‍വിറ്റിഷന്‍ ലഭിക്കാന്‍ ആവശ്യമായ മിനിമം കോംപര്‍ഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം സ്‌കോര്‍ (സിആര്‍എസ്) 473 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്.  നൈപുണ്യമുള്ള വിദേശ തൊഴിലാളികളെ

More »

ഗര്‍ഭിണികളായ സ്ത്രീകള്‍ കാനഡയിലെത്തി പ്രസവിക്കുകയും കുട്ടിക്ക് അതുവഴി കനേഡിയന്‍ പൗരത്വം ലഭിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നു; ബെര്‍ത്ത് ടൂറിസത്തിന് അന്ത്യം കുറിക്കാന്‍ കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം വ്യാപകം
 ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ഒട്ടാവയോട് ആവശ്യപ്പെട്ട് റിച്ച്‌മോണ്ട് മേയര്‍. ഗര്‍ഭിണികളായ സ്ത്രീകള്‍ കാനഡയിലെത്തുകയും കാനഡയില്‍ വച്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും അതുവഴി കുട്ടികള്‍ക്ക് കനേഡിയന്‍ പൗരത്വം ലഭിക്കുകയും ചെയ്യുന്ന രീതിക്ക് അന്ത്യം കുറിക്കാനാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. കാനഡയില്‍ ജനിക്കുന്ന ആര്‍ക്കും കനേഡിയന്‍

More »

മോണ്‍ട്രിയാല്‍-ട്രുഡോ വിമാനത്താവളത്തില്‍ നിന്ന് ബഗോവിലയിലേക്ക് പോകുകയായിരുന്ന വിമാനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; സംഭവം നടന്നത് വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍; അപകടം തലനാരിഴയ്ക്ക് ഒഴിവായി; വീഡിയോ ദൃശ്യങ്ങള്‍ കാണാം
 വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ടയര്‍ ഊരിത്തെറിച്ചു. എയര്‍ കാനഡ എക്സ്പ്രസിന്റെ 8-300 വിമാനത്തിന്റെ ടയറുകളില്‍ ഒന്നാണ് റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്നയുടന്‍ ഊരിത്തെറിച്ചത്. മോണ്‍ട്രിയാല്‍-ട്രുഡോ വിമാനത്താവളത്തില്‍ വച്ചാണ് സംഭവം. ഇടതുഭാഗത്തെ പ്രധാന ലാന്‍ഡിങ് ഗിയറിലെ രണ്ട് ചക്രങ്ങളില്‍ ഒന്നാണ് ഊരിത്തെറിച്ചത്. ലാന്‍ഡിങ് ഗിയറില്‍ നിന്ന് തീ ഉയരുന്നതും

More »

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തില്‍ കനേഡിയന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയില്‍

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും