ഒന്റാരിയോയില്‍ ആണവദുരന്ത ദുരന്തം സൂചിപ്പിക്കുന്ന തെറ്റായ അലര്‍ട്ട് കണ്ട് പരിഭ്രാന്തിയിലായി ജനങ്ങള്‍; പിശക് സംഭവിച്ചതാണെന്ന് വ്യക്തമാക്കി മാപ്പ് പറഞ്ഞ് തലയൂരി സര്‍ക്കാര്‍; അന്വേഷം ആവശ്യപ്പെട്ട് പ്രാദേശിക മേയര്‍മാര്‍

ഒന്റാരിയോയില്‍ ആണവദുരന്ത ദുരന്തം സൂചിപ്പിക്കുന്ന തെറ്റായ അലര്‍ട്ട് കണ്ട് പരിഭ്രാന്തിയിലായി ജനങ്ങള്‍; പിശക് സംഭവിച്ചതാണെന്ന് വ്യക്തമാക്കി മാപ്പ് പറഞ്ഞ് തലയൂരി സര്‍ക്കാര്‍; അന്വേഷം ആവശ്യപ്പെട്ട് പ്രാദേശിക മേയര്‍മാര്‍

ന്യൂക്ലിയര്‍ അലേര്‍ട്ട് സൂചിപ്പിക്കുന്ന തെറ്റായ അലാം ജനങ്ങള്‍ക്ക് നല്‍കിയതിന് മാപ്പ് പറഞ്ഞ് കനേഡിയന്‍ പ്രൊവിന്‍സായ ഒന്റാരിയോ. ടൊറന്റോയ്ക്ക് സമീപമുള്ള ഒരു ആണവ നിലയത്തില്‍ ഉണ്ടായെന്ന് സൂചിപ്പിക്കുന്ന അപകടവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു അലാം. ഏറെ കാലപ്പഴക്കമുള്ള പിക്കറിങ് പ്ലാന്റിനെ കുറിച്ചുള്ള സന്ദേശം ആശങ്ക പടര്‍ത്തുന്നതിന് കാരണമായതിനാല്‍ തന്നെ സംഭവത്തില്‍ അരിശം പൂണ്ട ലോക്കല്‍ മേയര്‍മാര്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.


കനേഡിയന്‍ സമയം രാവിലെ 7.30ഓടെയാണ് ഒന്റാരിയോയില്‍ അങ്ങോളമിങ്ങോളമുള്ള മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സന്ദേശം ലഭിച്ചത്. പിന്നീട് ഒരു മണിക്കൂര്‍ തികയുന്നതിന് മുന്‍പ് ഇത് പിശക് പറ്റിതയാണെന്ന് ഒന്റാരിയോ പവര്‍ ജനറേഷന്‍(ഒപിജി) പ്രഖ്യാപിച്ചു. തങ്ങള്‍ള്‍ക്ക് അബദ്ധം പറ്റിയതാണെന്ന് ഒന്റാരിയോ സോളിസിറ്റര്‍ ജനറല്‍ സില്‍വിയ ജോണ്‍സ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ടൊറന്റോ ഡൗണ്‍ടൗണില്‍ നിന്ന് 50 കിലോമീറ്റര്‍ കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ലേക് ഒന്റാരിയോയ്ക്ക് സമീപമുള്ള പ്ലാന്റില്‍ ചോര്‍ച്ചയുണ്ടെന്നായിരുന്നു പ്രാധമിക സന്ദേശം.

അലര്‍ട്ട് കാരണം പ്രദേശവാസികള്‍ ഏറെ ബുദ്ധിമുട്ടിയെന്ന് പിക്കറിങ് മേയര്‍ ഡേവ് റയന്‍ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് പ്രൊവിന്‍സുമായി സംസാരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ പൂര്‍ണതോതിലുള്ള അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തിലെ 3 ദശലക്ഷം ജനങ്ങള്‍ക്ക് ഒരു കാര്യവുമില്ലാത്ത ഈ മുന്നറിയിപ്പ് ലഭിച്ചുവെന്നും ഇത് പരിശോധിക്കണമെന്നും ടൊറന്റോ മേയര്‍ ജോണ്‍ ടോറിയും പറഞ്ഞു.

Other News in this category



4malayalees Recommends