മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ പൗരന്‍മാരെ കുറിച്ച് ഏറെ ഉത്കണ്ഠയുണ്ടെന്ന് വ്യക്തമാക്കി കാനേഡിയന്‍ സര്‍ക്കാര്‍; പ്രസ്താവന യുഎസ് വ്യോമാക്രമണത്തില്‍ ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനി ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍

മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ പൗരന്‍മാരെ കുറിച്ച് ഏറെ ഉത്കണ്ഠയുണ്ടെന്ന് വ്യക്തമാക്കി കാനേഡിയന്‍ സര്‍ക്കാര്‍; പ്രസ്താവന യുഎസ് വ്യോമാക്രമണത്തില്‍ ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനി ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍

മിഡില്‍ ഈസ്റ്റിലെ കാനേഡിയന്‍ പൗരന്‍മാരെ കുറിച്ച് ഏറെ ഉത്കണ്ഠയുണ്ടെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന യു എസ് വ്യോമാക്രമണത്തില്‍ ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനി ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പൗരന്‍മാരുടെ സുരക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് കാനേഡിയന്‍ സര്‍ക്കാര്‍ രംഗത്തെത്തിയത്. ' ഞങ്ങളുടെ അന്താരഷ്ട്ര തലത്തിലുള്ള പങ്കാളികളുമായി ബന്ധപ്പെട്ടു വരുന്നുണ്ട്. സൈനികര്‍, നയതന്ത്രജ്ഞര്‍ പൗരന്‍മാര്‍ തുടങ്ങി ഇറാഖിലും മറ്റ് മിഡില്‍ ഈസ്റ്റ് മേഖലകളിലുമുള്ളവരുടെ സുരക്ഷയെ കുറിച്ചും ക്ഷേമത്തെ കുറിച്ചും വലിയ ആശങ്കയുണ്ട്,'' വിദേശകാര്യ മന്ത്രി ഫ്രാങ്കോസിസ് ഫിലിപ് പറഞ്ഞു. ഇറാഖിലാകെ 250 കനേഡിയന്‍ ഫോഴ്‌സ് അംഗങ്ങളെയാണ് വിന്യസിച്ചിട്ടുള്ളത്.


ഇറാഖ് സര്‍ക്കാര്‍ ക്ഷണിച്ചതനുസരിച്ച് ചര്‍ച്ചയ്ക്കെത്തിയ സുലൈമാനിയെ ബാഗ്ദാദ് വിമാനത്താവളത്തിനു സമീപമാണ് വധിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിക്കുശേഷമുണ്ടായ ആക്രമണത്തില്‍ സുലൈമാനിക്കൊപ്പം ഇറാഖിലെ ഷിയാ പാരാമിലിട്ടറി വിഭാഗമായ ഹാഷിദ് അല്‍ ശാബയുടെ (ജനകീയ പടയൊരുക്കസേന) ഉപനായകന്‍ അബു മഹ്ദി മുഹന്ദിസും മറ്റ് എട്ടു പേരും കൊല്ലപ്പെട്ടു. ഇറാനിയന്‍ വിപ്ലവ സൈന്യത്തിന്റെ വിശിഷ്ടവിഭാഗമാണ് ഖുദ്സ് സേന.

പ്രസിഡന്റ് ട്രംപിന്റെ ഉത്തരവനുസരിച്ചായിരുന്നു ആക്രമണമെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ഇതിന് കനത്ത പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ ഇറാന്റെ സഖ്യശക്തികളും പ്രതികാരത്തിന് ആഹ്വാനംചെയ്തു. സംഘര്‍ഷം വഷളാകാതെ സംയമനം പാലിക്കണമെന്ന് മറ്റ് രാഷ്ട്രങ്ങള്‍ പ്രതികരിച്ചു. ആക്രമണത്തെതുടര്‍ന്ന് ആഗോള എണ്ണവില കുതിച്ചുയര്‍ന്നു. പ്രത്യാക്രമണ ഭീഷണിയെത്തുടര്‍ന്ന് ഇറാഖിലുള്ള അമേരിക്കക്കാര്‍ മടങ്ങിത്തുടങ്ങി.

Other News in this category



4malayalees Recommends