Canada

കാനഡയില്‍ നിന്നും ക്രിസ്മസിന് ഒരു മില്യണോളം പേര്‍ കോവിഡിനെ അവഗണിച്ച് വിദേശ ഹോളിഡേക്ക് പോയി; അത്യാവശ്യമല്ലാത്ത വിദേശയാത്രകളെല്ലാം റദ്ദാക്കണമെന്ന മുന്നറിയിപ്പുമായി ട്രൂഡോ; വിദേശത്ത് അര്‍മാദിക്കാന്‍ പോയത് പ്രൊവിന്‍ഷ്യല്‍ ലോക്ക്ഡൗണുകളെ ലംഘിച്ച്
കാനഡയില്‍ കോവിഡ് രൂക്ഷമായിരിക്കുന്ന നിലവിലെ സാഹചര്യത്തിലും നിരവധി കാനഡക്കാര്‍ വിദേശങ്ങളിലേക്ക് നിര്‍ബാധം ഹോളിഡേ ആഘോഷിക്കാന്‍ പോകുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡോ രംഗത്തെത്തി. നിലവില്‍ വിദേശങ്ങളില്‍ അപകടകരമായ പുതിയ സ്‌ട്രെയിനുകളിലുള്ള കോവിഡ് വൈറസുകള്‍ പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തില്‍ വിദേശത്തേക്ക് പോയി ഇവ രാജ്യത്തേക്ക് എത്തിക്കരുതെന്നും അദ്ദേഹം താക്കീതേകുന്നു.  രാജ്യത്തെ സമ്പന്നരും വെളുത്ത വര്‍ഗക്കാരുമായ നിരവധി കാനഡക്കാരും യുവജനങ്ങളുമായ ഒരു മില്യണോളം പേര്‍ ക്രിസമസിനോട് അനുബന്ധിച്ച്  ഹോളിഡേ ആഘോഷിക്കാന്‍ വിവിധ രാജ്യങ്ങളിലേക്ക് പോയെന്ന് വെളിപ്പെട്ട സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പേകി ട്രൂഡോ രംഗത്തെത്തിയിരിക്കുന്നത്.  പ്രൊവിന്‍ഷ്യല്‍ ലോക്ക്ഡൗണുകള്‍ രാജ്യത്ത്

More »

കാനഡ കോവിഡ് പ്രതിസന്ധിക്കിടയിലും 2020ല്‍ 12,122 പേരെ നാടുകടത്തി; 2015 ന് ശേഷം ഡിപ്പോര്‍ഷന്‍ ഏറ്റവും അധികരിച്ച വര്‍ഷം; കോവിഡ് കാരണം സ്വമേധയാ കാനഡ വിട്ട് പോയവരും ഇതില്‍ പെടുന്നു; ഇത്തരം നാടുകടത്തല്‍ അനിവാര്യമായിരുന്നുവെന്ന് കാനഡ
കോവിഡ് പ്രതിസന്ധിക്കിടയിലും കാനഡ കഴിഞ്ഞ വര്‍ഷം  ആയിരക്കണക്കിന്  പേരെ നാടുകടത്തിയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.ഇത് സംബന്ധിച്ച ഡാറ്റകള്‍ റോയിട്ടറാണ് സംഘടിപ്പിച്ച് പുറത്ത് വിട്ടിരിക്കുന്നത്.  ആഗോള ആരോഗ്യ എമര്‍ജന്‍സിയായ കോവിഡിനിടെ രാജ്യത്ത് വേണ്ടാത്തവരും രാജ്യത്തിന് ഭീഷണിയാകുന്നവരുമുള്‍പ്പെടുന്ന ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ നാട് കടത്തിയിരിക്കുന്നത്.

More »

എക്‌സ്പ്രസ് എന്‍ട്രിയുടെ 2021ലെ മൂന്നാമത്തെ ഡ്രോ ജനുവരി 20ന് നടന്നു; 741 സിആര്‍എസ് പോയിന്റുകള്‍ നേടിയ 374 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍; നേടേണ്ട സിആര്‍എസ് പോയിന്റ് 141; ശേഷിക്കുന്ന 600 പിഎന്‍പികളിലൂടെ നേടിയാല്‍ മതി
എക്‌സ്പ്രസ് എന്‍ട്രിയുടെ 2021ലെ മൂന്നാമത്തെ ഡ്രോ  ജനുവരി 20ന് നടന്നു. ഏറ്റവും ചുരുങ്ങിയത് 741 കോംപ്രഹെന്‍സീവ് റാങ്കിംഗ് സ്‌കോര്‍ നേടിയ 374 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇത് പ്രകാരം പിആറിന് അപേക്ഷിക്കുന്നതിനുള്ള ഇന്‍വിറ്റേഷനുകള്‍ ഇമിഗ്രേഷന്‍ , റെഫ്യൂജീ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) അയച്ചിരിക്കുന്നത്. ഇത് പ്രകാരം ഉദ്യോഗാര്‍ത്ഥികള്‍  വെറും 141

More »

കാനഡയില്‍ തിങ്കളാഴ്ച പുതുതായി 6453 കോവിഡ് കേസുകളും 92 പുതിയ മരണങ്ങളും; രാജ്യത്തെ മൊത്തം കോവിഡ് കേസുകള്‍ 715,072ഉം ആകെ മരണം 18,120ഉം; ഇതുവരെ 7,65,100 കോവിഡ് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തു; ജനം ജാഗ്രത പാലിക്കുന്നത് തുടരാന്‍ നിര്‍ദേശം
കാനഡയില്‍ തിങ്കളാഴ്ച പുതുതായി 6453 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്ന മൊത്തം കോവിഡ് കേസുകള്‍ 715,072 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതിന് പുറമെ രാജ്യത്ത് 92 പുതിയ കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങള്‍ 18,120 ആയാണ്

More »

കാനഡയിലേക്ക് വന്ന രണ്ട് ഇന്റര്‍നാഷണല്‍ വിമാനങ്ങളില്‍ കോവിഡ് രോഗികളെ തിരിച്ചറിഞ്ഞു;വിമാനങ്ങളിലുള്ളവര്‍ക്കെല്ലാം കോവിഡ് പിടിപെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; ആശങ്കയില്‍പ്പെട്ടത് ഹെയ്തിയില്‍ നിന്നും മോണ്‍ട്‌റിയലിലേക്ക് വന്ന വിമാനയാത്രക്കാര്‍
കാനഡയിലേക്ക് വന്ന രണ്ട് ഇന്റര്‍നാഷണല്‍ വിമാനങ്ങളില്‍ കോവിഡ് രോഗികളെ തിരിച്ചറിഞ്ഞതോടെ പ്രസ്തുത വിമാനങ്ങളില്‍ കാനഡയിലേക്ക് വന്നവര്‍ക്കെല്ലാം കോവിഡ് പിടിപെടാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ശക്തമായി. കാനഡയിലേക്ക് വന്ന രണ്ട് ട്രാന്‍സാറ്റ് ഫ്‌ലൈറ്റുകളിലുള്ള എല്ലാ യാത്രക്കാരുമാണ് ഇത്തരത്തില്‍ കോവിഡ് ഭീഷണിയിലായി ഐസൊലേഷനില്‍ കഴിയുന്നത്.  ഹെയ്തിയില്‍ നിന്നും

More »

കാനഡയെ സംബന്ധിച്ചിടത്തോളം കുടിയേറ്റം നിര്‍ണായകമാണെന്ന് ഉറപ്പേകി മാന്‍ഡേറ്റ് ലെറ്റര്‍ പുറത്തിറക്കി ട്രൂഡോ; രാജ്യത്തെ സമൂഹത്തിനും സമ്പദ് വ്യവസ്ഥയ്ക്കും കുടിയേറ്റം അനിവാര്യമെന്ന് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സുപ്രധാന നയരേഖ
കാനഡയിലെ സമൂഹത്തെയും സമ്പദ് വ്യവസ്ഥയെയും സംബന്ധിച്ചിടത്തോളം കുടിയേറ്റം പ്രധാന സംഗതിയായി തുടര്‍ന്നും നിലകൊള്ളുമെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡോ രംഗത്തെത്തി.  ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍കോ മെന്‍ഡിസിനോയ്ക്ക് ഇന്നലെ കൈമാറിയ പുതിയ സപ്ലിമെന്ററി മാന്‍ഡേറ്റ് ലെറ്ററിലാണ് ട്രൂഡോ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.  കാനഡയിലെ ഇമിഗ്രേഷന്‍

More »

കാനഡയില്‍ കോവിഡ് സ്ഥിതി വഷളാകുന്നു;നാളിതുവരെ 6,94,026 കേസുകളും 17,703 മരണങ്ങളും; ഈ സ്ഥിതി തുടര്‍ന്നാല്‍ പ്രതിദിന കേസുകള്‍ മൂന്നിരട്ടിയായി 30,000ത്തിലെത്തും; കരുതിയില്ലെങ്കില്‍ ജനുവരി 24 ആകുമ്പോഴേക്കും കേസുകള്‍ എട്ട് ലക്ഷത്തിനടുത്തും മരണം 19,630ഉം
കാനഡയില്‍ കോവിഡ് സ്ഥിതി വഷളാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു.  നിലവിലെ സ്ഥിതി തുടര്‍ന്നാല്‍  ജനുവരി 24 ആകുമ്പോഴേക്കും രാജ്യത്ത് 7,96,630 കോവിഡ് കേസുകളും 19,630 മരണങ്ങളുമുണ്ടാകുമെന്നാണ് പ്രവചനം. നാളിതുവരെ രാജ്യത്ത് 6,94,026 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 17,703 പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. രാജ്യത്ത്

More »

