Canada

കാനഡയില്‍ വിതരണം ചെയ്തിരിക്കുന്ന കോവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം രാജ്യത്തെ ജനതയുടെ ഒരു ശതമാനത്തിന് സമമായി; ഇതുവരെ നല്‍കിയത് 3,87,899 വാക്‌സിന്‍ ഡോസുകള്‍;സെപ്റ്റംബറോടെ വാക്‌സിന്‍ ആവശ്യമുള്ളവര്‍ക്കെല്ലാം ലഭ്യമാക്കുമെന്ന് ട്രൂഡ്യൂ
കാനഡയില്‍ വിതരണം ചെയ്തിരിക്കുന്ന കോവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം രാജ്യത്തെ ജനതയുടെ ഒരു ശതമാനത്തിന് സമമായെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,87,899 വാക്‌സിനേഷനുകളാണ് നല്‍കിയിരിക്കുന്നത്. ഇത് രാജ്യത്തെ ജനങ്ങളില്‍ 1.021 പേര്‍ക്ക് സമമാണ്.  എന്നാല്‍ രാജ്യത്തെ ജനങ്ങളില്‍ ഒരു ശതമാനത്തിലധികം പേരെ വാക്‌സിനേഷന് വിധേയമാക്കിയെന്ന് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നില്ല. 3,87,899  വാക്‌സിനേഷനുകളില്‍ ചിലത്  ചിലര്‍ക്ക് നല്‍കിയ രണ്ടാമത് വാക്‌സിന്‍ ഡോസാണ്.  കാനഡ അംഗീകാരം നല്‍കിയിരിക്കുന്ന രണ്ട് കോവിഡ് വാക്‌സിനുകള്‍ക്കും രണ്ട് ഷോട്ടുകളാണുള്ളത്. അതായത് ആഴ്ചകളുടെ വ്യത്യാസത്തിലാണ് ഇവയുടെ രണ്ട് ഡോസുകള്‍ സ്വീകരിക്കേണ്ടത്. കാനഡയില്‍ വാക്‌സിനേഷന്‍ ആരംഭിച്ച് 29 ദിവസങ്ങള്‍ കൊണ്ടാണ് ജനങ്ങളില്‍ ഒരു ശതമാനത്തിലധികം പേരെ

More »

ഒന്റാറിയോവില്‍ കോവിഡ് സ്ഥിതി വഷളാകുന്നു; പ്രൊവിന്‍സില്‍ പുതിയ 2903 കേസുകള്‍; ആശുപത്രിയിലാകുന്ന കോവിഡ് രോഗികളില്‍ കുതിച്ച് കയറ്റം; അഞ്ചില്‍ കൂടുതല്‍ പേര്‍ സംഗമിക്കരുതെന്നതടക്കമുള്ള കടുത്ത നിയന്ത്രണങ്ങള്‍ വൈകാതെ നിലവില്‍ വന്നേക്കും
കാനഡയിലെ ഒന്റാറിയോവില്‍ കോവിഡ് സ്ഥിതി വഷളായി വരുന്നുവെന്ന് മുന്നറിയിപ്പേകുന്ന പുതിയ മോഡലിംഗ് പുറത്തിറങ്ങി. ഇതിനെ തുടര്‍ന്ന് പ്രൊവിന്‍സില്‍ പുതിയ കോവിഡ് നിയന്ത്രണങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്റാറിയോവില്‍ 2903 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതിനിടെ ഇവിടെ കോവിഡ് ബാധിച്ച് ആശുപത്രിയിലാകുന്നവരുടെ എണ്ണത്തിലും കുതിച്ച് കയറ്റമുണ്ടായിട്ടുണ്ട്. നിലവില്‍ ഒന്റാറിയോവിലെ

More »

കനേഡിയന്‍ മലയാളീ നിര്‍മ്മാതാക്കളുടെ 'മഹത്തായ ഭാരതീയ അടുക്കള' ജനുവരി 15 നു പ്രേക്ഷകരിലേക്കെത്തുന്നു.
എഡ്മണ്‍റ്റെന്‍: സൂരജ് വെഞ്ഞാറമൂടും  നിമിഷ സജയനും ജോഡി ആയി അഭിനയിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' ജനുവരി 15 നു നീസ്ട്രീം ഓടിടി പ്ലാറ്റഫോമില്‍ റിലീസ് ചെയ്യുകയാണ്. കുഞ്ഞുദൈവം, രണ്ടു പെണ്‍കുട്ടികള്‍, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്  എന്നീ ശ്രദ്ധേയ  ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജോ ബേബിയാണ്, ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യയിലെ

More »

കാനഡയില്‍ 7817 പുതിയ കോവിഡ് കേസുകള്‍ കൂടി ; ഒന്റാറിയോവില്‍ 4000ത്തിനടുത്ത് കോവിഡ് കേസുകളെത്തിയതിനാല്‍ ഇവിടെ കര്‍ക്കശമായ കര്‍ഫ്യൂ വന്നേക്കും; നടപ്പിലാക്കുക ക്യൂബെക്കിലേതിന് സമാനമായ കര്‍ഫ്യൂ; ജനത്തിന് കടുത്ത ആശങ്ക
കാനഡയില്‍ 7817 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഒന്റാറിയോവില്‍ 4000ത്തിനടുത്ത് കോവിഡ് കേസുകളെന്ന പുതിയ റെക്കോര്‍ഡാണ് കുറിക്കപ്പെട്ടിരിക്കുന്നത്.  ഇതിനെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും ജനസംഖ്യയേറി ഒന്റാറിയോവില്‍ കോവിഡ് നിയന്ത്രണത്തിനായി കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള സാധ്യതയേറിയിട്ടുമുണ്ട്. നിലവില്‍  വൈറസ് തികച്ചും നിയന്ത്രണാതീതമായിട്ടാണ്

More »

കാനഡയില്‍ പുതിയ വേരിയന്റുകളിലുള്ള കൊറോണ വൈറസുകള്‍ പടരുന്നു; അപകടകരവും കൂടുതല്‍ പകര്‍ച്ചാ സാധ്യതയുള്ളതുമായ വേരിയന്റുകളെ സൂക്ഷ്മമായി നീരീക്ഷിക്കുകയാണെന്ന് ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍; വിദേശങ്ങളിലേക്ക് യാത്ര പോകരുതെന്ന് കടുത്ത മുന്നറിയിപ്പ്
കാനഡയില്‍ പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്ന അപകടകരമായതും കൂടുതല്‍ പകര്‍ച്ചാ സാധ്യതയുള്ളതുമായ കൊറോണ വൈറസ് വേരിയന്റുകളെ സൂക്ഷ്മമായി നീരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തി രാജ്യത്തെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ  ഡോ. തെരേസ ടാം ഇന്നലെ രംഗത്തെത്തി. കൂടുതല്‍ പകര്‍ച്ചാ ഭീഷണിയുയര്‍ത്തുന്ന കോവിഡ് വേരിയന്റുകളെ പിടിച്ച് കെട്ടാന്‍ പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി

More »

കാനഡയില്‍ കോവിഡ് ഭീഷണി തുടരുന്നു;ഒന്റാറിയോവില്‍ കോവിഡ് കേസുകള്‍ 3519 എന്ന പുതിയ പ്രതിദിന റെക്കോര്‍ഡില്‍; പ്രൊവിന്‍സില്‍ ഇതുവരെ 2877 കോവിഡ് മരണങ്ങള്‍; ടൊറന്റോയില്‍ പ്രാദേശികമായി പകര്‍ന്ന 891 കേസുകള്‍
കാനഡയില്‍ കോവിഡ് ഭീഷണി തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. ഒന്റാറിയോവില്‍ കോവിഡ് കേസുകള്‍ 3519 എന്ന പുതിയ പ്രതിദിന റെക്കോര്‍ഡാണുണ്ടായിരിക്കുന്നത്. കൂടാതെ പ്രൊവിന്‍സില്‍ 89 പുതിയ കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിരിക്കുന്നു. ലോംഗ് ടേം കെയറിലുണ്ടായ 32 കോവിഡ് മരണങ്ങളും ഇതില്‍ പെടുന്നു. ഒന്റാറിയോവില്‍ ഇതുവരെ 2877 കോവിഡ്

More »

കാനഡയിലേക്ക് വരുന്നവര്‍ ഇന്ന് രാത്രി മുതല്‍ കോവിഡ് 19 ഇല്ലെന്ന് തെളിയിക്കുന്ന നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ട് നിര്‍ബന്ധമായും ഹാജാരാക്കണം; എയര്‍ ക്രൂ മെമ്പര്‍മാര്‍, എമര്‍ജന്‍സി സര്‍വീസ് പ്രൊവൈഡര്‍മാര്‍ എന്നിവര്‍ക്ക് മാത്രം ഇളവ്
കാനഡയിലേക്ക് വരുന്നവര്‍ ഇനി മുതല്‍ തങ്ങള്‍ക്ക് കോവിഡ് 19 ഇല്ലെന്ന് തെളിയിക്കുന്ന നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ട് നിര്‍ബന്ധമായും ഹാജാരാക്കണമെന്ന നിയമം നിലവില്‍ വരുന്നു. ഇന്ന് അതായയ് ജനുവരി ആറിന് രാത്രി 11.59 (ഇഎസ്ടി) മുതലാണീ നിയമം പ്രാബല്യത്തില്‍ വരുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു പ്രസ്തുത നിയമം ആദ്യമായി പ്രഖ്യാപിച്ചിരുന്നത്. ഇതോടെ ഫ്രാന്‍സ്, പോര്‍ട്ടുഗല്‍, ബ്രസീല്‍, റഷ്യ തുടങ്ങിയ

More »

