Indian

പിതൃത്വ അവകാശത്തെ ചൊല്ലിയുള്ള കേസില്‍ നടന്‍ ധനുഷിന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നോട്ടീസ് ; കേസില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീല്‍ ഹര്‍ജിയിന്മേല്‍ നടപടി
പിതൃത്വ അവകാശത്തെ ചൊല്ലിയുള്ള കേസില്‍ നടന്‍ ധനുഷിന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നോട്ടീസ്. കേസില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീല്‍ ഹര്‍ജിയിന്മേലാണ് കോടതി നോട്ടീസ് അയച്ചത്. മധുര മേലൂര്‍ സ്വദേശി കതിരേശനാണ് ധനുഷ് തന്റെ മകനാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.ധനുഷ് തന്റെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഈ രേഖകള്‍ വ്യാജമാണെന്ന് ആരോപിച്ച് കതിരേശന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. എന്നാല്‍ ഈ ഹര്‍ജി കോടതിയെ തള്ളുകയും തുടര്‍ന്ന് കതിരേശന്‍ ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. ഇതിന്മേല്‍ വിശദീകരണം ആവശ്യപ്പെട്ട് ധനുഷിന് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. കുട്ടിക്കാലത്ത് നാടുവിട്ട പോയ തങ്ങളുടെ മകനാണ് ധനുഷ് എന്നാണ് കതിരേശന്‍ പരാതിയില്‍

More »

നഴ്‌സ് തുണിയില്‍ പൊതിയാതെ കുഞ്ഞിനെ എടുത്തു, വഴുതി താഴെ വീണ നവജാത ശിശുവിന് ദാരുണാന്ത്യം, പ്രസവത്തില്‍ തന്നെ കുട്ടി മരിച്ചുവെന്ന് കള്ളം പറയാനും ശ്രമം
നഴ്‌സിന്റെ കൈയ്യില്‍ നിന്ന് വീണ് നവജാത ശിശുവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലാണ് ദാരുണ സംഭവം. പ്രസവത്തിനു ശേഷം കുട്ടിയെ തുണിയില്‍ പൊതിയാതെ അലക്ഷ്യമായി എടുത്തപ്പോഴാണ് കുട്ടി താഴെ വീണത്. പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു എന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ തടിയൂരാന്‍ ശ്രമം നടത്തിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഈ വാദം പൊളിയുകയായിരുന്നു. ലക്‌നൗവിലെ

More »

ആരും പട്ടിണി കിടക്കരുത്, ഒരു മാസം ഭിക്ഷാടനത്തിലൂടെ കിട്ടിയ ഒരു ലക്ഷം രൂപ അന്നദാനം നടത്താന്‍ സംഭാവന ചെയ്ത് 80 കാരി
കര്‍ണാടകയിലെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ ക്ഷേത്രങ്ങളുടെ പ്രവേശന കവാടത്തില്‍ ഭിക്ഷ തേടുന്ന 80 കാരി ഭക്തരെ ഞെട്ടിച്ചിരിക്കുകയാണ്. രാജരാജേശ്വരി ക്ഷേത്രത്തിന് സംഭാവന നല്‍കിയിരിക്കുന്നത് ഒരുലക്ഷം രൂപ.  ഉഡുപ്പി ജില്ലയിലെ കുന്ദാപൂര്‍ താലൂക്കിലെ ഗംഗോളിക്ക് സമീപമുള്ള കഞ്ചഗോഡു ഗ്രാമത്തില്‍ നിന്നുള്ള അശ്വതമ്മയുടെ ഭര്‍ത്താവ് 18 വര്‍ഷം മുമ്പ് മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം

More »

ആംബുലന്‍സിന് നല്‍കാന്‍ പണമില്ല; മകന്റെ മൃതദേഹവുമായി 90 കിലോമീറ്റര്‍ ബൈക്കില്‍ സഞ്ചരിച്ച് പിതാവ്
 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ചോദിച്ച പണം നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മകന്റെ മൃതദേഹം ബൈക്കില്‍ വീട്ടിലെത്തിച്ച് പിതാവ്. ആന്ധ്രയിലെ തിരുപ്പതിയിലാണ് സംഭവം. പന്ത്രണ്ട് വയസുകാരന്റെ മൃതദേഹവുമായി 90 കിലോമീറ്ററാണ് പിതാവ് ബൈക്കില്‍ സഞ്ചരിച്ചത്.ശ്രീ വെങ്കിടേശ്വര രാംനാരായണന്‍ റൂയ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ആംബുലന്‍സ് വാടകയായി കൂടുതല്‍ തുക

More »

അനുവാദമില്ലാതെ സമൂസ എടുത്ത് കഴിച്ചു : നാല്പ്പതുകാരനെ കടയുടമയും മകനും ചേര്‍ന്ന് തല്ലിക്കൊന്നു
കടയില്‍ കയറി അനുവാദമില്ലാതെ സമൂസയെടുത്ത് കഴിച്ചുവെന്നാരോപിച്ച് നാല്പ്പതുകാരനെ കടയുടമയും മകനും ചേര്‍ന്ന് തല്ലിക്കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഞായറാഴ്ചയായിരുന്നു സംഭവം. വിനോദ് അഹിര്‍വാള്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ചോല ഏരിയയിലെ കടയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മദ്യലഹരിയില്‍ കടയിലേക്ക് കയറി വന്ന വിനോദ് ആരോടും ചോദിക്കാതെ സമൂസയെടുത്ത് കഴിക്കാനാരംഭിക്കുകയും കടയുടമ ഹരി

More »

ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ സുരക്ഷാ സേന പിടികൂടിയ പാക് ബോട്ടില്‍ 280 കോടി രൂപയുടെ ലഹരി മരുന്ന് ; ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ സുരക്ഷാ സേന പിടികൂടിയ പാക് ബോട്ടില്‍ 280 കോടി രൂപയുടെ ലഹരി മരുന്ന് കണ്ടെത്തി. ഇന്ത്യന്‍ തീര സംരക്ഷണ സേനയും ഗുജറാത്ത് ഭീകര വിരുദ്ധ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് അല്‍ ഹജ്ജ് എന്ന ബോട്ട് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കൂടുതല്‍ അന്വേഷണത്തിനായി കച്ചിലുള്ള ജക്കാവു തുറമുഖത്തേക്ക് എത്തിച്ചിട്ടുണ്ട്.

More »

'ലഘുഭക്ഷണം കുറച്ച് കഴിഞ്ഞ് മതിയെന്ന് പറഞ്ഞു'; നോമ്പാണെന്ന് മനസ്സിലായപ്പോള്‍ പോയി, പിന്നാലെ, ട്രെയിനില്‍ ഇഫ്താര്‍ ഒരുക്കി ; യാത്രികന്റെ കുറുപ്പ്
ഇന്ത്യന്‍ റെയില്‍വേയിലെ ഒരു യാത്രക്കാരന്റെ അനുഭവം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. യാത്രയ്ക്കായി ഹൗറ ശതാബ്ദി എക്‌സ്പ്രസില്‍ കയറിയ തനിക്ക് നോമ്പ് തുറയുടെ സമയത്ത് ഇഫ്താര്‍ ഒരുക്കി തന്ന റെയില്‍വേയ്ക്കും ഇഫ്താറുമായി എത്തിയ പ്രസാദ് എന്ന പാന്‍ട്രി ജീവനക്കാരനും നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പാണ് വൈറലാകുന്നത്. ഷാനവാസ് അക്തര്‍ എന്ന യാത്രക്കാരനാണ് തന്റെ അനുഭവം

More »

തമിഴ് മോട്ടിവേഷണല്‍ സ്പീക്കര്‍ ശബരിമല ജയകാന്തന്‍ ഇസ്ലാം മതം സ്വീകരിച്ചു ; മതം മാറ്റത്തിന് ശേഷം ഫാത്തിമ ശബരിമല എന്ന പേര് സ്വീകരിച്ചു
തമിഴ്‌നാട്ടിലെ പ്രശസ്ത തമിഴ് മോട്ടിവേഷനല്‍ സ്പീക്കറും സാമൂഹിക പ്രവര്‍ത്തകയുമായ ശബരിമല ജയകാന്തന്‍ ഇസ്ലാം മതം സ്വീകരിച്ചു. സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ മക്കയിലെ ഹറം പള്ളിയില്‍ കഅ്ബയ്ക്ക് മുന്നില്‍നിന്നാണ് ഇവര്‍ ഇസ്ലാം മതം സ്വീകരിച്ചതായി അറിയിച്ചത്. മതം മാറ്റത്തിന് ശേഷം ഫാത്തിമ ശബരിമല എന്ന പേര് സ്വീകരിച്ചു. 'മുസ്ലീങ്ങളോട് എന്താണ് ഇത്രയും വിരോധമെന്ന് ഞാന്‍ സ്വയം

More »

22.65 ലക്ഷം രൂപ മുടക്കി കറുത്ത കുതുരയെ വാങ്ങി; കുളിപ്പിച്ചപ്പോള്‍ നിറം മാറി ; പരാതിയുമായി യുവാവ്
ലക്ഷങ്ങള്‍ മുടക്കി കറുത്ത കുതിരയെ വാങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. കുളിപ്പിച്ചപ്പോള്‍ കുതിരയുടെ നിറം ഒലിച്ചു പോയി. പഞ്ചാബ് സ്വദേശിയായ യുവാവാണ് കബളിപ്പിക്കപ്പെട്ടത്. 22.65 ലക്ഷം മുടക്കിയാണ് ഇയാള്‍ കറുത്ത നിറത്തിലുളള കുതിരയെ വാങ്ങിയത്. എന്നാല്‍ വീട്ടിലെത്തിച്ച് കുളിപ്പിച്ചപ്പോള്‍ കറുത്ത കുതിര ചുവന്ന കുതിരയായി മാറുകയായിരുന്നു. സംഗ്രുര്‍ ജില്ലയിലെ സുനം പട്ടണത്തില്‍

More »

ജാര്‍ഖണ്ഡ് മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ വീട്ടില്‍ ഇഡി; പിടികൂടിയത് 20 കോടിയിലേറെ രൂപ

ജാര്‍ഖണ്ഡില്‍ വിവിധയിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ കോടിക്കണക്കിന് കള്ളപ്പണം പിടികൂടി. ജാര്‍ഖണ്ഡ് ഗാമവികസന മന്ത്രി അലംഗീര്‍ അലന്റെ പേഴ്‌സണല്‍ സെക്രട്ടറി സഞ്ജിവ് ലാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 20 കോടിയിലേറെ രൂപയാണ് പിടികൂടിയത്. ഇപ്പോഴും

ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനിടെ മകനെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു: തിരച്ചിലില്‍ കണ്ടത് മുതല ഭക്ഷിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം

അമ്മ ആറുവയസ്സുള്ള മകനെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞു. ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനിടെ കലിപ്പായാണ് യുവതി ഇത്തരം ഒരു കടുംകൈക്ക് മുതിര്‍ന്നത്. തോട്ടിലേക്ക് വീണ കുട്ടിയെ മുതല ഭക്ഷിക്കുകയായിരുന്നു. ഉത്തര കന്നഡ ജില്ലയിലെ ദണ്ഡേലി താലൂക്കിലെ ഹലമാഡിയിലാണ് ദാരുണ സംഭവം

പൂഞ്ച് ഭീകരാക്രമണം ബിജെപി നിര്‍മിതിയെന്ന് ചരണ്‍ജിത്ത് ചന്നി; മാനസികാവസ്ഥയുടെ പ്രശ്‌നമെന്ന് ബിജെപി

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ ചൊല്ലി ബിജെപികോണ്‍ഗ്രസ് വാക് പോര്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ചരണ്‍ജിത്ത് ചന്നി പൂഞ്ച് സംഭവം ബിജെപിയുടെ അജണ്ടയുടെ ഭാഗമാണെന്ന് നേരത്തെ

വീട്ടില്‍ കയറി കത്തി കാട്ടി 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; യുവാക്കളെ നാട്ടുകാര്‍ തല്ലിക്കൊന്നു

മേഘാലയയില്‍ പതിനേഴുകാരിയെ വീട്ടില്‍ കയറി കത്തികാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ തല്ലിക്കൊന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ നാട്ടുകാരാണ് യുവാക്കളെ പിടികൂടിയത്. സംഭവ സ്ഥലത്തെത്തിയ നാട്ടുകാര്‍ യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഈസ്റ്റേണ്‍ വെസ്റ്റ് ഗാസി

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

ലൈംഗികാതിക്രമ കേസിലെ മുഖ്യപ്രതി ഹസന്‍ എംപിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രജ്വല്‍ ദുബായ് വഴി ഇന്ന് മംഗളൂരു വിമാനത്താവളത്തലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രജ്വലിന്റെ ജാമ്യഹര്‍ജി കോടതി തള്ളിയതിനാല്‍ ഇന്ത്യയില്‍

കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; കുറിപ്പില്‍ പ്രമുഖരുടെ പേരുകള്‍

രണ്ട് ദിവസമായി കാണാതായ തമിഴ്‌നാട് കോണ്‍?ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കെപികെ ജയകുമാറിന്റെ മൃതദേഹമാണ് ഇയാളുടെ തന്നെ തിരുനല്‍വേലിയിലെ കൃഷിയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജയകുമാര്‍ തിരുനല്‍വേലി ഈസ്റ്റ് ജില്ലാ യൂണിറ്റ്