കാനഡയിലേക്ക് 2020 നവംബറില്‍ 15,300 പുതിയ കുടിയേറ്റക്കാരെത്തി; മുന്‍ മാസങ്ങളിലേക്കാള്‍ വര്‍ധിച്ചുവെങ്കിലും കോവിഡിന് മുമ്പുള്ള സ്ഥിതിയിലെത്തിയില്ല; കാനഡയിലേക്കുള്ള ഇമിഗ്രേഷന്‍ ഇന്‍ടേക്ക് കഴിഞ്ഞ വര്‍ഷം 1999ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍
കാനഡയിലേക്ക് 2020 നവംബറില്‍ 15,000 ല്‍ അധികം പുതിയ കുടിയേറ്റക്കാരെത്തിയെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി മൂന്നാം മാസമാണ് കാനഡ ഏതാണ്ട് 15,000ത്തിനടുത്ത് പുതിയ കുടിയേറ്റക്കാരെ സ്വീകരിച്ചിരിക്കുന്നത്. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം  കഴിഞ്ഞ നവംബറില്‍ കൃത്യമായി പറഞ്ഞാല്‍ 15,300 പുതിയ കുടിയേറ്റക്കാരെയാണ്

More »

കാനഡയില്‍ കോവിഡ് മഹാമാരി കുറഞ്ഞാലും ഇമിഗ്രേഷന്‍ ടാര്‍ജറ്റിലെത്തുകയെന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ഇമിഗ്രേഷന്‍ ലോയര്‍മാര്‍; വരുന്ന മൂന്ന് വര്‍ഷങ്ങളില്‍ പുതിയ ഇമിഗ്രേഷന്‍ പ്ലാന്‍ പ്രകാരം നാല് ലക്ഷത്തോളം കുടിയേറ്റക്കാരെ സ്വീകരിക്കാനാവില്ല
കാനഡയില്‍ കോവിഡ് മഹാമാരി കുറഞ്ഞാലും രാജ്യത്തിന്റെ ഇമിഗ്രേഷന്‍ ടാര്‍ജറ്റിലെത്തുകയെന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന മുന്നറിയിപ്പേകി പ്രമുഖ ഇമിഗ്രേഷന്‍ ലോയര്‍മാര്‍ രംഗത്തെത്തി.2019ല്‍ കാനഡ 3,41,000 പുതിയ കുടിയേറ്റക്കാരെയായിരുന്നു കാനഡ സ്വാഗതം ചെയ്തിരുന്നത്. ഇതിന് പുറമെ കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ വര്‍ധിച്ച തോതില്‍ കുടിയേറ്റക്കാരെ കാനഡ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

More »

കാനഡയില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ സംഭവം ; ഭര്‍ത്താവ് ഇന്ത്യയിലേക്ക് എത്തിയതായി സംശയം

കാനഡയില്‍ മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഇന്ത്യയിലേക്ക് പോന്നെന്ന് സംശയം. 30 കാരിയായ ഡോണയെയാണ് ഒരാഴ്ച മുമ്പ് വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നാണ് പൊലീസ് വീടിനുള്ളില്‍ കടന്നത്. മരണത്തില്‍

കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍

ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)യുടെ മരണമാണ് കനേഡിയന്‍ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ഇക്കാര്യം പൊലീസ് സാജയുടെ ബന്ധുക്കളെ അറിയിച്ചു. മേയ് ഏഴിനാണ്

സിആര്‍എസ് ഡ്രോ സ്‌കോര്‍ 529 തൊട്ടു; പിആര്‍ പ്രതീക്ഷിച്ചിരിക്കുന്ന നല്ലൊരു ശതമാനം പേര്‍ക്കും അപ്രാപ്യം; കുതിച്ചുയര്‍ന്ന് ഗവണ്‍മെന്റ് റാങ്കിംഗ് സിസ്റ്റം

കാനഡയുടെ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം ഡ്രോ സ്‌കോറുകള്‍ തുടര്‍ച്ചയായി കുതിച്ചുയരുന്നത് പെര്‍മനന്റ് റസിഡന്‍സി അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പിആറിനായി റെക്കോര്‍ഡ് നിരക്കില്‍ ആളുകള്‍ അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ഉയര്‍ന്ന സ്‌കോര്‍ സാധാരണമായി മാറുന്നതെന്ന്

ഇന്‍ഫോസിസിന് 82 ലക്ഷം രൂപ പിഴ നല്‍കി കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ്; എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചതില്‍ കുറവെന്ന് ആരോപണം

കാനഡയില്‍ ഇന്‍ഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ. ഇന്ത്യന്‍ ഐടി കമ്പനിയില്‍ നിന്നും 1.34 ലക്ഷം കനേഡിയന്‍ ഡോളര്‍ പിഴ ഈടാക്കാനാണ് ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. 2020 ഡിസംബര്‍ 1ന് അവസാനിച്ച വര്‍ഷത്തില്‍ എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചത് കുറഞ്ഞ് പോയതിന്റെ

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് 'കനേഡിയന്‍ ചെക്കോവ്' എന്നും

കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ള ; ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 കാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന്