നഴ്‌സ് തുണിയില്‍ പൊതിയാതെ കുഞ്ഞിനെ എടുത്തു, വഴുതി താഴെ വീണ നവജാത ശിശുവിന് ദാരുണാന്ത്യം, പ്രസവത്തില്‍ തന്നെ കുട്ടി മരിച്ചുവെന്ന് കള്ളം പറയാനും ശ്രമം

നഴ്‌സ് തുണിയില്‍ പൊതിയാതെ കുഞ്ഞിനെ എടുത്തു, വഴുതി താഴെ വീണ നവജാത ശിശുവിന് ദാരുണാന്ത്യം, പ്രസവത്തില്‍ തന്നെ കുട്ടി മരിച്ചുവെന്ന് കള്ളം പറയാനും ശ്രമം
നഴ്‌സിന്റെ കൈയ്യില്‍ നിന്ന് വീണ് നവജാത ശിശുവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലാണ് ദാരുണ സംഭവം. പ്രസവത്തിനു ശേഷം കുട്ടിയെ തുണിയില്‍ പൊതിയാതെ അലക്ഷ്യമായി എടുത്തപ്പോഴാണ് കുട്ടി താഴെ വീണത്. പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു എന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ തടിയൂരാന്‍ ശ്രമം നടത്തിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഈ വാദം പൊളിയുകയായിരുന്നു.

ലക്‌നൗവിലെ ചിന്‍ഹടിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പ്രസവ മുറിയില്‍ നിന്ന് അമ്മയുടെ കരച്ചില്‍ കേട്ട വീട്ടുകാര്‍ കരഞ്ഞുകൊണ്ട് റൂമിലേയ്ക്ക് ഓടി കയറി. ആശുപത്രി അധികൃതര്‍ ബന്ധുക്കളെ തടയാന്‍ ശ്രമം നടത്തിയെങ്കിലും യുവതിയുടെ ബന്ധുക്കള്‍ അപ്പോഴേയ്ക്കും അകത്തേയ്ക്ക് പ്രവേശിച്ചിരുന്നു.

ജനിച്ചപ്പോള്‍ കുഞ്ഞ് ആരോഗ്യവാനായിരുന്നു എന്ന് അമ്മ അവരോട് പറഞ്ഞു. അവിടെയുണ്ടായിരുന്ന നഴ്‌സ് ഒരു കൈകൊണ്ട് കുഞ്ഞിനെ എടുത്തപ്പോഴാണ് വീണതെന്നും കുഞ്ഞിന്റെ അമ്മ വെളിപ്പെടുത്തി. എന്നാല്‍, ജനിച്ചപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കുഞ്ഞിന്റെ ശരീരം പോസ്റ്റ്മാര്‍ട്ടത്തിനയച്ചു. പോസ്റ്റ്മാര്‍ട്ടത്തില്‍ കുഞ്ഞിന്റെ തലയില്‍ പരിക്കുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്ന് തെളിഞ്ഞത്.

Other News in this category



4malayalees Recommends