രണ്ട് ദിവസമായി കാണാതായ തമിഴ്‌നാട് കോണ്‍?ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കെപികെ ജയകുമാറിന്റെ മൃതദേഹമാണ് ഇയാളുടെ തന്നെ തിരുനല്‍വേലിയിലെ കൃഷിയിടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജയകുമാര്‍ തിരുനല്‍വേലി ഈസ്റ്റ് ജില്ലാ യൂണിറ്റ് പ്രസിഡന്റായിരുന്നു. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച മുതല്‍ ജയകുമാറിനെ കാണാനുണ്ടായിരുന്നില്ല. ഇതോടെ മകന്‍ പൊലീസില്‍ പരാതി നല്‍കി. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇത് ജയകുമാറിന്റേതാണോ എന്നതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ജയകുമാറിന്റേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമല്ല.
ആത്മഹത്യാ കുറിപ്പ് ജയകുമാറിന്റേതാണെങ്കില്‍, കത്തില്‍ സൂചിപ്പിച്ചിരിക്കുന്നവരിലേക്ക് അന്വേഷണം നീങ്ങും. ചില പ്രമുഖരുടെ പേരുകള്‍ ആത്മഹത്യാ കുറിപ്പില്‍ ഉണ്ട്. തന്നെ ഭയപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്നതാണ് ഇവ!ര്‍ക്കെതിരെ കുറിപ്പില്‍ ഉയ!ര്‍ത്തിയിരിക്കുന്ന ആരോപണം. സംഭവം പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് സൂപ്രണ്ട് എന്‍ സിലമ്പരസന്‍ വ്യക്തമാക്കി.