Indian

'ഒരു ഇഷ്ടിക പോലും ഇടാന്‍ സമ്മതിക്കില്ല': തമിഴ്‌നാട്ടില്‍ ലുലു മാള്‍ അനുവദിക്കില്ലെന്ന് ബിജെപി
തമിഴ്‌നാട്ടില്‍ ലുലു മാള്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട് ബിജെപി. പുതുതായി ആരംഭിക്കുന്ന ലുലു മാള്‍ കെട്ടിടനിര്‍മ്മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ ബിജെപി സമ്മതിക്കില്ലെന്ന് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു. പാവപ്പെട്ട ചില്ലറ വ്യാപാരികളെ ഇത് ദോഷകരമായി ബാധിക്കും. മുന്‍ കാലങ്ങളില്‍ വാള്‍മാര്‍ട്ടിനെ എതിര്‍ത്തിരുന്ന സംഘടനകള്‍ ലുലുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അണ്ണാമലൈ ചോദിച്ചു. ഈയടുത്ത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഗള്‍ഫ് സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് കോയമ്പത്തൂരില്‍ ലുലുമാള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പിട്ടത്. ഏതാനും ദിവസം മുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും ലുലു മാള്‍ മാനേജ്‌മെന്റും എംഓയു ഓപ്പുവച്ചിരുന്നു. കോയമ്പത്തൂരില്‍ ലുലു മാള്‍ സ്ഥാപിക്കാനാണ്

More »

ഇടിമിന്നലേറ്റതിന് ചാണകത്തില്‍ പൊതിഞ്ഞ് ചികിത്സ; ഗുരുതരാവസ്ഥയിലായ യുവാവിന് ദാരുണാന്ത്യം
 ഇടിമിന്നലേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിന് ചാണകത്തില്‍ പൊതിഞ്ഞ് ചികിത്സ, അന്ധവിശ്വാസം കാരണം 18കാരന് ജീവന്‍ നഷ്ടപ്പെട്ടു. ഇടിമിന്നലേറ്റ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ എന്നു പറഞ്ഞു നാട്ടുകാര്‍ ചാണകത്തില്‍ പൊതിഞ്ഞു കിടത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ വൈകിയതോടെ ഇയാള്‍ മരിക്കുകയായിരുന്നു. മധ്യപ്രദേശിലെ അംബികാപൂരിനു സമീപമാണ് സംഭവം നടന്നത്. അപകടത്തില്‍

More »

ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങള്‍ നടക്കുന്നില്ല, ക്രൈസ്തവര്‍ക്ക് പരാതികളുണ്ടെങ്കില്‍ ഇടപെടാമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍
ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങളില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. മതത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിക്കുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും, അതിന്റെ പേരില്‍ ഏതെങ്കിലും ഒരു സമുദായത്തെ കുറ്റപ്പെടുത്താനാവില്ലെന്നും കമ്മീഷന്‍ അദ്ധ്യക്ഷന്‍ ഇക്ബാല്‍ സിങ് ലാല്‍പുര പറഞ്ഞു. പരാകികളുണ്ടെങ്കില്‍ ഇടപൊമെന്നും ലാല്‍പുര പറഞ്ഞതായി മനോരമ ന്യൂസ്

More »

ബലാത്സംഗ പരാതി പറയാനെത്തിയ 13കാരിയെ സ്‌റ്റേഷനില്‍ വെച്ച് പീഡിപ്പിച്ചു, പൊലീസുകാരന് എതിരെ കേസ്
കൂട്ടബലാത്സംഗത്തിനിരയായി പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയെ സ്റ്റേഷനുള്ളില്‍ വച്ച് പൊലീസുകാരന്‍ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശ് ലളിത്പൂരിലെ സ്റ്റേഷനില്‍ വച്ചാണ് 13 കാരിയെ സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ വീണ്ടും ബലാത്സംഗം ചെയ്തത്. കുറ്റാരോപിതനായ ഉദ്യോഗസ്ഥനായ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തിലക്ധാരി സരോജിനെ സസ്‌പെന്‍ഡ് ചെയ്യുകയും ഇയാള്‍ക്കെതിരെ ക്രിമിനല്‍

More »

ബാങ്ക് വിളിച്ചപ്പോള്‍ ഉച്ചഭാഷിണിയിലൂടെ ഹനുമാന്‍ ചാലിസ; എം.എന്‍.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍, മഹാരാഷ്ട്രയില്‍ അതീവ ജാഗ്രത
മഹാരാഷ്ട്രയില്‍ പുലര്‍ച്ചെ പള്ളികളില്‍ ബാങ്ക് വിളിച്ചപ്പോള്‍ ഉച്ചഭാഷിണിയില്‍ ഹനമുമാന്‍ ചാലിസ കേള്‍പ്പിച്ച് എംഎന്‍എസ് പ്രവര്‍ത്തകര്‍. നാസിക്കിലാണ് സംഭവം. ഉച്ചഭാഷിണികളിലൂടെ ബാങ്ക് വിളിച്ചാല്‍ ഹനുമാന്‍ ചാലിസ കേള്‍പ്പിക്കുമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെ ആഹ്വാനം ചെയ്തിരുന്നു. സംഭവത്തില്‍ എംഎന്‍എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായാണ്

More »

നേപ്പാളിലെ നൈറ്റ് ക്‌ളബ്ബിലെ പരിപാടിയില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ ; രാഷ്ട്രീയ ആയുധമാക്കി ബിജെപി ; സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതെന്ന് കോണ്‍ഗ്രസ്
രാഹുല്‍ഗാന്ധി നൈറ്റ് ക്‌ളബ്ബിലെ പാര്‍ട്ടിയില്‍ .നേപ്പാളിലെ നൈറ്റ് ക്‌ളബ്ബിലെ പരിപാടിയില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ബി ജെ പി നേതാക്കള്‍ ഈ വീഡിയോ വലിയ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം നടക്കുമ്പോള്‍ രാഹുല്‍ നിശാപാര്‍ട്ടികളില്‍ ആഘോഷിക്കുകയാണെന്ന് ബിജെപി വിമര്‍ശിച്ചു. കാഠ്മണ്ഡുവില്‍ നടന്ന

More »

വാടക നല്‍കാത്തതിന്റെ പേരില്‍ യുവാവിനെ വീട്ടുടമസ്ഥര്‍ കസേരയില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു
വാടക നല്‍കാത്തതിന്റെ പേരില്‍ യുവാവിനെ വീട്ടുടമസ്ഥര്‍ കസേരയില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. സൗത്ത് ഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയില്‍ ഏപ്രില്‍ 29നായിരുന്നു സംഭവം. ധര്‍മേന്ദ്ര എന്നയാളാണ് മര്‍ദനത്തിനിരയായത്. ഇയാള്‍ പല തവണയായി വാടക മുടക്കിയതിനെത്തുടര്‍ന്ന് വീട്ടുടമസ്ഥരായ മോനു, സുര്‍ജീത് എന്നിവര്‍ യുവാവിനെ ബലമായി കസേരയില്‍ പിടിച്ചു കെട്ടി

More »

ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവ് ജയിലില്‍ ; മരിച്ച ഭാര്യ കാമുകനൊപ്പം ജീവിക്കുന്നതായി കണ്ടെത്തി
ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവ് അഴിക്കുള്ളില്‍ കഴിയുന്നതിനിടെ മരിച്ച ഭാര്യയെ കാമുകനൊപ്പം ജീവിക്കുന്നതായി കണ്ടെത്തി. ബിഹാറിലെ മോത്തിഹാരി ജില്ലയിലാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നത്. യുവതിയെ ഭര്‍ത്താവായ ദിനേശ് റാം സ്ത്രീധന പീഡനം നടത്തി കൊലപ്പെടുത്തിയെന്ന് ആരോപിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയിലായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ ജലന്ധറില്‍

More »