2021ല്‍ കാനഡയിലേക്കുള്ള കുടിയേറ്റത്തിന്റെ അവസ്ഥയെന്താവുമെന്ന ആശങ്കയേറുന്നു; കോവിഡിനെ തുരത്താതെ കുടിയേറ്റം പൂര്‍വസ്ഥിതി പ്രാപിക്കില്ല; സെപ്റ്റംബറോടെ ഏവരെയും വാക്‌സിനേഷന് വിധേയരാക്കി കുടിയേറ്റം പഴയ പോലെയാക്കാമെന്ന പ്രതീക്ഷ ശക്തം
2021ല്‍ കാനഡയിലേക്കുള്ള കുടിയേറ്റത്തിന്റെ അവസ്ഥയെന്തായിരിക്കുമെന്ന ചോദ്യം നിലവില്‍ ശക്തമായിരിക്കുകയാണ്. 2020ല്‍ കോവിഡ് കാരണം കാനഡയിലേക്കുള്ള കുടിയേറ്റം താറുമാറായിരിക്കുന്ന വേളയിലാണീ ചോദ്യം ശക്തമായിരിക്കുന്നത്. കോവിഡിന്റെ ആഘാതം നിലവിലും രാജ്യത്തെ കുടിയേറ്റ വ്യവസ്ഥക്ക് മേല്‍ കടുത്ത പ്രത്യാഘാതമുണ്ടാക്കുന്നത് തുടരുന്ന വേളയിലാണീ ചോദ്യമുയരുന്നതെന്നതും പ്രസക്തമാണ്. 2019ല്‍ പുതിയ

More »

കാനഡയില്‍ കോവിഡ് കേസുകള്‍ ശനിയാഴ്ച ആറ് ലക്ഷത്തിനടുത്തെത്തി;മൊത്തം കോവിഡ് മരണം 15,714;ശനിയാഴ്ച മാത്രം 4800 പുതിയ കേസുകള്‍; വിവിധ പ്രൊവിന്‍സുകളും ടെറിട്ടെറികളും പുതിയ കണക്കുകള്‍ പുറത്ത് വിടാത്തതിനാല്‍ യഥാര്‍ത്ഥ ചിത്രം വെളിപ്പെട്ടില്ല
 കാനഡയില്‍ കോവിഡ് കേസുകള്‍ ശനിയാഴ്ച ആറ് ലക്ഷത്തിനടുത്തെത്തി. കൃത്യമായി പറഞ്ഞാല്‍ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,86,425 പിന്നിട്ടുവെന്ന് റിപ്പോര്‍ട്ട്.ശനിയാഴ്ച രാജ്യത്ത് പുതിയ 4800 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ക്രിസ്മസ് അവധിക്ക് ശേഷം രാജ്യത്തെ വിവിധ പ്രൊവിന്‍സുകള്‍  പുതിയ കോവിഡ് കണക്കുകള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഇത് പ്രകാരം പ്രൊവിന്‍സുകള്‍

More »

കാനഡയില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ സംഭവം ; ഭര്‍ത്താവ് ഇന്ത്യയിലേക്ക് എത്തിയതായി സംശയം

കാനഡയില്‍ മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഇന്ത്യയിലേക്ക് പോന്നെന്ന് സംശയം. 30 കാരിയായ ഡോണയെയാണ് ഒരാഴ്ച മുമ്പ് വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നാണ് പൊലീസ് വീടിനുള്ളില്‍ കടന്നത്. മരണത്തില്‍

കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍

ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)യുടെ മരണമാണ് കനേഡിയന്‍ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ഇക്കാര്യം പൊലീസ് സാജയുടെ ബന്ധുക്കളെ അറിയിച്ചു. മേയ് ഏഴിനാണ്

സിആര്‍എസ് ഡ്രോ സ്‌കോര്‍ 529 തൊട്ടു; പിആര്‍ പ്രതീക്ഷിച്ചിരിക്കുന്ന നല്ലൊരു ശതമാനം പേര്‍ക്കും അപ്രാപ്യം; കുതിച്ചുയര്‍ന്ന് ഗവണ്‍മെന്റ് റാങ്കിംഗ് സിസ്റ്റം

കാനഡയുടെ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം ഡ്രോ സ്‌കോറുകള്‍ തുടര്‍ച്ചയായി കുതിച്ചുയരുന്നത് പെര്‍മനന്റ് റസിഡന്‍സി അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പിആറിനായി റെക്കോര്‍ഡ് നിരക്കില്‍ ആളുകള്‍ അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ഉയര്‍ന്ന സ്‌കോര്‍ സാധാരണമായി മാറുന്നതെന്ന്

ഇന്‍ഫോസിസിന് 82 ലക്ഷം രൂപ പിഴ നല്‍കി കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ്; എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചതില്‍ കുറവെന്ന് ആരോപണം

കാനഡയില്‍ ഇന്‍ഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ. ഇന്ത്യന്‍ ഐടി കമ്പനിയില്‍ നിന്നും 1.34 ലക്ഷം കനേഡിയന്‍ ഡോളര്‍ പിഴ ഈടാക്കാനാണ് ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. 2020 ഡിസംബര്‍ 1ന് അവസാനിച്ച വര്‍ഷത്തില്‍ എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചത് കുറഞ്ഞ് പോയതിന്റെ

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് 'കനേഡിയന്‍ ചെക്കോവ്' എന്നും

കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ള ; ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 കാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന്