22.65 ലക്ഷം രൂപ മുടക്കി കറുത്ത കുതുരയെ വാങ്ങി; കുളിപ്പിച്ചപ്പോള്‍ നിറം മാറി ; പരാതിയുമായി യുവാവ്

22.65 ലക്ഷം രൂപ മുടക്കി കറുത്ത കുതുരയെ വാങ്ങി; കുളിപ്പിച്ചപ്പോള്‍ നിറം മാറി ; പരാതിയുമായി യുവാവ്
ലക്ഷങ്ങള്‍ മുടക്കി കറുത്ത കുതിരയെ വാങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. കുളിപ്പിച്ചപ്പോള്‍ കുതിരയുടെ നിറം ഒലിച്ചു പോയി. പഞ്ചാബ് സ്വദേശിയായ യുവാവാണ് കബളിപ്പിക്കപ്പെട്ടത്. 22.65 ലക്ഷം മുടക്കിയാണ് ഇയാള്‍ കറുത്ത നിറത്തിലുളള കുതിരയെ വാങ്ങിയത്. എന്നാല്‍ വീട്ടിലെത്തിച്ച് കുളിപ്പിച്ചപ്പോള്‍ കറുത്ത കുതിര ചുവന്ന കുതിരയായി മാറുകയായിരുന്നു.

സംഗ്രുര്‍ ജില്ലയിലെ സുനം പട്ടണത്തില്‍ തുണിക്കട നടത്തുന്ന രമേശ് കുമാര്‍ ആണ് കുതിരയെ വാങ്ങിയത്. കുതിരയെ വില്‍പന നടത്തുന്ന ജതീന്ദര്‍ പാല്‍ സിംഗ് സെഖോണ്‍, ലഖ്വീന്ദര്‍ സിംഗ്, ലച്‌റാ ഖാന്‍ എന്നിവരാണ് തനിക്ക് കുതിരയെ വിറ്റതെന്ന് രമേശ് കുമാര്‍ പോലീസിനോട് പറഞ്ഞു. മാര്‍വാരി ഇനത്തിലുളള സ്റ്റാലിയന്‍ കുതിര എന്ന വ്യാജേനെയാണ് ഇവര്‍ കുതിരയെ രമേശ് കുമാറിന് നല്‍കിയത്.

കറുത്ത നിറം ഒലിച്ചു പോവുകയും കുതിരയുടെ യഥാര്‍ത്ഥ നിറമായ ചുവപ്പ് കണ്ടതോടെ നിരാശനായെന്ന് രമേശ് കുമാര്‍ പറയുന്നു. കുതിര ഫാം തുടങ്ങാനാണ് താന്‍ കറുത്ത കുതിരയെ തന്നെ വാങ്ങിയതെന്നും രമേശ് കുമാര്‍ പറഞ്ഞു.

വഞ്ചനാ കുറ്റത്തിന് പൊലീസ് കേസെടുത്തു.

Other News in this category



4malayalees Recommends