വേഗത്തില്‍ ദഹിക്കാനായി ചിതയില്‍ പ്രെട്രോളൊഴിച്ചു ; പൂനെയില്‍ 11 പേര്‍ക്ക് പൊള്ളലേറ്റു
വേഗത്തില്‍ ദഹിക്കാനായി ചിതയില്‍ പ്രെട്രോളൊഴിച്ചതിനെത്തുടര്‍ന്ന് പൂനെയില്‍ 11 പേര്‍ക്ക് പൊള്ളലേറ്റു. പൂനെയിലെ മുളമുത നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന കൈലാഷ് ശ്മശാനത്തില്‍ ശനിയാഴ്ച വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം. ചിത പെട്ടെന്ന് ദഹിക്കാനായി ശ്മശാനത്തിലുണ്ടായിരുന്ന ഒരാള്‍ എരിയുന്ന ചിതയിലേക്ക് പെട്രോള്‍ ഒഴിയ്ക്കുകയായിരുന്നു. ഇയാളുള്‍പ്പടെ അടുത്ത് നിന്ന പതിനൊന്നോളം

More »

ബിഹാറില്‍ യുവാവും 14 കാരിയായ ഭാര്യയും കസ്റ്റഡിയില്‍ മരിച്ചു; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

ബിഹാര്‍ അരാരിയ ജില്ലയില്‍ യുവാവും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയും കസ്റ്റഡിയിലിരിക്കെ മരിച്ചതിനെ തുടര്‍ന്ന് പൊലീസ് സറ്റേഷന് തീയിട്ട് പ്രദേശവാസികള്‍. ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. സ്വയരക്ഷക്കായി പൊലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

താനും രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യും ; പ്രിയങ്ക ഗാന്ധി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പ്രിയങ്ക ഗാന്ധി. താനും രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് പ്രിയങ്ക പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. രാജ്യത്തിന്റെ എല്ലാ

രാഹുല്‍ ഗാന്ധി റാലികളില്‍ ഉയര്‍ത്തികാട്ടുന്നത് ചൈനീസ് ഭരണഘടനയാണെന്ന വാദം ; ഹിമന്തയ്ക്ക് ബുദ്ധി കുറവെന്ന് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധി റാലികളില്‍ ഉയര്‍ത്തികാട്ടുന്നത് ചൈനീസ് ഭരണഘടനയാണെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയുടെ ആരോപണത്തെ പ്രതിരോധിച്ച് കോണ്‍ഗ്രസ്. ഭരണഘടനയുടെ പകര്‍പ്പിന് പ്രത്യേകം നിറം ഇല്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാഹുല്‍ റാലിക്കിടെ ചുവപ്പ് നിറത്തിലുള്ള കവറോട് കൂടിയ

എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ ഗാന്ധി

തന്റെ മകനെ നിങ്ങളുടേതായി പരിഗണിക്കണമെന്ന് റായ്ബറേലിയിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് സോണിയ ഗാന്ധി. രാഹുല്‍ ഗാന്ധി റായ്ബറേലിയിലെ ജനങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. എന്റെ മകനെ ജനങ്ങള്‍ക്ക് നല്‍കുകയാണെന്ന് സോണിയ പറഞ്ഞു. 20 വര്‍ഷക്കാലം തുടര്‍ച്ചയായി തന്നെ പാര്‍ലമെന്റിലേക്ക്

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മടിയില്‍ കിടത്തി സെല്‍ഫി ; ചിത്രം ബന്ധുക്കള്‍ക്ക് അയച്ച ശേഷം യുവാവ് ജീവനൊടുക്കി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. എതാ സ്വദേശികളായ ദമ്പതികള്‍ ഗാസിയാബാദിലാണ് താമസിച്ചിരുന്നത്. ഭര്‍ത്താവിന് കൂലിപ്പണിയും ഭാര്യ

സ്‌കൂള്‍ ഓടയില്‍ ഏഴു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി ; രോഷാകുലരായ നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു ; സംഭവത്തില്‍ അന്വേഷണം തുടങ്ങി

ബിഹാറിലെ ദിഘ നഗരത്തിലെ സ്‌കൂളിന്റെ ഓടയില്‍ ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി ടൈനി ടോട്ട് അക്കാദമി സ്‌കൂളില്‍ പോയിട്ട് തിരിച്ച് എത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രോഷാകുലരായ നാട്ടുകാര്‍