തമിഴ് മോട്ടിവേഷണല്‍ സ്പീക്കര്‍ ശബരിമല ജയകാന്തന്‍ ഇസ്ലാം മതം സ്വീകരിച്ചു ; മതം മാറ്റത്തിന് ശേഷം ഫാത്തിമ ശബരിമല എന്ന പേര് സ്വീകരിച്ചു

തമിഴ് മോട്ടിവേഷണല്‍ സ്പീക്കര്‍ ശബരിമല ജയകാന്തന്‍ ഇസ്ലാം മതം സ്വീകരിച്ചു ; മതം മാറ്റത്തിന് ശേഷം ഫാത്തിമ ശബരിമല എന്ന പേര് സ്വീകരിച്ചു
തമിഴ്‌നാട്ടിലെ പ്രശസ്ത തമിഴ് മോട്ടിവേഷനല്‍ സ്പീക്കറും സാമൂഹിക പ്രവര്‍ത്തകയുമായ ശബരിമല ജയകാന്തന്‍ ഇസ്ലാം മതം സ്വീകരിച്ചു. സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ മക്കയിലെ ഹറം പള്ളിയില്‍ കഅ്ബയ്ക്ക് മുന്നില്‍നിന്നാണ് ഇവര്‍ ഇസ്ലാം മതം സ്വീകരിച്ചതായി അറിയിച്ചത്. മതം മാറ്റത്തിന് ശേഷം ഫാത്തിമ ശബരിമല എന്ന പേര് സ്വീകരിച്ചു.

'മുസ്ലീങ്ങളോട് എന്താണ് ഇത്രയും വിരോധമെന്ന് ഞാന്‍ സ്വയം ചിന്തിച്ചു. അങ്ങനെ നിഷ്പക്ഷ മനസ്സോടെ ഖുറാന്‍ വായിച്ചുതുടങ്ങി. എനിക്ക് സത്യം മനസിലായി. ഇപ്പോള്‍ എന്നേക്കാള്‍ കൂടുതല്‍ ഇസ്ലാമിനെ സ്‌നേഹിക്കുന്നു'ഫാത്തിമ ശബരിമല പറഞ്ഞു.

പ്രവാചകന്‍ മുഹമ്മദ് നബിയോടുള്ള ആദരവും സ്‌നേഹവും മൂലമാണ് അദ്ദേഹത്തിന്റെ മകളുടെ പേര് സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു. മുസ്ലിമായിരിക്കുന്നത് ആദരവും ബഹുമതിയുമാണ്. വിസ്മയകരമായൊരു ഗ്രന്ഥം മുസ്ലീങ്ങള്‍ക്കുണ്ട്. അത് വീട്ടില്‍ ഒളിപ്പിച്ചുവെക്കരുത്. ലോകം അതു വായിക്കണം വീഡിയോ സന്ദേശത്തില്‍ ഫാത്തിമ ശബരിമല വ്യക്തമാക്കി.

Other News in this category



4malayalees Recommends